Vastu Tips: ഈ ദിവസം തുളസിച്ചെടിക്ക് ജലം അർപ്പിക്കരുത്! എന്തുകൊണ്ട്?
തുളസി ഞായറാഴ്ച വിഷ്ണുഭഗവാനായി നിർജലവ്രതം അനുഷ്ഠിക്കുന്നുവെന്നാണ് വിശ്വാസം.
)
ഹൈന്ദവ സംസ്കാരത്തിൽ വളരെ പ്രാധാന്യമുള്ള ഒരു ചെടിയാണ് തുളസി. ഹിന്ദു കുടുംബങ്ങളിൽ തുളസി ചെടി പവിത്രമായും ആദരവോടെയും പരിപാലിക്കുന്നു. മിക്കവാറും എല്ലാ വീടുകളുടെയും മുറ്റത്തോ ബാൽക്കണിയിലോ ഒരു തുളസി ചെടി ഉണ്ടായിരിക്കും.
എല്ലാ ദിവസവും രാവിലെ എഴുന്നേറ്റതിന് ശേഷം കുളിച്ച് ശുദ്ധി വരുത്തി ആളുകൾ തുളസി ചെടിയിൽ ജലം അർപ്പിച്ച് ആരാധിക്കും. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. എന്നാൽ, ഞായറാഴ്ചകളിൽ തുളസി ചെടിക്ക് ജലം അർപ്പിക്കരുതെന്ന് മുതിർന്നവർ പറയുന്നത് കേട്ടിട്ടുണ്ടാകാം.
ഞായറാഴ്ചകളിൽ തുളസി ചെടിക്ക് ജലം അർപ്പിക്കുന്നത് വേദങ്ങൾ പോലും വിലക്കുന്നുണ്ട്. ഞായറാഴ്ച തുളസിക്ക് ജലം അർപ്പിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയാം. ഇതിന് പിന്നിലുള്ള ഐതിഹ്യം പരിശോധിക്കാം.
ഞായറാഴ്ച തുളസി പൂർണമായും വിഷ്ണുഭക്തിയിൽ മുഴുകിയിരിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം ജലപാനം ഇല്ലാതെ ഉപവസിക്കുകയും വിഷ്ണുഭഗവാനെ ധ്യാനിക്കുകയും ചെയ്യുന്നു. അതിനാൽ ഞായറാഴ്ച തുളസി ചെടിക്ക് ജലം അർപ്പിക്കില്ല. തപസിന് ഭംഗം വരാതിരിക്കാനാണ് ഈ ദിവസം ജലം അർപ്പിക്കാതിരിക്കുന്നത്.
ഞായറാഴ്ചകളിലെ പോലെ തന്നെ ഏകാദശി ദിനത്തിലും തുളസിക്ക് വെള്ളം അർപ്പിക്കാറില്ല. ഭഗവാൻ വിഷ്ണുവിന് വളരെ പ്രിയപ്പെട്ട ദിവസമാണ് ഏകാദശി. ഈ ദിവസം തുളസി മാതാവ് വിഷ്ണുഭഗവാനായി ഏകാദശി വ്രതം അനുഷ്ഠിക്കുമെന്നാണ് വിശ്വാസം.
ഈ ദിവസം ആരെങ്കിലും തുളസി ചെടിയിൽ വെള്ളം ഒഴിച്ചാൽ വ്രതം മുറിയുമെന്നും ഇത് പാപമാണെന്നുമാണ് വിശ്വാസം. അതിനാൽ ഏകാദശി ദിനത്തിൽ തുളസിയിൽ വെള്ളം ഒഴിക്കരുത്. ഞായറാഴ്ചകളിലും ഏകാദശിയിലും തുളസി ചെടിക്ക് ജലം അർപ്പിക്കുന്നത് മാത്രമല്ല, തുളസിയില നുള്ളുന്നതും തെറ്റാണ്. ഇത് കുടുംബത്തിന് ദോഷം ചെയ്യും.
ഞായറാഴ്ച പൂജയ്ക്ക് തുളസിയില ആവശ്യം ഉണ്ടെങ്കിൽ തലേദിവസം അതായത് ശനിയാഴ്ച വൈകുന്നേരം തുളസിയില നുള്ളിയെടുക്കുക. തുളസിയില ഒരിക്കലും വേഗത്തിൽ കേടാകാത്തതിനാൽ അവ പിന്നീടും ഉപയോഗിക്കാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)