iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Religion

Vastu Tips: വീട്ടിൽ ബാൽക്കണിക്ക് എന്താണ് പ്രാധാന്യം? വാസ്തു ശാസ്ത്രത്തിൽ പറയുന്നത് എന്ത്?

വീട്ടിലെ ബാൽക്കണി നമ്മൾ പലവിധത്തിലും പ്രയോജനപ്പെടുത്തുന്ന സ്ഥലമാണ്. ചെടികൾ വളർത്താനും വിശ്രമിക്കാനും തുണികൾ ഉണക്കാനും എന്നിങ്ങനെ പലവിധത്തിലും ബാൽക്കണിയെ പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ വാസ്തുശാസ്ത്ര വിധി പ്രകാരം വീടിൻറെ ഊർജ്ജസ്വലതയും സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ ബാൽക്കണിയുടെ സ്ഥാനം വലിയ പങ്കുവഹിക്കുന്നു.

വടക്ക്, കിഴക്ക്, വടക്ക്-കിഴക്ക് എന്നിവയാണ് ബാൽക്കണി നിർമിക്കുന്നതിന് അനുയോജ്യമായ ദിശകൾ. പ്രഭാതസൂര്യൻറെ ഊഷ്മളമായ രശ്മികൾ തടസമില്ലാതെ വീട്ടിലേക്ക് പതിക്കാനും ഇതുവഴി വീടിനുള്ളിലെ അന്തരീക്ഷം ശുദ്ധമാകാനും ഈ ദിശകളിൽ ബാൽക്കണി നിർമിക്കുന്നത് സഹായിക്കും.

തെക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് ദിശകളിൽ ബാൽക്കണി നിർമിക്കുന്നത് മിതമായ ഫലങ്ങളാണ് നൽകുന്നത്. എന്നാൽ തെക്ക്, പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് ദിശകളിൽ ബാൽക്കണി നിർമിക്കരുത്. ഇത്തരം ഭാഗങ്ങൾ പരമാവധി അടച്ചുപൂട്ടിയ രീതിയിൽ നിലനിർത്താനാണ് വാസ്തുശാസ്ത്രത്തിൽ നിർദേശിക്കുന്നത്.

വീട് രൂപകൽപന ചെയ്യുമ്പോൾ ബാൽക്കണിയുടെ കൈവരി ഭിത്തിയും തൊട്ടടുത്ത മുറിയുടെ പുറം ചുവരും ഒരേ നേർരേഖയിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചതുരാകൃതിയിലാണ് ബാൽക്കണികൾ നിർമിക്കേണ്ടത്. വൃത്താകൃതിയിലുള്ള ഡിസൈനുകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം.

വടക്ക്, കിഴക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിലുള്ള ബാൽക്കണികളിൽ ഭാരം കുറഞ്ഞ ചെടികളും ലളിതമായ ഫർണിച്ചറുകളും മാത്രം വയ്ക്കുന്നതാണ് ഉചിതം. ചുവരുകൾക്ക് ഇരുണ്ട നിറത്തിന് പകരം ഇളം പേസ്റ്റൽ ഷേഡുകൾ നൽകുന്നത് പോസിറ്റീവ് ഊർജ്ജം നിറയ്ക്കാൻ സഹായിക്കും.

ബാൽക്കണി അലങ്കോലമായി കിടക്കുന്നത് വീട്ടിൽ നിന്ന് പോസിറ്റീവ് എനർജിയെ ഇല്ലാതാക്കും. അതിനാൽ ബാൽക്കണി എപ്പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.