iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Deepika Padukone: സെപ്റ്റംബര്‍ സന്തോഷം പങ്കുവെച്ച് രണ്‍വീറും ദീപികയും, ആശംസകളുമായി ആരാധകര്‍

Deepika Padukone: സെപ്റ്റംബര്‍ സന്തോഷം പങ്കുവെച്ച് രണ്‍വീറും ദീപികയും, ആശംസകളുമായി ആരാധകര്‍

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വീണ്ടും മാതാപിതാക്കളായി. ഇരുവര്‍ക്കും രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നു. സെപ്റ്റംബര്‍ 19-നാണ് ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താര ദമ്പതികള്‍ ആരാധകരുമായി സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ഇവരുടെ മൂത്ത മകള്‍ ദുവ പദുക്കോണ്‍ സിങ് ജനിച്ചത് 2024 സെപ്റ്റംബര്‍ 8-നാണ്. ഇപ്പോള്‍ രണ്ടാമത്ത് കുഞ്ഞും ജനിച്ചിരിക്കുന്നത് സെപ്റ്റംബര്‍ മാസത്തിലാണ്. മാത്രമല്ല രാധാകൃഷ്ണന്മാരുടെ പ്രണയത്തിന്റെയും ഭക്തിയുടെയും പ്രതീകമായി കണക്കാക്കുന്ന രാധാഷ്ടമി ദിനത്തിലാണ് കുഞ്ഞ് പിറന്നിരിക്കുന്നത്. രൺവീർ സിങ്ങും ദീപികയും കുഞ്ഞ് പിറക്കുന്നതിന് തൊട്ടുമുമ്പ് മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മൂത്ത മകൾ ദുവയുടെ ജനനത്തിന് തൊട്ടുമുമ്പും ദമ്പതികൾ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ദുവയുടെ രണ്ടാം പിറന്നാള്‍ ദിവസം ദീപിക കുടുംബത്തോടൊപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് മെറ്റേണിറ്റി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഏപ്രിലിലാണ് ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം ആരാധകരെ അറിയിച്ചത്. ദുവ കയ്യിൽ പിടിച്ചിരിക്കുന്ന പ്രഗ്നൻസി ടെസ്റ്റിന്റെ ചിത്രത്തിനൊപ്പമായിരുന്നു ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. 2018 നവംബറിലാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഇറ്റലിയിലെ ലേക്ക് കോമോയിൽ വിവാഹിതരായത്. നവംബര്‍ 14-ന് ദീപികയുടെ കുടുംബത്തിന്റെ ആചാരപ്രകാരമുള്ള കൊങ്കണി/കന്നഡ രീതിയിലുള്ള വിവാഹവും നവംബര്‍ 15-ന് രണ്‍വീറിന്റെ കുടുംബത്തിന്റെ ആചാരപ്രകാരമുള്ള സിഖ്/പഞ്ചാബി രീതിയിലുള്ള വിവാഹവുമായിരുന്നു നടന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Deepika Padukone Maternity Wear:  48,000 രൂപയുടെ സ്റ്റൈലിഷ് വസ്ത്രവുമായി ദീപിക, മകൾ ദുവയ്ക്കൊപ്പമുള്ള ചിത്രവുമായി താരങ്ങള്‍

Deepika Padukone Maternity Wear: 48,000 രൂപയുടെ സ്റ്റൈലിഷ് വസ്ത്രവുമായി ദീപിക, മകൾ ദുവയ്ക്കൊപ്പമുള്ള ചിത്രവുമായി താരങ്ങള്‍

കഴിഞ്ഞ ദിവസമാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും മകള്‍ ദുവയ്ക്കൊപ്പമുള്ള മെന്റേണിറ്റി ചിത്രം പങ്കുവെച്ചത്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തില്‍ ആരാധകരില്‍ നിന്ന് ലഭിക്കുന്ന സ്നേഹത്തിനും അനുഗ്രഹത്തിനും താരങ്ങള്‍ നന്ദി കുറിച്ചു. ആരാധകര്‍ക്കൊപ്പം തന്നെ സെലിബ്രിറ്റികളും ചിത്രം ഏറ്റെടുത്തു. 2 വയസുകാരി ദുവയും ചെറുപ്പത്തിലെ രണ്‍വീറും തമ്മില്‍ സാമ്യം ഏറെയാണെന്ന് ആരാധകര്‍ പറയുന്നു. താരദമ്പതിമാര്‍ പങ്കുവെച്ച ചിത്രം ബ്ലാങ്ക് ആന്റ് വൈറ്റ് ആണെങ്കിലും ദീപികയുടെ വസ്ത്രത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വെള്ള നിറത്തില്‍ ലേസ് കട്ട് വര്‍ക്കുള്ള ടോപ്പും ഫ്ലോറല്‍ ലേസ് പാന്റുമാണ് ദീപികയുടെ വേഷം. ഡെമെ ബൈ ഗബ്രിയേലയുടെ (Deme by Gabriella) കിയാന സെറ്റ് (Kianna Set) ആണ് ദീപിക തിരഞ്ഞെടുത്തിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഈ സെറ്റിന് ഏകദേശം 48,643 രൂപയാണ് വില!

Tap to read more
3 Idiots prequel: 'ത്രീ ഇഡിയറ്റ്സ്' രണ്ടാം ഭാഗം വരുമോ? വ്യക്തമാക്കി സംവിധായകൻ രാജ്കുമാർ ഹിരാനി

3 Idiots prequel: 'ത്രീ ഇഡിയറ്റ്സ്' രണ്ടാം ഭാഗം വരുമോ? വ്യക്തമാക്കി സംവിധായകൻ രാജ്കുമാർ ഹിരാനി

3 ഇഡിയറ്റ്സ് (3 Idiots) എന്ന സിനിമയ്ക്ക് പ്രത്യേക ആരാധകരാണുള്ളത്. ഹിന്ദിയിൽ രാജ്കുമാർ ഹിരാണി സംവിധാനം ചെയ്ത ചിത്രം തമിഴിൽ നൻപൻ (Nanban) എന്ന പേരിൽ ശങ്കറാണ് റീമേക്ക് ചെയ്തത്. 3 ഇഡിയറ്റ്സ് എന്ന ഹിന്ദി ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് നിർമ്മാതാക്കൾ കുറച്ചു കാലം മുമ്പ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തിൽ ഇപ്പോൾ വ്യക്തതവരുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ ഹിരാണി. 3 ഇഡിയറ്റ്സിന്റെ രണ്ടാംഭാഗം പണിപ്പുരയിലാണെന്നും കഥ ശരിയായ രീതിയിൽ ഒത്തുവന്നാൽ മാത്രമേ മുന്നോട്ട് പോവുകയുള്ളൂ എന്നും രാജ്കുമാർ ഹിരാണി വ്യക്തമാക്കി. 'കാസ്റ്റിംഗ് അതുപോലെ തന്നെയായിരിക്കും. ഞാൻ 'Munna Bhai MBBS'ന്റെ രണ്ടാം ഭാഗമായ 'Lage Raho Munna Bhai' ചെയ്തപ്പോൾ പോലും ആദ്യം രണ്ടാം ഭാഗം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല. കാരണം അക്കാലത്ത് സിനിമകളുടെ രണ്ടാം ഭാഗങ്ങൾ അധികം വിജയിച്ചിരുന്നില്ല. ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് കഥ കൃത്യമായി ഇണങ്ങിയതുകൊണ്ടാണ് ഞാൻ അന്ന് അതിന്റെ രണ്ടാം ഭാഗം ചെയ്തത്. ഒരിക്കലും ഒരു രണ്ടാം ഭാഗം മാത്രമായി എഴുതാൻ ഞാൻ തുനിഞ്ഞിരുന്നില്ല.' എഴുത്ത് ശരിയായ രീതിയിൽ ഒത്തുവന്നാൽ മാത്രമേ 3 ഇഡിയറ്റ്സിന്റെ രണ്ടാംഭാഗവുമായി മുന്നോട്ട് പോവുകയുള്ളൂവെന്ന് രാജ്കുമാർ ഹിരാണി വ്യക്തമാക്കി. മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭിജാത് ജോഷിയും താനും 3 ഇഡിയറ്റ്സിന്റെ രണ്ടാംഭാഗത്തിന്റെ കഥ വികസിപ്പിക്കുകയാണെന്ന് രാജ്കുമാർ ഹിരാണി പറഞ്ഞിരുന്നു. '15-20 വർഷങ്ങൾക്ക് ശേഷം കഥാപാത്രങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് കൃത്യമായി കഥയിൽ കൊണ്ടുവരേണ്ടതുണ്ട്. കോളേജുമായി ബന്ധപ്പെട്ടല്ല അവരിപ്പോൾ ഉള്ളത്. കല്ല്യാണം കഴിഞ്ഞ് കുട്ടികളിൽ എത്തിനിൽക്കുകയാണ്. മധ്യവയ്സകരായ അവരുടെ ജീവിതമാണ് അവതരിപ്പിക്കേണ്ടത്.' ആദ്യ ചിത്രത്തിലെ അതേ നർമ്മം നിലനിർത്തേണ്ടത് വലിയ ജോലിയാണെന്നാണ് അന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. 2009 പുറത്തിറങ്ങിയ ആമിർ ഖാൻ, ആർ. മാധവൻ, ശർമാൻ ജോഷി എന്നിവർ പ്രധാന വേഷത്തിലെത്തിയ 3 ഇഡിയറ്റ്സ് രാജ്കുമാർ ഹിരാനി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ്. അന്ന് ലോകമെമ്പാടും ബോക്സ് ഓഫീസിൽ ചിത്രം വലിയ വിജയം നേടി. വിദ്യാർത്ഥി ജീവിതത്തിലെ സമ്മർദ്ദങ്ങളും സൗഹൃദവും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച ചിത്രം ലോകവ്യാപകമായി 400 കോടിയിലധികം രൂപയാണ് നേടിയത്. ചൈനയിൽ 'അവതാർ' നേടിയ കളക്ഷനെ മറികടന്ന് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നായി 3 ഇഡിയറ്റ്സ് മാറിയിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more
Kareena Pregnancy: കരീന കപൂര്‍ വീണ്ടും ഗര്‍ഭിണിയോ? നാത്തൂന്റെ വക ചുട്ട മറുപടി!

Kareena Pregnancy: കരീന കപൂര്‍ വീണ്ടും ഗര്‍ഭിണിയോ? നാത്തൂന്റെ വക ചുട്ട മറുപടി!

ബോളിവുഡ് താരം കരീന കപൂര്‍ വീണ്ടും ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കരീനയുടെ ഒരു വീഡിയോ ആണ് സംശയങ്ങള്‍ക്ക് പിന്നിലെ കാരണം. ജിമ്മില്‍ നിന്ന് കാറിലേക്ക് കയറുന്ന വീഡിയോ ആയിരുന്നു സൈബറിടത്ത് പ്രചരിച്ചത്. ഇതില്‍ കരീനയ്ക്ക് ബേബി ബംബ് ഉള്ളതായി ആരാധകര്‍ക്ക് തോന്നി. പിന്നാലെ കരീന മൂന്നാമതും ഗര്‍ഭിണിയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇത്തരത്തിലുള്ള പ്രചാരങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സെയ്ഫ് അലി ഖാന്റെ സഹോദരിയും കരീനയുടെ നാത്തൂനുമായ സബ പടൗഡി. സബ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയത്. കൃത്യമല്ലാത്ത ഒരു ക്യാമറ ആംഗിളിന്റെ ഫലമാണ് ഇത്തരം ചിത്രമെന്ന് സബ പ്രതികരിച്ചത്. നാത്തൂനെ സംരക്ഷിച്ച് നാത്തൂന്‍! താന്‍ ഗര്‍ഭിണിയാണെന്ന് പ്രചരിക്കുന്ന വാര്‍ത്തകളോട് കരീനയും സെയ്ഫും ഇതുവരെയും പ്രതികരിച്ചിട്ടില്ല. തുടര്‍ന്നാണ് സബ പടൗഡി ആരാധകര്‍ക്ക് മറുപടി നല്‍കിയത്: 'ഒരു മോശം ക്യാമറ ആംഗിള്‍ അല്ലെങ്കില്‍ ഒരു മോശം ദിവസം! ആളുകള്‍ എന്താെക്കെയോ ഊഹിച്ചുണ്ടാക്കുന്നു!! അവള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയത് ഒതുക്കമുള്ള ക്ലാസിയായ മെലിഞ്ഞ രൂപത്തിലാണ്. അത്രയേയുള്ളൂ!! എന്റെ സഹോദരി സോഹ അലിയോട് ഞാന്‍ വീണ്ടും അമ്മയാകാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതൊന്ന് സത്യമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് പറഞ്ഞതിന് അവള്‍ എന്നെ കൊല്ലും! ജീവിക്കാനും ജീവിക്കാന്‍ അനുവദിക്കാനും പഠിക്കുക. ചില കാര്യങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്. അവിടെ ഊഹാപോഹങ്ങളുടെ ആവശ്യമില്ല.' കരീന കപൂര്‍ ഖാനും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും 2012 ഒക്ടോബറര്‍ 16നാണ് വിവാഹിതരായത്. മുബൈയിലെ ബാന്ദ്രയിലുള്ള സെഫിന്റെ വസതിയില്‍ വെച്ച് പ്രത്യേക വിവാഹ നിയമപ്രകാരമാണ് ഇവര്‍ വിവാഹിതരായത്. രണ്ട് ആണ്‍മക്കളാണ് ദമ്പകള്‍ക്ക്. 2016 ല്‍ ജനിച്ച തൈമൂര്‍, 2021ല്‍ ജനിച്ച ജെഹ് എന്നിവരാണ്. കരീന അവസാനമായി അഭിനയിച്ചത് 'സിങ്കം എഗെയ്ന്‍' (Singham Again) എന്ന ചിത്രത്തിലാണ്. അടുത്തതായി മേഘ്ന ഗുല്‍സാറിന്റെ 'ദായ്റ' (Daayra) എന്ന ചിത്രത്തിലാണ്. കരീനയുടെ 68-ാം ചിത്രമായ ദായ്റയില്‍ പൃഥിരാജ് സുകുമാരനാണ് നായകന്‍. ചിത്രം സെപ്തംബര്‍ 18 ന് റിലീസ് ചെയ്യും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Haiwaan Release: മോഹൻലാലിന്റെ 'ഒപ്പം' ഹിന്ദിയിലേക്ക്, പ്രിയദര്‍ശന്‍ 18 വര്‍ഷത്തിന് ശേഷം അക്ഷയ് കുമാറിനെയും സെയ്ഫ് അലി ഖാനെയും ഒന്നിപ്പിക്കുന്നു

Haiwaan Release: മോഹൻലാലിന്റെ 'ഒപ്പം' ഹിന്ദിയിലേക്ക്, പ്രിയദര്‍ശന്‍ 18 വര്‍ഷത്തിന് ശേഷം അക്ഷയ് കുമാറിനെയും സെയ്ഫ് അലി ഖാനെയും ഒന്നിപ്പിക്കുന്നു

18 വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒരുമിക്കുന്നു. 'ഹൈവാന്‍' (Haiwaan) എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. പ്രിയദര്‍ശന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 11 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യും. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ നായകനായി 2016 ല്‍ പുറത്തിറങ്ങിയ 'ഒപ്പം' സിനിമയുടെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് 'ഹൈവാന്‍'. പുതുമയുള്ള രീതിയിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ അവതിപ്പിച്ച രാമേട്ടന്‍ എന്ന അന്ധനായ കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. സമുദ്രക്കനി മലയാളത്തില്‍ ചെയ്ത വില്ലന്‍ കഥാപാത്രമായി ഹിന്ദിയിലെത്തുന്നത് അക്ഷയ്കുമാറാണ്. ഹിന്ദി പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന്റെ തിരക്കഥയിലും ഡയലോഗുകളിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് ലഭിച്ച പ്രതികരണത്തിന് പിന്നാലെയാണ് ടീസര്‍ പുറത്തിറങ്ങിയത്. അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്ക് പുറമെ ബോമന്‍ ഇറാനി, സയാമി ഖേര്‍‌, ശ്രിയ പില്‍ഗോങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. അതേസമയം മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെയും തസ്പിയര്‍ ഫിലിംസിന്റെയും ബാനറില്‍ വെങ്കട്ട് കെ. നാരായണയും ശൈലജ ദേശായി ഫെന്നും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ബോളിവുഡ് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഹൈവാന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധാകരായ ഹിമേഷ് രേഷാമിയയും സച്ചിന്‍-ജിഗര്‍ കൂട്ടായ്മയാണ്. പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ് ഈ ചിത്രത്തിന്റെ വി.എഫ്.എക്സ് (VFX) സൂപ്പര്‍വൈസര്‍. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനന്‍ നിര്‍വഹിച്ചിരിക്കുന്നത് കലാസംവിധായകന്‍ സാബു സിറിലാണ്. മുംബൈയില്‍ കൂടാതെ കൊച്ചി, വാഗമണ്‍, ഊട്ടി, മുംബൈ എന്നിവിടങ്ങളിലും സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഹേരാ ഫേരി, ഗരം മസാല, ഭൂല്‍ ഭുലയ്യ, ഭൂല്‍ ഭുലയ്യ 2, ഭൂത് ബംഗ്ലാ തുടങ്ങിയ ചിത്രങ്ങള്‍ അക്ഷയ്-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഹിന്ദിയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more