Published: Nov 13, 2026, 10:28 AM | Updated: Nov 13, 2026, 10:28 AM
Kerala Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്; ഒരു പവന് ഇന്നത്തെ വില എത്ര?
1 / 9സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ഇടിവ്2 / 9Kerala Gold Rate Today: മാസത്തിന്റെ ആദ്യ ദിവസങ്ങളിലായി ഇടിഞ്ഞു താണ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റവും കുറഞ്ഞ വിലയിൽ എത്തിയിരിക്കുകയാണ്.3 / 9കൂടിയും കുറഞ്ഞും ഇരുന്ന സ്വർണവില വീണ്ടും വൻ ഇടിവിലേക്ക് പോകുകയാണ്.4 / 9നവംബർ മാസത്തിന്റെ ആദ്യ ദിനം സ്വർണവിലയിൽ മാറ്റമില്ലായിരുന്നുവെങ്കിലും പിന്നെ പതിയെ വില കൂടിയും കുറഞ്ഞും ഇരിക്കുകയായിരുന്നു.5 / 9ഒരു പവൻ സ്വർണ്ണത്തിറെ ഇന്നത്തെ വില 1,01,560 ആണ്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 12,695 ആണ്.6 / 9ഒക്ടോബറിൽ സ്വർണവില ഉപഭോക്താക്കൾക്ക് നെഞ്ചിടിപ്പ് ഏറ്റിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ചാഞ്ചാട്ടമായിരുന്നു. ഒടുവിൽ മാസാവസാനം ഇടിഞ്ഞു താണു.7 / 9സ്വർണ്ണ വില കുറയാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെ? യുഎസ് ഡോളറിന്റെ മുന്നേറ്റം: അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളറിന്റെ മൂല്യം ഉയരുമ്പോൾ മറ്റ് കറൻസികളിൽ സ്വർണ്ണം വാങ്ങുന്നത് ചെലവേറിയതാകുന്നു. ഇത് ആഗോളതലത്തിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയും വില ഇടിയാൻ കാരണമാവുകയും ചെയ്യുന്നു. പലിശ നിരക്കുകളും ബോണ്ട് യീൽഡും: യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തുമെന്ന സൂചനകൾ വരുന്നതോടെ സർക്കാർ ബോണ്ടുകളിൽ നിന്നുള്ള വരുമാനം (Bond Yield) കൂടുന്നു. പലിശ ലഭിക്കാത്ത സ്വർണ്ണത്തിൽ നിന്ന് നിക്ഷേപകർ പണം പിൻവലിച്ച് കൂടുതൽ ലാഭം നൽകുന്ന ബോണ്ടുകളിലേക്കും മറ്റ് നിക്ഷേപങ്ങളിലേക്കും മാറ്റുന്നതും സ്വർണ്ണവില കുറയാൻ കാരണമാകുന്നു. നിക്ഷേപകരുടെ ലാഭമെടുപ്പ്: സ്വർണ്ണവില റെക്കോർഡ് ഉയരങ്ങളിലേക്ക് എത്തുമ്പോൾ നിക്ഷേപകരും വൻകിട സ്ഥാപനങ്ങളും കൈവശമുള്ള സ്വർണ്ണം വിറ്റ് ലാഭമെടുക്കാറുണ്ട്. ഇങ്ങനെ വിപണിയിൽ വിൽപ്പന സമ്മർദ്ദം കൂടുന്നതും പെട്ടെന്നുള്ള വിലയിടിവിന് കാരണമാകുന്നു8 / 9നവംബർ മാസത്തിലെ സ്വർണവില അറിയാം നവംബർ 01: 101840, നവംബർ 02: 102200, നവംബർ 03: 102400, നവംബർ 04: 102600, നവംബർ 04 (Evening): 104720, നവംബർ 05: 107080, നവംബർ 06: 107080, നവംബർ 07: 105280, നവംബർ 08: 105280, നവംബർ 09: 106040, നവംബർ 10: 1,05680, നവംബർ 10 (Evening): 104640, നവംബർ 11: 104120, നവംബർ 12: 102520, നവംബർ 13: 101560.9 / 9ഒക്ടോബർ മാസത്തിലെ സ്വർണ്ണവില അറിയാം ഒക്ടോബർ 01: 1, 09,440, ഒക്ടോബർ 02: 110200, ഒക്ടോബർ 03: 109400, ഒക്ടോബർ 04: 109400, ഒക്ടോബർ 05: 109400, ഒക്ടോബർ 06:109280, ഒക്ടോബർ 06 (വൈകുന്നേരം): 110160, ഒക്ടോബർ 07: 109680, ഒക്ടോബർ 08:109680, ഒക്ടോബർ 09.110520, ഒക്ടോബർ 10: 1,11,040, ഒക്ടോബർ 11: 1,11,040, ഒക്ടോബർ 12: 1,10,720, ഒക്ടോബർ 12 (വൈകന്നേരം):.109760, ഒക്ടോബർ 13: 1,09,480, ഒക്ടോബർ 14: 108720, ഒക്ടോബർ 15: 1,08,120, ഒക്ടോബർ 16: 1,08,120, ഒക്ടോബർ 17: 108280, ഒക്ടോബർ 18: 108280, ഒക്ടോബർ 19: 1,08,560, ഒക്ടോബർ 19 (വൈകുന്നേരം): 108560, ഒക്ടോബർ 20: 107920, ഒക്ടോബർ 20 (വൈകുന്നേരം): 107120, ഒക്ടോബർ 21: 107120, ഒക്ടോബർ 22: 105880, ഒക്ടോബർ 23: 104480, ഒക്ടോബർ 24: 104560, ഒക്ടോബർ 25: 104560, ഒക്ടോബർ 26: 104680, ഒക്ടോബർ 27: 105080, ഒക്ടോബർ 28: 1,05,560, ഒക്ടോബർ 29: 105560, ഒക്ടോബർ 30: 104320, ഒക്ടോബർ 31: 101840.