iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Airtel Diwali Offer Scam Alert: '2000 രൂപ സൗജന്യം! നിങ്ങളുടെ നമ്പറിലേക്ക് എയർടെൽ ദീപാവലി ഓഫർ വരുന്നുണ്ടോ? തട്ടിപ്പെന്ന് മുന്നറിയിപ്പ്

Utility

ദീപാവലി ഓഫർ എന്ന പേരിൽ എയർടെൽ കമ്പനിയുടേതായി വരുന്ന മെസേജുകൾ തട്ടിപ്പെന്ന് മുന്നറിയിപ്പ്.

ദീപാവലി ആഘോഷങ്ങൾ തുടങ്ങിയികരിക്കുകയാണ് രാജ്യമെങ്ങും. ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഉത്സവ സീസൺ ആയത് കൊണ്ട് തന്നെ വിവിധ ബ്രാന്‍ഡുകളും ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളും അടക്കം ഫെസ്റ്റിവൽ സെയിൽ തുടങ്ങിയിരിക്കുകയാണ്. ധാരാളം ഓഫറുകളാണ് ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഫോൺ കമ്പനികളും പലപ്പോഴും ഇത്തരം അവസരങ്ങളിൽ ഓഫറുകൾ നൽകാറുണ്ട്.

എന്നാൽ ഈ അവസരങ്ങളെ മുതലെടുക്കുന്നവരും നമുക്കിടയിലുണ്ട്. ഇത്തരം ഓഫറുകളുടെ പേരിൽ തട്ടിപ്പുകൾ ധാരാളം നടക്കാറുണ്ട്. വ്യാജ സമ്മാന വാഗ്ദാനം ചെയ്തും വ്യാജ ഓഫറുകൾ നൽകിയും ആളുകളെ കബളിപ്പിക്കാന്‍ സൈബര്‍ തട്ടിപ്പുകാർ ഒരുപാടുണ്ട്. വാട്സ്ആപ്പിലും സാധാ മെസേജുകളായുമൊക്കെ ഇത്തരത്തിൽ തട്ടിപ്പ് സംഭവിക്കാറുണ്ട്. ആളുകൾക്ക് അറിയാവുന്ന ബ്രാൻഡുകളുടെ പേരിലായിരിക്കും പലപ്പോഴും തട്ടിപ്പ് നടക്കുക. പണമോ കിഴിവുകളോ വാഗ്ദാനം ചെയ്ത് സന്ദേശങ്ങള്‍ അയച്ച് അതിനൊപ്പം ലിങ്കുകളും അയ്ച്ച് അവ ക്ലിക്ക് ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചുമാണ് തട്ടിപ്പുകള്‍ നടക്കുന്നത്.

അത്തരത്തിലൊരു തട്ടിപ്പ് ഇപ്പോൾ എയര്‍ടെലിന്റെ പേരിലും സംഭവിച്ചിരിക്കുകയാണ്. 2000 രൂപ നല്‍കാമെന്ന് അവകാശപ്പെട്ടുള്ള തട്ടിപ്പാണ് എയർടെല്ലിന്റെ പേരിൽ വ്യാപകമായി പ്രചരിക്കുന്നത്. അജ്ഞാത നമ്പറിൽ നിന്ന് വാട്സ്ആപ്പ് സന്ദേശമായാണ് തട്ടിപ്പുകാരെത്തുന്നത്. എയര്‍ടെല്‍- ദീപാവലി ആഘോഷം എന്ന് എഴുതിയിട്ടുള്ള ഈ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 2000 രൂപ ലഭിക്കുമെന്നാണ് പറയുന്നത്. എന്നാൽ വെറുമൊരു ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫ്രീയായി 2000 രൂപ കിട്ടുമെന്ന് കരുതി, അത് വ്യാജമാണോ അല്ലയോ എന്ന് പോലും നോക്കാതെ പലരും ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ സാധ്യത കൂടുതലാണ്. എത്ര തന്നെ തട്ടിപ്പിന്റെ വാർത്തകൾ കണ്ടാലും ഇത്തരത്തിലുള്ള ലിങ്കുകളിൽ പലരും പെട്ട് പോകാറുണ്ട്. അതുകൊണ്ട് തന്നെ എയർടെല്ലിന്റെ പേരിൽ വരുന്ന ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ശ്രദ്ധിക്കേണ്ടത്...

  • വാട്സ്ആപ്പുകളിലും നോർമൽ മെസേജ് ആയുമൊക്കെ അജ്ഞാതമായ നമ്പറുകളില്‍ നിന്ന് വരുന്ന ഇത്തരം ലിങ്കുകള്‍ തുറക്കാതിരിക്കുക. പ്രത്യേകിച്ച് സൗജന്യമായി പണം ലഭിക്കുമെന്നും സമ്മാനങ്ങള്‍ നല്‍കുമെന്നുമൊക്കെ വാ​ഗ്ദാനം ചെയ്തുള്ള സന്ദേശങ്ങൾ ജാ​ഗ്രതയോടെ വേണം കൈകാര്യം ചെയ്യാൻ. ഏതൊരു കമ്പനിയും ഓഫറുകൾ വാ​ഗ്ദാനം ചെയ്തിട്ടുണ്ടോ എന്നറിയാൻ അവയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ ആപ്പിലോ കയറി അത് യാഥാര്‍ഥ്യമാണോ എന്ന് ഉറപ്പുവരുത്തുക.
  • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ബാങ്ക് കാർഡ് ഡീറ്റെയിൽസ്, യു.പി.ഐ പിൻ (UPI PIN), പാസ്‌വേഡുകൾ, ഒ.ടി.പി (OTP) എന്നിവ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുത്.
  • ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വ്യാജ ഓഫറുകളും സന്ദേശങ്ങളും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഫോർവേഡ് ചെയ്യരുത്.
  • സംശയകരമായ രീതിയിലുള്ള സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, ആ നമ്പർ റിപ്പോർട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും വേണം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.