iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Vastu Tips: വീട്ടിൽ അക്വേറിയം, വാട്ട‍ർ ഫൗണ്ടൻ എന്നിവ സ്ഥാപിക്കുന്നത് പോസിറ്റീവ് ഊ‍‍‍ർജ്ജം കൊണ്ടുവരും; എന്നൽ ഈ തെറ്റുകൾ വരുത്തരുത്!

Religion

വീട്ടിൽ ജലവുമായി ബന്ധപ്പെട്ട് അക്വേറിയം, വാട്ടർ ഫൌണ്ടൻ എന്നിവ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില മുൻകരുതലുകളുണ്ട്.

പലരും രാവും പകലും അധ്വാനിച്ചാണ് സുരക്ഷിതമായ ഭാവിയും സാമ്പത്തിക സുരക്ഷിതത്വവും ആഗ്രഹിച്ച് വീട് നിർമിക്കുന്നത്. എന്നാൽ, എത്ര കഠിനാധ്വാനം ചെയ്താലും ചിലപ്പോൾ വീട്ടിൽ സമ്പത്ത് നിലനിൽക്കില്ല.

ഇതിന് വാസ്തുശാസ്ത്രത്തിൽ എന്താണ് പ്രതിവിധിയെന്ന് അറിയാം. വീടുകൾ മനോഹരമാക്കാൻ ആളുകൾ പലപ്പോഴും ഇൻഡോർ വാട്ടർ ഫൌണ്ടനുകളും അക്വേറിയങ്ങളും സ്ഥാപിക്കാറുണ്ട്. ഇത് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതിന് സഹായിക്കും.

എന്നാൽ, തെറ്റായ ദിശയിൽ ഇവ സ്ഥാപിക്കുന്നത് സാമ്പത്തിക നേട്ടത്തിന് പകരം നഷ്ടത്തിന് കാരണമാകും. അതിനാൽ സാമ്പത്തിക നേട്ടവും സമൃദ്ധിയും ഉണ്ടാകുന്നതിന് വാസ്തുപ്രകാരം വീട്ടിൽ എങ്ങനെ അക്വേറിയവും വാട്ടർ ഫൌണ്ടനും സ്ഥാപിക്കണമെന്ന് അറിയാം.

വാസ്തുശാസ്ത്രം അനുസരിച്ച് വടക്ക്, വടക്ക് കിഴക്ക് ദിശയിലാണ് ജലവുമായി ബന്ധപ്പെട്ട വസ്തുക്കൾ സ്ഥാപിക്കേണ്ടത്. ഈ ദിശ ജലവുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നു. കൂടാതെ സമ്പത്തിൻറെ ദേവനായ കുബേരൻറെ വാസസ്ഥലം കൂടിയാണ് ഈ ദിശ. വീടിനുള്ളിൽ വാട്ടർ ഫൌണ്ടനോ ചെറിയ ജലധാരയോ സ്ഥാപിക്കുകയാണെങ്കിൽ അത് വടക്ക് ദിശയിൽ സ്ഥാപിക്കുക. ഇത് പുതിയ വരുമാനമാർഗങ്ങൾ സൃഷ്ടിക്കപ്പെടാനും സമ്പത്ത് വർധിക്കാനും സഹായിക്കും.

വീട്ടിൽ അക്വേറിയം സ്ഥാപിക്കുന്നത് നെഗറ്റീവ് എനർജി ഇല്ലാതാക്കും. കിഴക്കോ വടക്കോ അഭിമുഖമായി ഡ്രോയിങ് റൂമിലോ ലിവിങ് ഏരിയയിലോ അക്വേറിയം സ്ഥാപിക്കാം. അക്വേറിയത്തിൽ മത്സ്യം വളർത്തുന്നത് കുടുംബത്തിൽ പോസിറ്റീവ് എനർജി നിറയ്ക്കും. വീട്ടിലെ ദോഷങ്ങൾ അകറ്റാനും സന്തോഷം ഉണ്ടാകാനും ഇത് സഹായിക്കും.

അക്വേറിയം, വാട്ടർ ഫൌണ്ടൻ എന്നിവ ഒരിക്കലും കിടപ്പുമുറിയിൽ സൂക്ഷിക്കരുത്. കിടപ്പുമുറിയിൽ ജലവുമായി ബന്ധപ്പെട്ട വസ്തുക്കൾ വയ്ക്കുന്നത് ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകും. അടുക്കളയിലും ജലവുമായി ബന്ധപ്പെട്ട വസ്തുക്കൾ സ്ഥാപിക്കരുത്. അഗ്നി അടുക്കളയിലാണ് വസിക്കുന്നത്. ഇത് കുടുംബത്തിലുള്ളവരുടെ അനാരോഗ്യത്തിലേക്കും അനാവശ്യ ചിലവുകളിലേക്കും നയിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.