Mannarasala Ayilyam: ഇന്ന് മണ്ണാറശാല ആയില്യം; നാഗപ്രീതിക്കായി നാഗരാജ ഗായത്രി ചൊല്ലിക്കോളൂ...
ഇന്ന് തുലാം ആയില്യം. തുലാം ആയില്യത്തെ മണ്ണാറശാല ആയില്യം എന്നാണ് അറിയപ്പെടുന്നത്. ഇന്ന് വ്രതം അനുഷ്ഠിച്ചു ആയില്യപൂജ തൊഴുന്നതും നൂറുംപാലും വഴിപാടായി സമർപ്പിക്കുന്നതും നല്ലതാണ്. ഇന്നത്തെ ദിവസത്തെ നമ്മുടെ വ്രതം സകല ദുഃഖങ്ങൾ മറ്റുന്നതിന് ഉത്തമം എന്നാണ് പറയപ്പെടുന്നത്. ഇന്നേ ദിവസം നാഗരാജ ഗായത്രി ജപിക്കുന്നതും ഉത്തമമാണ്. അതുപോലെ ഇന്നേ ദിവസം മൂലമന്ത്രമായ 'ഓം നാഗരാജായതെ നമഃ അതുപോലെ ഓം നാഗദേവിയേ നമഃ എന്ന മൂലമന്ത്രം പ്രഭാതത്തിലും വൈകുന്നേരവും 108 തവണ ജപിക്കുന്നതും നല്ലതാണ്. മണ്ണാറശ്ശാലയിൽ നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവും കയ്യിലേന്തി വലിയമ്മയുടെ ആചാരവിധിപ്രകാരമുള്ള എഴുന്നള്ളത്ത് ആയില്യം ഇന്ന് ഉച്ചയ്ക്കാണ്. ഇന്നലത്തെ പൂയം തൊഴാനും മണ്ണാറശ്ശാലയിൽ വലിയ തിരക്കായിരുന്നു. ഇന്ന് ഇളയമ്മ സർപ്പയക്ഷിയുടെയും ഇല്ലത്തെ കാരണവന്മാർ നാഗചാമുണ്ഡി, നാഗയക്ഷി എന്നിവയുടെ നടയിലും തിടമ്പുമായി വലിയമ്മയെ അനുഗമിക്കും. ഇന്ന് നാഗപ്രീതിക്കായി നാഗരാജ ഗായത്രി ചൊല്ലുക സർപ്പ രാജായ വിദ്മഹെ പത്മ ഹസ്തായ ധീമഹി തന്യോ വാസുകി പ്രചോദയാത് നാഗദോഷ പരിഹാരത്തിന് നവനാഗസ്തോത്രം ജപിക്കുന്നത് നന്ന് ആനന്തം വാസുകിം ശേഷം പത്മനാഭം ച കമ്പലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കളിയം തഥാ ഒപ്പം അഷ്ടനാഗമന്ത്രം 12 താണ ജപിക്കുന്നത് നന്ന് ഓം അനന്തായ നമഃ ഓം വാസുകയേ നമഃ ഓം കാർക്കോടകായ നമഃ ഓം ഗുളികായ നമഃ ഓം പത്മായ നമഃ ഓം മഹാപത്മായ നമഃ ഓം ശംഖപാലായ നമഃ ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
Tap to read more