iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Entertainment

Radhika Apte: 'ഡ്രൈവറും വാച്ച്മാനും ദൃശ്യങ്ങൾ കണ്ടതറിഞ്ഞ് ഭയന്നുപോയി' വെളിപ്പെടുത്തലുമായി രാധിക ആപ്തെ

ശക്തമായ നിലപാടിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയയായ നടിയാണ് രാധിക ആപ്തെ. യാതൊരു മടിയുമില്ലാതെ കഥാപാത്രത്തിന്റെ ആവശ്യം അനുസരിച്ച് ബോൾഡ് വേഷങ്ങളിൽ അഭിനയിക്കാൻ രാധിക തയാറാണ്. എന്നാൽ താൻ അനുമതി നൽകി ചിത്രീകരിച്ച ഒരു ഷോർട്ട് ഫിലിമിലെ രംഗങ്ങൾ തന്റെ യാതൊരു അറിവുമില്ലതെ ഓൺലൈനിൽ ചോർന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ചിത്രം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുന്‍പാണ് അത്തരം ദൃശ്യങ്ങൾ ഓണ്‍ലൈനില്‍ പ്രചരിച്ചത്. ഇത് തനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്ന് രാധിക ആപ്തെ പറയുന്നു. ഓൺലൈനിൽ ഇത്തരം ബോൾഡ് രംഗങ്ങൾ വന്നതോടെ നാല് ദിവസത്തോളം നടി വീടിന് പുറത്തിറങ്ങിയില്ല. ആളുകൾ പ്രകോപിതരായി തന്റെ വീട്ടിലേക്ക് വരുമോയെന്ന് ഭയപ്പെട്ടിരുന്നതായും രാധിക ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നു. തന്റെ ഡ്രൈവറും വാച്ച്മാനും രംഗങ്ങൾ കണ്ടിട്ടുണ്ടെന്നറിഞ്ഞപ്പോൾ തനിക്ക് ആശങ്കയുണ്ടായെന്നും രാധിക വ്യക്തമാക്കി.

തനിക്കൊപ്പം ജോലി ചെയ്യുന്നവരും സാധാരണക്കാരും തന്നെ ഇത്തരം വേഷങ്ങളുടെ പേരിൽ തെറ്റായി വിലയിരുത്തുമോ എന്നായിരുന്നു രാധികയുടെ ആശങ്ക. എന്നാൽ ഇക്കാര്യം രാധിക അവരോട് തന്നെ ചോദിച്ചു. 'ഇങ്ങനെ ഒരു വീഡിയോ ചോർന്നിട്ടുണ്ട്. അത് കണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ എന്നെ സംരക്ഷിക്കാൻ തയാറാണെങ്കിൽ മാത്രം എന്റെ കൂടെ ജോലി ചെയ്താൽ മതി. ഇല്ലെങ്കിൽ ഇപ്പോഴത്തെ ശമ്പളവും വാങ്ങി പോകാം.'- എന്നാൽ അവർ രണ്ടുപേരും തനിക്കൊപ്പം നിൽക്കുമെന്നും സംരക്ഷിക്കാമെന്നും ഉറപ്പ് നൽകിയതായി രാധിക അഭിമുഖത്തിൽ വ്യക്തമാക്കി.

സിനിമയിലെ രംഗങ്ങൾക്കായി അഭിനേതാക്കൾ അനുമതി നൽകാറുണ്ടെങ്കിലും അവ ചോരുന്നത് വ്യക്തിയുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വലിയ ഭീഷണിയാകുമെന്ന് രാധിക ആപ്തെ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.