Bhadrapada Purnima 2026: ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാൻ ഭദ്രപാദ പൂർണിമ ദിനത്തിൽ ഇങ്ങനെ ആരാധന നടത്തൂ!
)
ഹിന്ദുമത വിശ്വാസ പ്രകാരം, ഭദ്രപാദ പൂർണിമ തിഥിക്ക് വലിയ പ്രധാന്യമുണ്ട്. ഈ ദിവസമാണ് പിതൃപക്ഷം ആരംഭിക്കുന്നത്. ഈ ദിവസം ലക്ഷ്മീദേവിയെ ആരാധിക്കുന്നത് വളരെ പ്രധാനമാണ്. ഭദ്രപാദ പൂർണിമ തിഥിയിൽ ലക്ഷ്മീദേവിയെ ആരാധിക്കുന്ന ഭക്തർക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്നും സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാകുമെന്നും വിശ്വസിക്കപ്പെടുന്നു.
ഈ വർഷം സെപ്തംബർ 26ന് ആണ് ഭദ്രപാദ പൂർണിമ തിഥി വരുന്നത്. ഈ ദിവസം ഭക്തർ പൂർണിമ തിഥി വ്രതം അനുഷ്ഠിക്കാനും ലക്ഷ്മീദേവിക്ക് പൂജകൾ അർപ്പിച്ച് പ്രാർഥിക്കാനും ചന്ദ്ര ദേവനെ പ്രാർഥിക്കാനും ആണ് തിരഞ്ഞെടുക്കുന്നത്.
ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിന് ഭദ്രപാദ പൂർണിമയിൽ ലക്ഷ്മീദേവിയെ ആരാധിക്കേണ്ടതെങ്ങനെ ശുഭകരമായ സമയം ഏതാണ് ഇന്നത്തെ കൃത്യമായ ചന്ദ്രോദയ സമയം എപ്പോഴാണ് എന്നിവയെല്ലാം വിശദമായി അറിയാം. ഈ ദിവസം ആരാധന നടത്തേണ്ടതെങ്ങനെയെന്നും വിശദമായി അറിയാം.
ഭദ്രപാദ പൂർണിമയുടെ ശുഭ മുഹൂർത്തം
ചാന്ദ്ര കലണ്ടർ പ്രകാരം, ഭദ്രപാദ പൂർണിമ തിഥി സെപ്തംബർ 25ന് രാത്രി 11.06ന് ആരംഭിച്ചു. സെപ്തംബർ 26ന് രാത്രി 10.18ന് ഭദ്രപാദ പൂർണിമ തിഥി അവസാനിക്കും.
ബ്രഹ്മ മുഹൂർത്തം: പുലർച്ചെ 4.53 മുതൽ 6.28 വരെ
അഭിജിത് മുഹൂർത്തം: ഉച്ചയ്ക്ക് 12.06 മുതൽ 12.54 വരെ
വിജയ് മുഹൂർത്തം: ഉച്ചയ്ക്ക് 2.30 മുതൽ 3.18 വരെ
ഭദ്രപാദ പൂർണിമ പൂജാ ചടങ്ങുകൾ
പൌർണമി ദിനത്തിൽ രാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക.
സൂര്യദേവനെ പ്രാർഥിച്ച ശേഷം, പൌർണമി വ്രതം ആരംഭിക്കുക.
പൂജാ മുറിയിൽ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ തുണി വിരിക്കുക.
തുടർന്ന് ലക്ഷ്മീ ദേവിയുടെയും വിഷ്ണുഭഗവാൻറെയും വിഗ്രഹങ്ങൾ സ്ഥാപിക്കുക.
ഭഗവാൻ വിഷ്ണുവിന് ചന്ദന തിലകം ചാർത്തുക. ലക്ഷ്മി ദേവിക്ക് കുങ്കുമ തിലകം ചാർത്തുക.
ചുവന്ന പുഷ്പങ്ങൾ അർപ്പിച്ച് വിഗ്രഹത്തിന് മുന്നിൽ നെയ് വിളക്ക് കത്തിക്കുക.
പഴങ്ങൾ, മധുര പലഹാരങ്ങൾ അല്ലെങ്കിൽ പായസം എന്നിവ നിവേദ്യമായി അർപ്പിക്കുക.
ധൂപം കത്തിച്ച് ധ്യാനിക്കുക. പൂർണിമ വ്രത കഥ പാരായണം ചെയ്യുക.
ഭഗവാൻ വിഷ്ണുവിനും ലക്ഷ്മി ദേവിക്കും ആരതി നടത്തി പൂജ പൂർത്തിയാക്കുക.
വൈകുന്നേരം ചന്ദ്രോദയത്തിന് ശേഷം ചന്ദ്ര ദേവന് പാൽ അർപ്പിച്ച് വ്രതം അവസാനിപ്പിക്കുക.
ഭദ്രപാദ പൂർണിമ: ചന്ദ്രോദയ സമയം
ഭദ്രപാദ പൂർണിമ ദിനത്തിൽ വൈകുന്നേരം 6.18ന് ചന്ദ്രൻ ഉദിക്കും. പൂർണിമ വ്രതം പൂർത്തിയാക്കാൻ നിശ്ചിത സമയത്ത് ചന്ദ്രോദയം ആചരിച്ച് ചന്ദ്രന് പ്രാർഥനകൾ അർപ്പിക്കുക. ഇതിന് ശേഷം ഉപവാസം അവസാനിപ്പിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)