iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Chennai Super Kings: അക്സര്‍ പട്ടേലിനെ സിഎസ്‌കെ സ്വന്തമാക്കുമോ? നൂര്‍ അഹമ്മദിനെ കൈവിടരുതെന്ന് മുന്നറിയിപ്പ്

Sports

അക്സര്‍ പട്ടേലിനായുള്ള സിഎസ്‌കെയുടെ നീക്കവും ഹനുമ വിഹാരിയുടെ നിര്‍ദ്ദേശവും.

അക്സർ പട്ടേലിനെ ചെന്നൈ സൂപ്പർ കിംഗ്സ് (CSK) ടീമിലെത്തിക്കുമെന്ന ചർച്ചകൾ സജീവം. ഐപിഎൽ 2027 ട്രേഡ് വിൻഡോ തുറന്നിരിക്കുന്നതിനാലാണ് ചർച്ചകൾ പൊടിപൊടിക്കുന്നത്. നിലവിൽ ഡൽഹി ക്യാപിറ്റൽസ് (DC) താരമാണ് അക്സർ പട്ടേൽ.

ഡൽഹിയുമായി ട്രേഡ് ചർച്ചകൾ നടത്തുമ്പോൾ സിഎസ്കെ ഒരു കാരണവശാലും അഫ്ഗാൻ സ്പിന്നറായ നൂർ അഹമ്മദിനെ കൈവിടരുത് എന്ന് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി മുന്നറിയിപ്പ് നൽകിയിരുന്നു. 2025-ലെ മെഗാ ലേലത്തിൽ 10 കോടി രൂപയ്ക്ക് സിഎസ്കെ സ്വന്തമാക്കിയ നൂർ അഹമ്മദിനെ ഒഴിവാക്കുന്നത് ടീമിന് വലിയ നഷ്ടമാകും. ചെപ്പോക്കിലെ പിച്ചിൽ നൂർ അഹമ്മദും അക്സർ പട്ടേലും ഒരുമിച്ച് കളിക്കുന്നത് വൻ വിജയമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്സർ സിഎസ്കെ ടീമിൽ എത്തുന്നതു വഴി ബാറ്റിംഗ് നിരയ്ക്കും ഇടംകൈയ്യൻ സ്പിൻ ബോളിംഗിനും വലിയ കരുത്ത് പകരുമെന്ന് ഹനുമ വിഹാരി വിലയിരുത്തുന്നത്. അക്സറെ ചീമിലെത്തിക്കുന്നതിനായി സിഎസ്കെയ്ക്ക് ഡെവാൾഡ് ബ്രെവിസിനെ പോലുള്ള താരങ്ങളെ വിട്ടുകൊടുക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം 6,7 സ്ഥാനങ്ങളിലെ ബാറ്റിംഗ് പോരായ്മകളും ഒരു ഗുണനിലവാരമുള്ള ഇടംകൈയ്യൻ സ്പിന്നറുടെ കുറവും ടീമിന് തിരിച്ചടിയായിരുന്നു. അക്സർ ടീമിലെത്തിയാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും.

സൗരവ് ഗാംഗുലി ഹെഡ് കോച്ചായും യുവരാജ് സിംഗ് അസിസ്റ്റൻറ് കോച്ചുമായ ഡൽഹിയുടെ പുതിയ പരിശീലക സംഘത്തിന് കീഴിലുള്ള ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ വരാനിരിക്കുന്ന നീക്കങ്ങൾ നിർണ്ണായകമാണ്. ഡിസംബർ 16-നാണ് ഐപിഎൽ 2027 ലേലം നടക്കാനിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.