iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

masappadi case: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം

@ZeeMalayalam1d ago
#CMRL
Videos

cmrl-exalogic case: പിണറായി വിജയനും റിയാസിനുമെതിരെ വിജിലൻസ് അന്വേഷണം?

@ZeeMalayalam3d ago
#Pinarayi Vijayan
Videos

Ed accuse mohammed riyas on hawala case: കള്ളപ്പണം വെളുപ്പിച്ചതിന് തെളിവ്; മുൻമന്ത്രി മുഹമ്മദ് റിയാസിനും പങ്ക്

@ZeeMalayalam7d ago
#Veena Vijayan
Videos

Muhammed riyas reject ed claim: കേസിലെ വിവരങ്ങൾ ഇ ഡി പുറത്തുവിട്ടത് എന്തിനാണ്

@ZeeMalayalam7d ago
#Veena Vijayan
Videos

case against pinarayi vijayan: പിണറായി വിജയനെ കുടുക്കുന്നത് കരുതലോടെ മാത്രം

@ZeeMalayalam11d ago
#CMRL
CMRL-Exalogic Case: സിഎംആർഎല്ലിൽ നിന്നും പണം വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും

CMRL-Exalogic Case: സിഎംആർഎല്ലിൽ നിന്നും പണം വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും

കൊച്ചി: സിഎംആർഎല്ലിൽ നിന്നും കോടികൾ വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും. പട്ടികയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെ മൊഴി ഉള്ളതായിട്ടാണ് റിപ്പോർട്ട്. ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ഉണ്ടായിരുന്ന ആളുകളുടെ ചുരുക്കപ്പേരുകള്‍ വിശദീകരിച്ച് സിഎംആര്‍എല്ലിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ മൊഴിപ്പകര്‍പ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ പിണറായി വിജയന്റെ പേരിന് പുറമെ രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ പട്ടികയിലുണ്ട് എന്നാണ്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കയാണെങ്കില്‍ അത് ബിജെപി കോണ്‍ഗ്രസ് ഡീല്‍ ആണെന്ന് നേരത്തെ തന്നെ സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. മാത്രമല്ല ഇത് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന സമീപനമാണെന്നും സിപിഎം ആരോപിച്ചിരുന്നു. യുഡിഎഫിന്റെ ഭരണകാലത്താണ് അനധികൃത ഇടപാട് നടന്നതെന്നും ഡയറിയില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടും എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്ന് സിപിഎം ചോദിച്ചിരുന്നു. ഡയറിയില്‍ രേഖപ്പെടുത്തിയത് കെകെ, എജി, ഒസി, പിവി, ഐകെ, ആര്‍സി എന്നീ ചുരുക്കപ്പേരുകളാണ്. ഇതിൽ കെകെ എന്നത് കുഞ്ഞാലിക്കുട്ടി, എജി എന്നത് എ ഗോവിന്ദനാണെന്നും ഒസി എന്നത് ഉമ്മന്‍ചാണ്ടിയാണെന്നും പിവി എന്നത് പിണറായി വിജയനാണെന്നും ഐകെ എന്നത് ഇബ്രാഹിം കുഞ്ഞെന്നും ആര്‍സി എന്നത് രമേശ് ചെന്നിത്തലയാണെന്നുമാണ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്. എന്നാൽ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവനയായി സിഎംആര്‍എല്‍ ഉടമയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ മുന്‍മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ തലങ്ങള്‍ വേറെയാണെന്നും അത് സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട രാഷ്ട്രീയ അഴിമതിയാണെന്നും അതിനെ ഇതുമായി താരതമ്യം ചെയ്യരുതെന്നുമാണ് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഇതിനിടയിൽ ഡയറിയിലെ ചുരുക്കപ്പേരുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ പിവി എന്നത് താനല്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഐടി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് നല്‍കിയ മൊഴി ഇഡിക്ക് മുന്നിലും സിഎംആര്‍എല്‍ സിഎഫ്ഒ ആവര്‍ത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 2024 ഏപ്രിലിലാണ് കെ എസ് സുരേഷ് കുമാര്‍ ഇഡിക്ക് മൊഴി നല്‍കിയത്. സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് കുരുക്കാകുന്ന മൊഴിയാണിത്. 2024 ലാണ് ഇ ഡി സിഎംആര്‍എലിന്റെ അനധികൃത ഇടപാടുമായി ബന്ധപ്പെട്ട് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സുരേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. നേതാക്കള്‍ സിഎംആര്‍എല്ലില്‍ നിന്നും വന്‍ തുക കൈപ്പറ്റിയിട്ടുണ്ടെന്നും ഇ ഡിക്ക് മുന്നില്‍ മൊഴിയുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more