iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Sabarimala Temple: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു

Religion

ശബരിമലയിൽ തുലാമാസ പൂജകൾക്കായി നട തുറന്നതോടെ നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തുന്നത്.

ശബരിമല: ശബരിമല നട തുറന്നു. തുലാമാസ പൂജകൾക്കായാണ് നട തുറന്നത്. നിരവധി ഭക്തരാണ് ദർശനത്തിനായി എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പമ്പയിലെ അവലോകന യോഗത്തിന് ശേഷം ശബരിമല സന്നിധാനത്ത് ദർശനം നടത്തി.

മുഖ്യമന്ത്രി മൂന്ന് മണിയോടെയാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. സന്നിധാനത്ത് അഞ്ച് മണിയോടെയെത്തി. സന്നിധാനത്ത് ദർശനം നടത്തി മുഖ്യമന്ത്രി ഇന്നുതന്നെ തിരികെ മടങ്ങുമെന്നാണ് വിവരം.

മുഖ്യമന്ത്രി ഇരുമുടിക്കെട്ടേന്തിയല്ല എത്തിയത്. അതിനാൽ തന്നെ ദർശനം നടത്തുക പതിനെട്ടാം പടി ചവിട്ടി ആയിരിക്കില്ല. മുഴുവൻ കാനനപാതയും കാൽനടയായി നടന്നുകയറിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയത്.

മേൽശാന്തി തിരഞ്ഞെടുപ്പ് ഞായറാഴ്ചയാണ് നടക്കുന്നത്. അടുത്ത ഒരു വർഷം ശബരിമലയിലും മാളികപ്പുറത്തും മേൽശാന്തിമാരായി ചുമതല വഹിക്കേണ്ടവരെയാണ് സന്നിധാനത്ത് ഞായറാഴ്ച രാവിലെ നറുക്കിട്ടെടുക്കുന്നത്.

കന്നി മാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല: കന്നി മാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിച്ചത്. തുടർന്ന് ആഴിയിൽ അഗ്നി പകർന്നു. കന്നി മാസ പൂജകൾക്ക് ശേഷം 21 ന് രാത്രി 10 മണിയോടെ ശബരിമല നട അടയ്ക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.