iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Entertainment

Shah Rukh Khan's net worth: കിങ് ഖാന്റെ ആസ്തിയിൽ ഇടിവ്! ഷാരൂഖ് ഖാന്റെ സ്വത്തില്‍ 2,490 കോടിയുടെ കുറവ്

ബോളിവുഡ് സിനിമയിലെ 'കിങ് ഖാൻ' ആണ് ഷാരൂഖ് ഖാൻ. സിനിമയ്ക്കൊപ്പം തന്നെ 'റെഡ് ചില്ലീസ് എന്റർടൈൻമെന്റ്' എന്ന ചലച്ചിത്ര നിർമ്മാണ കമ്പനിയും ഷാരൂഖിന്റെയും ഭാര്യ ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ളതാണ്. മാത്രമല്ല ഐപിഎൽ (IPL) ക്രിക്കറ്റ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (KKR) സഹഉടമ കൂടിയാണ് അദ്ദേഹം. ബിസിനസിലൂടെയും നടൻ എന്ന നിലയിലും രാജ്യത്തെ ഏറ്റവും സമ്പന്നനായ നടനും ഷാരൂഖ് തന്നെയാണ്. ഹുറുൻ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം മുൻവർഷം 12,490 കോടി രൂപയായിരുന്നു താരത്തിന്റെ ആസ്തി.

എന്നാൽ ഈ വർഷത്തെ ഹുറുൻ പട്ടികപ്രകാരം കിങ് ഖാന്റെ ആസ്തിയിൽ ഇടിവ് ഉണ്ടായിരിക്കുകയാണ്. ആകെ സ്വത്തിൽ 2,490 കോടി രൂപയുടെ കുറവാണ് ഉണ്ടായതെങ്കിലും 10,000 കോടി രൂപയുടെ സമ്പത്തുമായി അദ്ദേഹം തന്നെയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ. കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായ മാറ്റങ്ങളും, പുതിയ സിനിമകളുടെ റിലീസ് വൈകിയതുമൂലമുള്ള വരുമാനക്കുറവുമാണ് അദ്ദേഹത്തിന്റെ ആസ്തി ഇടിയാൻ കാരണം.

ഷാരൂഖിന്റെ പിന്നാലെ 4,000 കോടി രൂപയുടെ ആസ്തിയുമായി അമിതാഭ് ബച്ചനാണ് പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് 3,000 കോടി ആസ്തിയുമായി സൽമാൻ ഖാനാണ്. ഋത്വിക് റോഷൻ 2,500 കോടി രൂപയുമായി നാലാം സ്ഥാനത്താണ്.

ഷാരൂഖ് ഖാൻ തന്റെ ഏറ്റവും പുതിയ ചിത്രമായ 'കിങ്ങിന്റെ' പണിപ്പുരയിലാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ, സുഹാന ഖാൻ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, ജാക്കി ഷ്രോഫ്, റാണി മുഖർജി എന്നിവരുൾപ്പെടെയുള്ള വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. ചിത്രം ഡിസംബർ 24-ന് തിയേറ്ററുകളിൽ എത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.