iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
I’m Game Review: സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച തുടക്കം, ദുൽഖർ ചിത്രം 'ഐ ആം ഗെയിം' ആദ്യ ദിനം നേടിയത് 5.05 കോടി

I’m Game Review: സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച തുടക്കം, ദുൽഖർ ചിത്രം 'ഐ ആം ഗെയിം' ആദ്യ ദിനം നേടിയത് 5.05 കോടി

ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ചിത്രം 'ഐ ആം ഗെയിം' (I'm Game) ആദ്യ ദിനം തിയേറ്ററുകളില്‍ നിന്ന് മികച്ച കളക്ഷന്‍ നേടി. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 21-നാണ് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത് എന്നാല്‍ പിന്നീട് സെപ്റ്റംബര്‍ 3-ലേക്ക് മാറ്റുകയായിരുന്നു. ആദ്യ ദിവസം 5.05 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം യാഷിന്റെ ടോക്സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സിനെക്കാള്‍ മികച്ച ഏകദിന കളക്ഷനാണ് നേടിയത്. മികച്ച തുടക്കം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തിയത്. 2,714 തീയേറ്ററുകളില്‍ നിന്നായി 5.05 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍. മലയാളം പതിപ്പ് 4.30 കോടി രൂപ നേടിയപ്പോള്‍ തെലുങ്ക് 65 ലക്ഷവും ഹിന്ദി പതിപ്പ് 10 ലക്ഷം രൂപയുമാണ് നേടിയത്. സമ്മിശ്ര അഭിപ്രായം തിയേറ്ററുകളില്‍ നിന്ന് ഐ ആം ഗെയിമിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് മികച്ച അഭിപ്രായം ലഭിക്കുമ്പോള്‍ രണ്ടാം ഭാഗത്തിന് മോശം അഭിപ്രായമാണ് നേടാന്‍ സാധിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് 'ഐ ആം ഗെയിം' നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ദുൽഖറിനൊപ്പം ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെ, കയാഡു ലോഹർ, കതിർ, മിസ്കിൻ, സംയുക്ത, വിനയ് ഫോർട്ട്, ജയസുധ, ശ്യാമപ്രസാദ് എന്നിവരും വേഷമിടുന്നുണ്ട്. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
I'M Game release: കാത്തിരിപ്പിന് വിരാമം! U/A 16+ സർട്ടിഫിക്കറ്റോടെ 'ഐ ആം ഗെയിം' തിയേറ്ററുകളിലേക്ക്; ബുക്കിം​ഗ് തുടങ്ങി

I'M Game release: കാത്തിരിപ്പിന് വിരാമം! U/A 16+ സർട്ടിഫിക്കറ്റോടെ 'ഐ ആം ഗെയിം' തിയേറ്ററുകളിലേക്ക്; ബുക്കിം​ഗ് തുടങ്ങി

ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിം തിയേറ്ററുകളിലേക്കെത്തുന്നു. സെപ്റ്റംബർ 3നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗും തുടങ്ങിക്കഴിഞ്ഞു. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത് ആണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച ഐ ആം ഗെയിം, ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായാണ് എത്തുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Dulquer Im Game: 'ഐ ആം ഗെയിം' ഒരു ഫാന്റസി ചിത്രം, ട്രെയിലർ മറച്ചുവെച്ച രഹസ്യത്തെക്കുറിച്ച് ദുൽഖർ

Dulquer Im Game: 'ഐ ആം ഗെയിം' ഒരു ഫാന്റസി ചിത്രം, ട്രെയിലർ മറച്ചുവെച്ച രഹസ്യത്തെക്കുറിച്ച് ദുൽഖർ

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം ഐ ആം ഗെയിം (I'm Game) സെപ്റ്റംബർ 3 നാണ് തീയേറ്ററുകളിൽ എത്തുന്നത്. ‌‌ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് കഥയുടെ പ്രധാന ആശയം മറച്ചുവെച്ചതായി ദുൽഖർ വെളിപ്പെടുത്തി. ഐ ആം ഗെയ്മിൽ ഫാന്റസിക്ക് വലിയൊരു പങ്കുണ്ടെന്നാണ് നടൻ പറഞ്ഞത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഹൈദരാബാദിലെ കോളേജിലെ വിദ്യാർത്ഥികളോട് ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് ട്രെയിലറിൽ പ്ലോട്ട് വെളിപ്പെടുത്താത്തതിന്റെ കാരണത്തെക്കുറിച്ച് നടൻ തുറന്നുപറഞ്ഞത്. 'ഐ ആം ഗെയിം' സിനിമയിലെ പ്രധാന സർപ്രൈസ് തിയേറ്ററിൽ തന്നെ കാണിക്കാൻ വേണ്ടിയാണ് ട്രെയിലറിൽ പ്ലോട്ട് വെളിപ്പെടുത്താത്തതെന്ന് ദുൽഖർ സൽമാൻ വ്യക്തമാക്കി. ചിത്രത്തെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകളിൽ കൈ മാറ്റിവെക്കൽ ശസ്ത്രക്രിയയെക്കുറിച്ചുള്ള കഥയാണെന്നാണ് പറഞ്ഞത് പക്ഷെ ട്രെയിലർ അതിൽ നിന്നും വ്യത്യസ്തമാണ്. വാതുവെപ്പിൽ ഭാഗ്യത്തിന് പകരം അൽഗോരിതം ഉപയോഗിക്കുന്ന ഡാൻ ജോൺ എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്നാൽ ആ അൽഗോരിതം അയാൾക്ക് എതിരായി പ്രവർത്തിക്കാൻ തുടങ്ങുന്നതോടെ കാര്യങ്ങൾ മാറിമറിയുന്നു. കൃത്യമായി പ്ലാൻ ചെയ്തു മുന്നേറിയ അയാളുടെ ജീവിതം തകർച്ചയിലേക്ക് പോകുന്നതും, യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയും ചിത്രം സമ്മാനിക്കുന്നു. എന്നാൽ ട്രെയിലർ ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് കാണിച്ചിട്ടുള്ളതെന്നാണ് ദുൽഖർ പറയുന്നത്. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുൻപ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാൻ അണിയറപ്രവർത്തകരെ പ്രേരിപ്പിച്ചത് ഈ ഫാന്റസി ആംഗിൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഡാൻ ജോൺ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഒരു സർപ്രൈസ് ആയിരിക്കുമെന്ന് ദുൽഖർ പറഞ്ഞു. അൽപ്പം വികൃതി നിറഞ്ഞ ഒരു കഥാപാത്രത്തെ ചെയ്തിട്ട് കുറെ കാലമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' എന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം ആന്റണി വർഗീസ് പെപ്പെ, കയാഡു ലോഹർ, കതിർ, മിസ്കിൻ, സംയുക്ത, വിനയ് ഫോർട്ട്, ജയസുധ, ശ്യാമപ്രസാദ് എന്നിവരും വേഷമിടുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 21-ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് സെപ്റ്റംബർ 3-ലേക്ക് മാറ്റുകയായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more