Mercury Transit 2026: ബുധൻ വൃശ്ചികം രാശിയിലേക്ക്; ഡിസംബർ രണ്ട് മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം
ഡിസംബർ 21 വരെ ബുധൻ വൃശ്ചികം രാശിയിൽ തുടരും. ഇത് അഞ്ച് രാശിക്കാർക്ക് ഗുണം ചെയ്യും.
)
2026 ഡിസംബർ രണ്ടിന് ബുധൻ വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുകയും ഡിസംബർ 21 വരെ അവിടെ തുടരുകയും ചെയ്യും. ബുദ്ധിശക്തി, ആശയവിനിമയം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധൻ. അതേസമയം, വൃശ്ചികം രാശിയുടെ അധിപനായ ചൊവ്വ ഊർജ്ജവും ധൈര്യവും നൽകുന്ന ഗ്രഹമാണെന്നാണ് ജ്യോതിഷ പ്രകാരം വിശ്വസിക്കപ്പെടുന്നത്.
ഈ രണ്ട് ശക്തികളും ഒന്നിക്കുമ്പോൾ അഞ്ച് രാശിക്കാർക്ക് വലിയ ഗുണമുണ്ടാകും. ഡിസംബർ രണ്ട് മുതൽ 21 വരെയാണ് ബുധൻ വൃശ്ചികം രാശിയിൽ തുടരുന്നത്. ഏതെല്ലാം രാശിക്കാർക്കാണ് ബുധ സംക്രമണത്തിലൂടെ ഗുണമുണ്ടാകുന്നതെന്ന് അറിയാം.
ഇടവം
ഇടവം രാശിക്കാരുടെ ഏഴാം ഭാവത്തിലേക്കുള്ള ബുധൻറെ മാറ്റം വൃക്തിബന്ധങ്ങളിലും തൊഴിൽപരമായ പങ്കാളിത്തങ്ങളിലും അനുകൂലമായ ഫലങ്ങളുണ്ടാക്കും. ബിസിനസിൽ ലാഭം വർധിക്കും. പങ്കാളിയുമായുള്ള പിണക്കങ്ങളോ തെറ്റിദ്ധാരണകളോ മാറും. ഉദ്യോഗസ്ഥർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും.
മിഥുനം
മിഥുനം രാശിക്കാർക്ക് ആറാം ഭാവത്തിലേക്കാണ് ബുധൻ പ്രവേശിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. കടബാധ്യതകൾ കുറയും. മനസ്സിൽ നെഗറ്റീവ് ചിന്തകൾ കടന്നുവരാതിരിക്കാൻ ശ്രദ്ധിക്കണം. വിവേകത്തോടെയും ശാന്തമായും കാര്യങ്ങളെ നേരിടുക.
കന്നി
കന്നി രാശിക്കാരുടെ മൂന്നാം ഭാവത്തിലേക്കുള്ള ബുധൻറെ മാറ്റം പുതിയ തുടക്കങ്ങൾ, ധൈര്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എഴുത്ത്, മാധ്യമങ്ങൾ, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. വരുമാനത്തിനുള്ള പുതിയ വഴികൾ തുറക്കും. ജോലിയിൽ തിടുക്കം കാണിക്കരുത്. തർക്കങ്ങൾ ഒഴിവാക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ക്ഷമയോടെ കേൾക്കുക.
തുലാം
തുലാം രാശിക്കാരുടെ രണ്ടാം ഭാവത്തിലേക്കുള്ള ബുധൻറെ വരവ് സമ്പാദ്യം, കുടുംബ കാര്യങ്ങൾ എന്നിവയിൽ സ്വാധീനം ചെലുത്തും. അധ്യാപനം, ബാങ്കിങ്, ധനകാര്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല ഫലങ്ങളുണ്ടാകും. പണം സമ്പാദിക്കാനുള്ള ശ്രമങ്ങൾക്ക് ഫലം കാണും. കുടുംബത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കും. അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
വൃശ്ചികം
ബുധൻ സ്വന്തം രാശിയായ വൃശ്ചികത്തിലൂടെ സഞ്ചരിക്കുന്നതിനാൽ ഇതിൻറെ സ്വാധീനം വൃശ്ചികം രാശിക്കാരുടെ ജീവിതത്തിൽ നേരിട്ട് പ്രതിഫലിക്കും. പുതിയ ആശയങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കും. ആരോഗ്യം മികച്ചതാകും.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)