CMRL-എക്സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്ഐടികള്‍ രൂപീകരിച്ച് വിജിലൻസ്
എഫ്ഐആറിൽ പറയുന്നത് 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഒന്നാം പ്രതി പിണറായി വിജയനും രണ്ടാം പ്രതിവീണയും സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ്
)
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വിജിലൻസ് രൂപീകരിച്ചു. അന്വേഷണത്തിനായി രണ്ട് എസ്ഐടി സംഘങ്ങളെയാണ് രൂപീകരിച്ചിരിക്കുന്നത്.
പ്രതിപക്ഷനേതാവ് പിണറായി വിജയൻ പ്രതിയായ കേസ് എസ്പി ഇ എൽ സുരേഷിന്റെ നേതൃത്തിലുള്ള സംഘവും മുഹമ്മദ് റിയാസ് പ്രതിയായ കേസിന്റെ അന്വേഷണം ബാലകൃഷ്ണന്റെ നേതൃത്വത്തിലുമായിരിക്കും നടക്കുന്നത്. ആദ്യ കേസ് വിജിലൻസ് സ്പെഷ്യൽ വിഭാഗവും രണ്ടാമത്തെ കേസ് കോഴിക്കോട് സ്പെഷ്യൽ വിജിലൻസ് സെല്ലുമാകും അന്വേഷിക്കുക. അന്വേഷണം വിജിലൻസ് ഐജിയുടെ മൽനോട്ടത്തിലായിരിക്കും.
കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയായിരുന്നു എഫ്ഐആർ വിജിലൻസ് രജിസ്റ്റർ ചെയ്തത്. സിഎംആർഎൽ ഇടപാടിന്റെ ആദ്യ കേസിൽ പിണറായിയും മകളുമാണ് ഒന്നും രണ്ടും പ്രതികൾ. രണ്ടാമത്തെ കേസ് റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയതാണ്. ഇതിൽ റിയാസും വീണയുമാണ് ഒന്നും രണ്ടും പ്രതികൾ. വിജിലൻസിന്റെ എഐആറിൽ പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിണറായി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും വ്യക്തി താൽപര്യങ്ങൾക്കായി ഔദ്യോഗിക പദൈവ ദുരുപയോഗം ചെയ്തതുവെന്നും എഫ്ഐആറിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)