Published: Nov 24, 2026, 04:47 PM | Updated: Nov 24, 2026, 04:47 PM
ഇന്ത്യൻ വിപണിയിൽ ഹോണ്ട പുതിയ CB500 ബൈക്കുകൾ പുറത്തിറക്കി.
1 / 5റോയൽ എൻഫീൽഡ് 2020-ൽ 500 സിസി മോഡലുകൾ നിർത്തലാക്കിയതിന് ശേഷം ആ വിഭാഗത്തിലുണ്ടായിരുന്ന വിടവ് നികത്താനാണ് ഹോണ്ട CB500 മോഡലുകളുമായി രംഗത്ത് എത്തിയത്. 2026 അവസാനത്തോടെ ബൈക്കുകളുടെ ഡെലിവറി ആരംഭിക്കും.2 / 52.75 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് CB500 മോഡലുകൾ എത്തുന്നത്. മൂന്ന് വേരിയന്റുകളിൽ ബൈക്കുകൾ ലഭ്യമാണ്. ബേസ് അലോയ് വേരിയന്റിന് 2.75 ലക്ഷവും, സ്പോക്ക് വേരിയന്റിന് 3 ലക്ഷവും, ടോപ്പ് വേരിയന്റിന് 3.02 ലക്ഷം രൂപയുമാണ് വില.3 / 5189 കിലോഗ്രാം ഭാരവും 168 എംഎം ഗ്രൗണ്ട് ക്ലിയറൻസുമാണ് ബൈക്കിനുള്ളത്. ഇത് നഗരയാത്രകൾക്കും ദീർഘദൂര യാത്രകൾക്കും ഒരു പോലെ അനുയോജ്യമാണ്.4 / 5501 സിസി സിംഗിൽ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 28hp പവറും 43.3Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഏറ്റവും വലിയ എയർ കൂൾഡ് സിംഗിൾ സിലിണ്ടർ CB500 മോഡലുകളിലാണ്.5 / 5ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഹോണ്ട റോഡ്സിങ്ക് കണക്റ്റിവിറ്റി എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ലഭിക്കും.