iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി മനിലയിലേക്ക്

National

അജണ്ടയിലെ ഒരു പ്രധാന വിഷയം ആസിയാൻ-ഇന്ത്യ ചരക്ക് കരാറിൻ്റെ നടന്നുകൊണ്ടിരിക്കുന്ന അവലോകനമാണ്.

ന്യൂഡൽഹി: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മനിലയിലെത്തും. മൂന്നു ദിവസത്തെ സന്ദർശനമാണ് പ്രധാന മന്ത്രിയുടേത്. ഈ സന്ദർശനത്തിൽ പ്രധാനമന്ത്രി ട്രംപുമായും കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോർട്ട്.

ഉച്ചകോടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സമുദ്ര സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക-വാണിജ്യ പങ്കാളിത്തം വിപുലീകരിക്കുന്നതിലുമാണ്. ഓസ്ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ക്കൊപ്പം ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി നിരവധി ഉഭയകക്ഷി ചര്‍ച്ചയും നടത്തും എന്നാണ് റിപ്പോർട്ട്.

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ്.

ഫിലിപ്പീൻസ് ആണ് ആസിയാൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇന്ന് മനിലയിലെത്തുന്ന പ്രധാനമന്ത്രി നാളെ നടക്കാനിരിക്കുന്ന ആസിയാൻ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കും.

ആസിയാനിലെ അംഗരാജ്യങ്ങൾ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണെ, വിയറ്റ്‌നാം, മ്യാന്‍മര്‍, ലാവോസ്, ഈസ്റ്റ് തിമോര്‍, കംബോഡിയ എന്നിവയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.