Published: Oct 11, 2026, 04:48 PM | Updated: Oct 11, 2026, 04:48 PM
വിമാനവും റേഡിയോയും കൈവിട്ടെങ്കിലും സിനിമ സ്വന്തമാക്കി ബിഗ് ബി!
1 / 5ഇന്ത്യൻ സിനിമയുടെ ബിഗ് ബിക്ക് ഇന്ന് 84-ാം പിറന്നാൾ. ആംഗ്രി യങ് മാൻ എന്ന പ്രതിച്ഛായയിൽ തുടങ്ങി ഏഴരപ്പതിറ്റാണ്ടോളമായി ഇന്ത്യൻ സിനിമാലോകത്തെ വിസ്മയിപ്പിക്കുകയാണ് അമിതാഭ് ബച്ചന്. പുതിയൊരു വര്‍ഷത്തിലേക്ക് ബിഗ് ബി കടക്കുമ്പോള്‍ അധികം ആര്‍ക്കും അറിയാത്ത അദ്ദേഹത്തെക്കുറിച്ചുള്ള ചില വസ്തുതകള്‍ പരിശോധിക്കാം...2 / 5അമിതാഭ് ബച്ചന്റെ അച്ഛന് ഇന്ത്യയിലെ എക്കാലത്തെയും മികച്ച പ്രശസ്തരായ കവികളില്‍ ഒരാളായ ഹരിവംശ് റായ് ബച്ചനാണ്. ഹിന്ദി സാഹിത്യത്തിലെ 'ഛായവാദ' (Chhayavaad) പ്രസ്ഥാനത്തിലെ പ്രമുഖ കവിയായ അദ്ദേഹത്തിന്റെ 'മധുശാല' (Madhushala) എന്ന കവിത ലോകപ്രശസ്തമാണ്.3 / 5ബോളിവുഡില്‍ എത്തുന്നതിന് മുമ്പ് അമിതാഭ് ബച്ചന്റെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്ന് പൈലറ്റാകുക എന്നതായിരുന്നു. എന്‍ഡിഎ, സിഡിഎസ് പരീക്ഷകള്‍ക്ക് ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ 'നീണ്ട കാലുകള്‍' വില്ലനായി! ഫൈറ്റര്‍ ജെറ്റുകളുടെ കോക്ക്പിറ്റില്‍ ഇരിക്കാന്‍ ഉയരപരിധി ഒരു തടസ്സമായി മാറിയതോടെ ആ സ്വപ്നം നടക്കാതെ പോയി.4 / 5ഏറ്റവും ഗാംഭീര്യമുള്ള ശബ്ദത്തിന് ഉടമയാണ് അമിതാഭ് ബച്ചന്. എന്നാല്‍ ശബ്ദത്തിന്റെ പേരില്‍ ബച്ചന് ഓള് ഇന്ത്യ റെഡിയോയില്‍ (AIR) നിന്ന് തിരിച്ചടിയാണ് നേരിട്ടത്. പ്രക്ഷേപണ ജോലികള്‍ക്ക് ബച്ചന്റെ ശബ്ദം യോജിച്ചതല്ലെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ അപേക്ഷ ഓള് ഇന്ത്യ റെഡിയോ നിരസിച്ചത്!5 / 5ബച്ചന്റെ വിവാഹവുമായി ബന്ധപ്പെട്ടും രസകരമായ ഒരു കഥയുണ്ട്. 'സഞ്ജീർ' സിനിമയുടെ വിജയത്തിന് ശേഷം ലണ്ടനിൽ പോകാൻ ബച്ചൻ ആഗ്രഹിച്ചു. എന്നാൽ ജയയോടൊപ്പം വിവാഹം കഴിഞ്ഞിട്ട് പോകണമെന്നായിരുന്നു അച്ഛൻ ഹരിവംശ് റായ് ബച്ചന്റെ നിബന്ധന. അങ്ങനെ അമിതാഭ് ബച്ചനും ജയ ഭാദുരിയും 1973 ജൂൺ 3-ന് ലളിതമായ ചടങ്ങിൽ വിവാഹിതരായി. ഇതിന് പിന്നാലെ സുഹൃത്തുക്കൾക്കൊപ്പം അവർ ലണ്ടനിൽ പോവുകയും ചെയ്തു.