Published: Nov 02, 2026, 01:09 PM | Updated: Nov 02, 2026, 01:09 PM
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ഇന്ന് അദ്ദേഹത്തിന്റെ 61-ാം ജന്മദിനം ആഘോഷിക്കുകയാണ്.
1 / 5ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടനാണ് ഷാരൂഖ് ഖാൻ. ഹുറുൻ ഇന്ത്യ റിച്ച് ലിസ്റ്റ് 2026 പ്രകാരം ഷാരൂഖ് ഖാന്റെ ആകെ ആസ്തി 10,000 കോടി രൂപയാണ്. 2025-ലെ ലിസ്റ്റ് പ്രകാരം 12,490 കോടി രൂപയായിരുന്നു ആസ്തി എന്നാൽ ഈ വർഷം 2,490 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്.2 / 5സിനിമകളിലെ അഭിനയത്തിന് പുറമെ ഫിലിം പ്രൊഡക്ഷന്‍, ക്രിക്കറ്റ് ടീം, ബ്രാൻഡ് പരസ്യങ്ങൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നാണ് അദ്ദേഹത്തിന് വരുമാനം ലഭിക്കുന്നത്. ഏകദേശം 18 കോടി രൂപയ്ക്ക് വാങ്ങിയ മുംബൈയിലെ അദ്ദേഹത്തിന്റെ പ്രശസ്തമായ 'മന്നത്ത്' ബംഗ്ലാവിന്റെ ഇന്നത്തെ വിപണി മൂല്യം ഏകദേശം 300 കോടി രൂപയാണ്.3 / 5സ്കൂളിൽ പഠിക്കുമ്പോൾ ഹിന്ദി പഠിക്കാൻ ഷാരൂഖ് ഖാന് വലിയ ബുദ്ധിമുട്ടായിരുന്നു. ഹിന്ദി പരീക്ഷയിൽ തോൽക്കാൻ പോയ അദ്ദേഹത്തെ അമ്മയാണ് സഹായിച്ചത്. ഹിന്ദിക്ക് ഉയർന്ന മാർക്ക് വാങ്ങിയാൽ ഇഷ്ടപ്പെട്ട സിനിമ കാണാൻ കൊണ്ടുപോകാമെന്ന് അമ്മ വാഗ്ദാനം നൽകി. ഇതിന് ശേഷമാണ് ഷാരൂഖ് ഹിന്ദിയിൽ മിടുക്കനായത്.4 / 5സിനിമകളിൽ പലതരം ആക്ഷൻ രംഗങ്ങളും അനായാസം ചെയ്യുന്ന നടനാണ് ഷാരൂഖ്. എന്നാൽ താരത്തിന് കുതിരസവാരി ചെയ്യാൻ വലിയ ഭയമാണ്. ചില സിനിമകളുടെ ഷൂട്ടിംഗിനിടയിൽ കുതിരപ്പുറത്ത് കയറിയുണ്ടായ മോശം അനുഭവങ്ങളാണ് ഈ ഭയത്തിന് കാരണം.5 / 5ഷാരൂഖ് ഖാൻ നായകനായ 'കിംഗ്' (King) എന്ന ചിത്രത്തിലെ ആദ്യ ഗാനം ഷാരൂഖ് ഖാൻറെ ജന്മദിനവുമായി ബന്ധപ്പെട്ട് റിലീസ് ചെയ്തിട്ടുണ്ട്. ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. ഡിസംബർ 24-ന് ചിത്രം തിയേറ്ററുകളിൽ എത്തും.