iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

IPL Retention 2027: ധോണി, ട്രാവിസ് ഹെഡ്, പതിരാന എന്നിവരെ ടീമുകൾ റിലീസ് ചെയ്തു; പാറ്റ് കമ്മിൻസിനെ നിലനിർത്തി

Sports

ഐപിഎല്ലിൽ നിലനിർത്തിയവരുടെയും റിലീസ് ചെയ്തവരുടെയും പട്ടിക നോക്കാം.

2027 ഐപിഎൽ സീസണിന് മുന്നോടിയായി ടീമിൽ നിലനിർത്തുന്ന താരങ്ങളുടെയും റിലീസ് ചെയ്ത താരങ്ങളുടെയും പട്ടിക പുറത്തുവിട്ട് ടീമുകൾ. ധോനിയടക്കം പത്ത് താരങ്ങളെയാണ് സിഎസ്‌കെ റിലീസ് ചെയ്തത്. പ്രശാന്ത് വീറിനെയടക്കം ടീം നിലനിർത്തിയില്ല. 14.2 കോടിക്കായിരുന്നു പ്രശാന്ത് വീറിനെ മുൻപ് ടീമിലെത്തിച്ചത്. ധോണി ഐപിഎല്ലിൽ നിന്ന് വിരമിച്ചുവെന്നും ഇനി മുതൽ ടീമിന്റെ മെന്ററായി പ്രവർത്തിക്കുമെന്നും നേരത്തെ സിഎസ്കെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെ ഡൽഹി ക്യാപിറ്റൽസും, 18 കോടി രൂപയ്ക്ക് ടീമിലെത്തിച്ച മതീഷ പതിരാനയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നിലനിർത്തിയില്ല. അടുത്ത സീസണിൽ നിന്ന് പിന്മാറിയ ട്രാവിസ് ഹെഡിനെ സൺറൈസേഴ്സ് ഹൈദരാബാദും, പേസർ ട്രെന്റ് ബോൾട്ടിനെ മുംബൈ ഇന്ത്യൻസും റിലീസ് ചെയ്തു.

പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്ത താരങ്ങൾ - ലോക്കി ഫെർഗൂസൺ, മിച്ചൽ ഓവൻ, നെഹാൽ വധേര, പൈല അവിനാശ്, വിശാൽ നിഷാദ്, പ്രവീൺ ദുബെ.

സിഎസ്കെ റിലീസ് ചെയ്ത് താരങ്ങൾ - മാത്യു ഷോർട്ട്, മാറ്റ് ഹെൻറി, സാക്ക് ഫോക്സ്, പ്രശാന്ത് വീർ, അമൻ ഖാൻ, കുൽദീപ് യാദവ്, ആകാശ് മധ്‌വാൾ, ഡിയാൻ ഫോറസ്റ്റർ, മാക്നീൽ നൊറോഞ്ഞ, എം.എസ്. ധോണി.

മുംബൈ റിലീസ് ചെയ്ത താരങ്ങൾ - ട്രെന്റ് ബോൾട്ട് (12.5 കോടി രൂപ), ദീപക് ചാഹർ (9.25 കോടി രൂപ), അള്ളാ ഗസൻഫർ (4.8 കോടി രൂപ).

ആർസിബി റിലീസ് ചെയ്ത താരങ്ങൾ - മങ്കേഷ് യാദവ്, ജേക്കബ് ബെഥൽ, റിച്ചാർഡ് ഗ്ലീസൺ

ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്ത താരങ്ങൾ - ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്, നിതീഷ് റാണ (4.2 കോടി രൂപ), പത്തും നിസ്സങ്ക (4 കോടി രൂപ), അഭിഷേക് പോറൽ (4 കോടി രൂപ).

രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്ത താരങ്ങൾ - ഷിമ്രോൺ ഹെറ്റ്മെയർ (11 കോടി രൂപ), തുഷാർ ദേശ്പാണ്ഡെ (6.5 കോടി രൂപ), ആദം മിൽനെ (2.4 കോടി രൂപ), ക്വേന മഫാക്ക (1.5 കോടി രൂപ).

കൊൽക്കത്ത റിലീസ് ചെയ്ത താരങ്ങൾ - മതീഷ പതിരാന, അജിങ്ക്യ രഹാനെ, മുസ്തഫിസുർ റഹ്മാൻ, രചിൻ രവീന്ദ്ര

ഹൈദരബാദ് റിലീസ് ചെയ്ത താരങ്ങൾ - ട്രാവിസ് ഹെഡ്, ജയദേവ് ഉനദ്കട്ട്, ശിവം മാവി, ജെറാൾഡ് കോട്സിയെ

ലഖ്നൗ റിലീസ് ചെയ്ത താരങ്ങൾ - മാത്യു ബ്രീറ്റ്‌സ്‌കെ (75 ലക്ഷം രൂപ), ആവേശ് ഖാൻ (9.75 കോടി രൂപ), ആൻറിച്ച് നോർക്യ (2 കോടി രൂപ), ജോർജ് ലിൻഡെ (1 കോടി രൂപ), വാനിന്ദു ഹസരംഗ (2 കോടി രൂപ), നമൻ തിവാരി (1 കോടി രൂപ), അർഷിൻ കുൽക്കർണി (30 ലക്ഷം രൂപ)

​ഗുജറാത്ത് ടൈറ്റൻസ് റിലീസ് ചെയ്ത താരങ്ങൾ - ഇഷാന്ത് ശർമ്മ, ലൂക്ക് വുഡ്, കുൽവന്ത് ഖെജ്രോലിയ, ഷാരൂഖ് ഖാൻ, കോണർ എസ്റ്റർഹുയിസെൻ