Amitabh Bachchan Glass Box: പതിവ് തെറ്റിക്കാതെ അമിതാഭ് ബച്ചൻ, 'ചില്ലുംകൂട്ടിൽ' നിന്ന് കൈവീശി ബിഗ് ബി!
ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൂട്ടിനുള്ളില്‍ നിന്നാണ് ഞായറാഴ്ചത്തെ ആരാധകരുമായുള്ള കൂടിക്കാഴ്ച അമിതാഭ് ബച്ചന്‍ നടത്തിയത്.
)
നടൻ ടൈഗർ ഷ്രോഫിന് നേരെ വധശ്രമം നടന്നതിന് പിന്നാലെ ബോളിവുഡ് താരങ്ങൾ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെയാണ് മുന്നോട്ട് പോകുന്നത്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ബിഗ് ബി. കഴിഞ്ഞ ദിവസം തന്റെ ആരാധകരെ കാണാൻ ഒരു 'ചില്ലുകൂട്ടിൽ' നിന്നാണ് അമിതാഭ് ബച്ചൻ എത്തിയത്!
1982 മുതൽ 'എക്സ്റ്റൻഡഡ് ഫാമിലി' എന്ന് ബിഗ് ബി വിശേഷിപ്പിക്കാറുള്ള തന്റെ ആരാധകരെ എല്ലാ ഞായറാഴ്ചയും വൈകുന്നേരം അദ്ദേഹം മുംബൈയിലെ 'ജൽസ' വസതിക്ക് മുന്നിൽ കാണാറുണ്ട്. എന്നാൽ ഈ ഞായറാഴ്ച ബിഗ് ബിയുടെയും ആരാധകരുടെയും കൂടിക്കാഴ്ച വ്യത്യാസമായിരുന്നു.
മുംബൈ ബാന്ദ്ര-കുർള കോംപ്ലക്സിലെ ഒരു സ്കൂളിന് ലഭിച്ച ഇമെയിൽ സന്ദേശത്തിൽ അമിതാഭ് ബച്ചന്റെ വസതി ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വസതിക്ക് കനത്ത സംരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ ഞായറാഴ്ചത്തെ പതിവ് ആരാധക കൂടിക്കാഴ്ചയ്ക്കായി ജൽസയ്ക്ക് മുന്നിൽ പ്രത്യേകമായി നിർമിച്ച ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൂട്ടിൽ നിന്നാണ് അദ്ദേഹം ആരാധകരെ കണ്ടത്. അമിതാഭ് ബച്ചനൊപ്പം മകൻ അഭിഷേക് ബച്ചനുമുണ്ടായിരുന്നു.
ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒക്ടോബർ 31-നും നവംബർ 27-നും ഇടയിൽ ജൽസയെ ആക്രമിക്കുമെന്നായിരുന്നു സന്ദേശം. ടൈഗര്‍ ഷ്രോഫിനെ ലക്ഷ്യമിട്ട പ്രതികള്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടെ വസതികളും നിരീക്ഷിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)