iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

CMRL-മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി പിണറായിയും റിയാസും

Thiruvananthapuram

മാസപ്പടി കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി പിണറായി വിജയൻ

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹർജിയിൽ വിജിലൻസ് എഫ്‌ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹർജി അടിയന്തിരമായി പരിഗണിക്കണം എന്നാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഇന്ന് പരിഗണിക്കില്ല എന്നാണ് വിവരം. നേരത്തെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം വേണ്ടെന്ന കോടതിയുടെ നിലപാടാണ് പണി ആയത്. സിഎംആർഎൽ കേസിൽ ഇഡി നൽകിയ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. അതിനെതിരെ പിണറായി വിജയൻ, വീണ, മുഹമ്മദ് റിയാസ് എന്നിവർ കോടതിയെ സമീപിച്ചിത്.

കോടതിയുടെ റിപ്പോർട്ടിനെ തുടർന്ന് കേസിൽ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണത്തിനായി രണ്ടു എസ്ഐടി സംഘങ്ങളെയാണ് വിജിലൻസ് രൂപീകരിച്ചിരിക്കുന്നത്.

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സിഎംആർഎൽ ഇടപാടിന്റെ ആദ്യ കേസിൽ പിണറായിയും മകളുമാണ് ഒന്നും രണ്ടും പ്രതിയുമെങ്കിൽ രണ്ടാമത്തെ കേസിൽ റിയാസും വീണയുമാണ് ഒന്നും രണ്ടും പ്രതികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.