Vastu Tips: വീട്ടിൽ സമ്പത്തും ഐശ്വര്യവും നിറയണോ? വീട്ടിലേക്കുള്ള പ്രധാന കവാടത്തിൽ ഈ വാസ്തുവിദ്യകൾ ശ്രദ്ധിക്കണം
വാസ്തുവിദ്യ അനുസരിച്ച് പ്രവേശന കവാടം നിർമിക്കുന്നത് വീട്ടിലേക്ക് പോസിറ്റീവ് എനർജിയും സമ്പത്തും സമൃദ്ധിയും കൊണ്ടുവരും.
)
ഒരു വീട് നിർമിക്കുമ്പോൾ വാസ്തുവിദ്യ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് വീടിനും വീട്ടിലെ അംഗങ്ങൾക്കും പല ഗുണങ്ങളും നൽകും. ഭവനം നിർമിക്കുന്ന സമയത്ത് പ്രവേശന കവാടത്തിൻറെ ഡിസൈൻ, നിറം എന്നിവയെല്ലാം പ്രധാനമാണ്.
പ്രവേശന കവാടത്തിൻറെ ദിശ
പ്രധാന വാതിൽ വടക്ക്, കിഴക്ക് അല്ലെങ്കിൽ വടക്കുകിഴക്ക് ദിശകളിലേക്ക് അഭിമുഖമായി സ്ഥാപിക്കണം. വാസ്തുശാസ്ത്രം അനുസരിച്ച് ഈ ദിശകളാണ് പ്രധാന വാതിൽ സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായി കണക്കാക്കുന്നത്. ഈ ദിശകൾ പോസിറ്റീവ് എനർജി ആകർഷിക്കുമെന്നാണ് വിശ്വാസം.
വാതിലിൻറെ വലുപ്പം
പ്രധാന വാതിലിൻറെ വലുപ്പം വാസ്തുശാസ്ത്രത്തിൽ വളരെ പ്രധാനമാണ്. ചെറുതോ വലുതോ ആകാതെ സന്തുലിതമായ വലുപ്പം ആണ് വാതിലിന് അഭികാമ്യം. ഇത് വീട്ടിലേക്ക് പോസിറ്റീവ് എനർജി ആകർഷിക്കുന്നു. വാതിലിൻറെ വീതിയും ഉയരവും ആനുപാതികമാണെന്ന് ഉറപ്പാക്കുക.
നിറം
മരം കൊണ്ടുള്ള വാതിലാണ് പ്രധാന കവാടത്തിന് യോജിച്ചത്. ഇത് സാധ്യമല്ലെങ്കിൽ ലോഹവും ഫൈബർഗ്ലാസും ബദലായി തിരഞ്ഞെടുക്കാം. തവിട്ട്, മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങൾ പ്രധാന വാതിലിന് യോജിച്ചതാണ്. ഇരുണ്ട നിറങ്ങൾ ഒഴിവാക്കുക.
നെയിംപ്ലേറ്റ്
വ്യക്തവും ലളിതവുമായ നെയിംപ്ലേറ്റ് പോസിറ്റീവ് എനർജിയെ ആകർഷിക്കുന്നു. ഇത് വീടിന് പ്രത്യേക ഭംഗിയും നൽകുന്നു.
വിഗ്രഹങ്ങൾ
പ്രധാന കവാടത്തിൽ ദൈവങ്ങളുടെ ചിത്രങ്ങളോ വിഗ്രഹങ്ങളോ ആലേഖനം ചെയ്യാറുണ്ട്. ഇത് വളരെക്കാലമായി പിന്തുടരുന്ന ഒരു ആചാരമാണ്.
വാസ്തുശാസ്ത്ര വിധി പ്രകാരം, പ്രധാന വാതിൽ നിർമിക്കുന്നത് കുടുംബത്തിൽ വിവിധ ഗുണങ്ങൾ നൽകും. വീട്ടിലേക്ക് പോസിറ്റീവ് എനർജിയും സമൃദ്ധിയും കൊണ്ടുവരുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. വാസ്തുശാസ്ത്രം അനുശാസിക്കുന്ന വിധത്തിൽ പ്രവേശന കവാടം നിർമിക്കുന്നത് നെഗറ്റീവ് ശക്തികളെ തടഞ്ഞ് പോസിറ്റീവ് എനർജിയും ഐശ്വര്യവും വീട്ടിലേക്ക് ആകർഷിക്കുന്നു.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)