iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Deepika Padukone 'King': ദീപികയുടെ 'കാവി' വസ്ത്ര വിവാദം, ഷാറൂഖ് ഖാന്റെ ചിത്രം ബഹിഷ്കരിക്കുമെന്ന് ബിജെപി എംഎല്‍എയുടെ ഭീഷണി

Entertainment

ഷാറൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രം 'കിംഗ്' സിനിമയിലെ ഗാനരംഗത്തില്‍ കാവി വസ്ത്രം ധരിച്ചതിനെച്ചൊല്ലി ചിത്രത്തിനെതിരെെ ബഹിഷ്കരണ ഭീഷണിയുമായി ബിജെപി എംഎല്‍എ

ഷാറൂഖ് ഖാൻ-ദീപിക പദുക്കോൺ താരജോഡിയുടെ വരാനിരിക്കുന്ന 'കിംഗ്' (King) എന്ന ചിത്രം രാജ്യവ്യാപകമായി ബഹിഷ്കരിക്കുമെന്ന് ഭീഷണി. ചിത്രത്തിലെ 'തു മിൽ ജായേ' (Tu Mill Jaaye) എന്ന ഗാന രംഗത്തിൽ ദീപിക പദുക്കോൺ ഓറഞ്ച് വസ്ത്രം ധരിച്ചതിനെച്ചൊല്ലിയാണ് പുതിയ വിവാദം ഉടലെടുത്തത്.

ഗാനരംഗത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ ചിത്രം രാജ്യവ്യാപകമായി ബഹിഷ്കരിക്കുമെന്ന് ഡൽഹി പട്പർഗഞ്ച് മണ്ഡലത്തിലെ ബിജെപി എംഎൽഎ രവീന്ദർ സിങ് നേഗി ഭീഷണി മുഴക്കി. കാവി വസ്ത്രം ധരിച്ച് അശ്ശീലമായി നൃത്തം ചെയ്യുന്നത് സനാതനധർമത്തെ അപമാനിക്കുന്നതാണെന്നും ഷാറൂഖ് ഖാൻ രാജ്യത്ത് നിന്ന് പണം സമ്പാദിച്ചു രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദീപികയെ ഇതിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'പഠാൻ' വിവാദത്തെക്കുറിച്ചും പരാമർശിച്ച രവീന്ദർ സിങ് നേഗി അന്ന് ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചതുപോലെ ഈ രംഗത്തെയിം എതിർക്കുമെന്ന് വ്യക്തമാക്കി.

2023-ൽ പുറത്തിറങ്ങിയ 'പഠാൻ' സിനിമയിലെ 'ബേഷരം രംഗ്' ഗാനരംഗത്ത് ദീപിക ഓറഞ്ച് ബിക്കിനി ധരിച്ചതും വിവാദമായിരുന്നു. അന്ന് വിമർശിച്ചവരിൽ അന്നത്തെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും ഉൾപ്പെട്ടിരുന്നു. എന്നാൽ വിവാദങ്ങൾ ചിത്രത്തെ ഒരു കാരണവശാലും പ്രതികൂലമായി ബാധിച്ചില്ല. 'പഠാൻ' ഒരു ബ്ലോക്ക്ബസ്റ്റർ വിജയമായി മാറി.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ ഷാറൂഖിനും ദീപികയ്ക്കും പുറമെ സുഹാന ഖാൻ, അഭിഷേക് ബച്ചൻ, റാണി മുഖർജി തുടങ്ങിയവരും ചിത്രത്തിൽ അഭിനിയിക്കുന്നുണ്ട്.

എംഎൽഎ പ്രസ്താവന നടത്തുന്നതിന് മുൻപേ സമൂഹമാധ്യമ ഉപയോക്താക്കൾ 'പഠാൻ' സിനിമയുമായി ഈ ഗാനരംഗത്തെയും ചർച്ച ചെയ്യാൻ തുടങ്ങിയിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.