iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Suresh Gopi and AIMS: 'ഞാന്‍ കോഴിക്കോട് പറഞ്ഞിട്ടേയില്ല, പറയുകയുമില്ല', എയിംസ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് സുരേഷ് ഗോപി

Kozhikode

കോഴിക്കോട് എയിംസ് വരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കോഴിക്കോട്: എയിംസ് കോഴിക്കോട് വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഇനി പറയുകയുമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കോഴിക്കോടിന്റെ പേര് പറയാത്തതിന്റെ കാരണം എന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് സിബിഐക്കാർ പിന്നീട് പറയുമെന്നായിരുന്നു സുരേഷ് ഗോപി മറുപടി നൽകിയത്.

കേരളത്തിൽ എയിംസ് വരുമെന്നും എന്നാൽ കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരാതെ വോട്ടുചോദിച്ച് വരില്ലെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ എയിംസ് വാഗ്ദാനം ചെയ്തിരുന്നില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവർത്തിച്ചു.

കോഴിക്കോടാണ് എയിംസ് വരുന്നതെങ്കിൽ അത് അംഗീകരിക്കാൻ മടിയില്ലെന്ന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ മുൻകാല പ്രസ്താവനയ്ക്ക് വിരുദ്ധമാണ് സുരേഷ് ഗോപിയുടെ പുതിയ പ്രതികരണം.

കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്നാണ് സംസ്ഥാന സർക്കാരും കോഴിക്കോട് എംപി എം. കെ. രാഘവനും ശക്തമായി ആവശ്യപ്പെടുന്നത്. ഇതിനായി 2017-ല്‍ കിനാലൂരിലെ കെഎസ്ഐഡിസി ഭൂമി ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി മറ്റൊരു സ്ഥലമായിരുന്നു സുരേഷ് ഗോപി നിർദേശിച്ചത്.

കേരളത്തില്‍ എയിംസ് അനുവദിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. കോഴിക്കോടിന് പുറമെ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കാസര്‍കോട്, ആലപ്പുഴ തുടങ്ങിയ ജില്ലകളുടെ പേരും സാധ്യത പട്ടികയിലുണ്ട്.

ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഹൈക്കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളും നിലവിലുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.