iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Vastu Tips: ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാൻ വീട്ടിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!

Religion

സമ്പത്തിൻറെയും സമൃദ്ധിയുടെയും പ്രതീകമാണ് ലക്ഷ്മീ ദേവി. ദേവിയുടെ അനുഗ്രഹമുള്ള വീട്ടിൽ ഒരിക്കലും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് വിശ്വാസം.

ലക്ഷ്മീ ദേവി ഐശ്വര്യത്തിൻറെയും സമൃദ്ധിയുടെയും സമ്പത്തിൻറെയും പ്രതീകമാണ്. ദേവിയുടെ അനുഗ്രഹം ഉള്ള വീട്ടിൽ ഒരിക്കലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നാണ് വിശ്വാസം. ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.

എന്നാൽ, ഒരു വീടിൻറെ അന്തരീക്ഷവും കുടുംബത്തിലെ ആളുകളുടെ സ്വഭാവവും ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിൽ പ്രധാനമാണ്. അതിനാൽ തന്നെ വീട്ടിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാം.

ശുചിത്വം: ലക്ഷ്മീദേവിയെ വീട്ടിലേക്ക് ആനയിക്കുന്നതിനായി വൃത്തിയും വെടിപ്പുമുള്ള സാഹചര്യങ്ങൾ പ്രധാനമാണ്. ദേവിക്ക് ശുചിത്വമുള്ളിടത്ത് മാത്രമേ വസിക്കാനാകൂ. അഴുക്ക് നിറഞ്ഞതും വൃത്തിയില്ലാത്തതുമായ ചുറ്റുപാടുകളിൽ ദേവി വസിക്കില്ല. ഇത് ലക്ഷ്മീ ദേവി നിങ്ങളുടെ വീട്ടിൽ വസിക്കാതിരിക്കാൻ കാരണമാകും. വൃത്തിയും അടുക്കും ചിട്ടയുമുള്ള വീട്ടിൽ ലക്ഷ്മീ ദേവി അനുഗ്രഹം ചൊരിയും. ഇത് ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തും.

പോസിറ്റീവ് എനർജി: ജീവിതത്തിൽ പോസിറ്റീവ് എനർജി ഉണ്ടാകുന്നതിന് ലക്ഷ്മീ ദേവിയുടെ അനുഗ്രഹം പ്രധാനമാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള കലഹങ്ങൾ ഒഴിവാക്കി സ്നേഹത്തോടെയും ഐക്യത്തോടെയും മുന്നോട്ടുപോകണം. വഴക്കുകളും കലഹങ്ങളും ഉള്ള വീട്ടിൽ ലക്ഷ്മീദേവിയുടെ സാന്നിധ്യം ഉണ്ടാകില്ല.

പൂജകൾ: നിത്യവും പൂജകളും പ്രാർഥനകളും നടത്തുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം നേടാൻ സഹായിക്കും. ലക്ഷ്മീദേവി വസിക്കുന്നയിടങ്ങളിൽ ദൈവീക ഭാവം നിലനിൽക്കുന്നതിനാൽ നിത്യവും ആരാധന നടത്തണം.

സത്യസന്ധത: നിങ്ങളുടെ ചിന്തകളും മനസ്സിൻറെ ശുദ്ധിയും വളരെ പ്രധാനമാണ്. സത്യസന്ധതയോടെ പെരുമാറുകയും കള്ളത്തരങ്ങൾ കാണിക്കാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ധാർമികവും ശുദ്ധവുമായ ചിന്തകളുള്ള ഭവനത്തിൽ ലക്ഷ്മീ ദേവി വസിക്കുകയും തൻറെ അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.