iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Career

IBPS RRB Vacancies: ഗ്രാമീണ ബാങ്കുകളിലേക്ക് മികച്ച അവസരം; മൊത്തം ഒഴിവുകൾ 13706, കേരളത്തിൽ 435 ഒഴിവ്

IBPS RRB Vacancies: ഗ്രാമീണ ബാങ്കുകളിലേക്ക് ഇതാ മികച്ച അവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് 13706 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. മൊത്തം ഒഴിവുകൾ 13706 ആണ് അതിൽ കേരളത്തിൽ 435 ഒഴിവുകളാണ് ഉള്ളത്.

ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ആവശ്യമില്ലാത്ത തസ്തികയുമുണ്ട്. അപേക്ഷകൾ അയക്കാൻ ഇനി വെറും 4 ദിവസം മാത്രമേയുള്ളു. സെപ്തംബർ 27 ആണ് അവസാന ദിനം. കേരളത്തിലെ ഒഴിവുകൾ അറിയാം...

  • ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്)- 350 ഒഴിവുകളാണ് ഉള്ളത്.
  • ഓഫീസർ സ്കെയിൽ ഒന്ന് I (അസിസ്റ്റന്റ് മാനേജർ) തസ്തികയിലേക്ക് 55 ഒഴിവുകളുണ്ട്
  • ഓഫീസർ സ്കെയിൽ III (സീനിയർ മാനേജർ) തസ്തികയിലേക്ക് 03 ഒഴിവുകൾ
  • ജനറൽ ബാങ്കിങ് ഓഫീസർ പദവിയിലേക്ക് 12 ഒഴിവുകൾ
  • ചാർട്ടേഡ് അക്കൗണ്ടന്റ് തസ്തികയിലേക്ക് 2 ഒഴിവുകൾ
  • ലോ ഓഫീസർ തസ്തികയിലേക്ക് 3 ഒഴിവുകൾ
  • ട്രഷറി മാനേജർ തസ്തികയിലേക്ക് 2 ഒഴിവുകൾ

തസ്തികയും അതുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയാം...

  1. ഓഫീസ് അസിസ്റ്റന്റ്: പ്രായപരിധി: 18 മുതൽ 28 വരെയാണ്. വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. മാത്രമല്ല കമ്പ്യൂട്ടർ പ്രജിജ്ഞാനം ഉണ്ടാകണം പക്ഷേ പ്രവൃത്തിപരിചയം ആവശ്യമില്ല.
  2. ഓഫീസർ (സ്കെയിൽ-1): ഈ തസ്തികയില്ലേ വേണ്ട പ്രപരിധി 18-30 വരെയാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദം വേണം, അഗ്രികൾച്ചർ, ഐടി, ലോ, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങൾ പഠിച്ചവർക്ക് മുൻഗണന, അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഭാഷ അറിഞ്ഞിരിക്കണം, ഇതിനും പ്രവൃത്തി പരിചയം ആവശ്യമില്ല
  3. ഓഫീസർ (സ്കെയിൽ-11): ഈ തസ്തികയിലേക്കുള്ള പ്രായപരിധിൻ 21-32 ആണ്. ബിരുദം കുറഞ്ഞത് 50% മാർക്കോടെ പാസാകണം. ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസറായി 2 വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും വേണം.
  4. ഓഫീസർ (സ്കെയിൽ-11): ഈ തസ്തികയിലേക്കുള്ള പ്രായപരിധി 21-32 വയസുവരെയാണ്. യോഗ്യത ബന്ധപ്പെട്ട വൈശ്യനാഗലിലെ പ്രൊഫഷണൽ ബിരുദമാണ്. ഐടി തസ്തികയ്ക്ക് B.Tech/BE, നിയമം (Law) തസ്തികയ്ക്ക് LLB, ഫിനാൻസ് തസ്തികയ്ക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് (CA), മാർക്കറ്റിംഗിന് MBA വേണം. അതാത്‌ മേഖലകളിൽ 1 മുതൽ 2 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  5. 5. ഓഫീസർ (സ്കെയിൽ-111): ഈ തസ്തികയിലേക്ക് വേണ്ട പ്രായപരിധി 21-40 ആണ്. ബിരുദം 50% മാർക്കോടെ പാസായിരിക്കണം. ബാങ്കിലോ ധനകാര്യ സ്ഥാപനങ്ങളിലോ ഓഫീസറായി 5 വർഷത്തെ കുറഞ്ഞ പ്രവൃത്തിപരിചയം വേണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.