iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Entertainment

I’m Game Review: സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച തുടക്കം, ദുൽഖർ ചിത്രം 'ഐ ആം ഗെയിം' ആദ്യ ദിനം നേടിയത് 5.05 കോടി

ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ചിത്രം 'ഐ ആം ഗെയിം' (I'm Game) ആദ്യ ദിനം തിയേറ്ററുകളില്‍ നിന്ന് മികച്ച കളക്ഷന്‍ നേടി. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 21-നാണ് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത് എന്നാല്‍ പിന്നീട് സെപ്റ്റംബര്‍ 3-ലേക്ക് മാറ്റുകയായിരുന്നു. ആദ്യ ദിവസം 5.05 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം യാഷിന്റെ ടോക്സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സിനെക്കാള്‍ മികച്ച ഏകദിന കളക്ഷനാണ് നേടിയത്.

മികച്ച തുടക്കം

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തിയത്. 2,714 തീയേറ്ററുകളില്‍ നിന്നായി 5.05 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍. മലയാളം പതിപ്പ് 4.30 കോടി രൂപ നേടിയപ്പോള്‍ തെലുങ്ക് 65 ലക്ഷവും ഹിന്ദി പതിപ്പ് 10 ലക്ഷം രൂപയുമാണ് നേടിയത്.

സമ്മിശ്ര അഭിപ്രായം

തിയേറ്ററുകളില്‍ നിന്ന് ഐ ആം ഗെയിമിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് മികച്ച അഭിപ്രായം ലഭിക്കുമ്പോള്‍ രണ്ടാം ഭാഗത്തിന് മോശം അഭിപ്രായമാണ് നേടാന്‍ സാധിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് 'ഐ ആം ഗെയിം' നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്.

സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ദുൽഖറിനൊപ്പം ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെ, കയാഡു ലോഹർ, കതിർ, മിസ്കിൻ, സംയുക്ത, വിനയ് ഫോർട്ട്, ജയസുധ, ശ്യാമപ്രസാദ് എന്നിവരും വേഷമിടുന്നുണ്ട്. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.