&imwidth=640&imheight=360)
ഗന്നം സ്റ്റൈൽ ഓർമ്മയുണ്ടോ? കെ-പോപ്പ് തരംങ്കം ലോകത്തെ സ്വാധീനിക്കുന്നതിന് മുൻപ് തന്നെ തരംഗമായ സംഗീത ആൽബമാണ് ദക്ഷിണ കൊറിയൻ ഗായകൻ പിഎസ്‍വൈ എന്ന പാർക്ക് ജേ സാങ്ങിന്റെ ഗന്നം സ്റ്റൈൽ. 2012 ജൂലൈ 15നാണ് ഈ ഗാനം പുറത്തിറക്കുന്നത്. ഇതിലെ കുതിര സവാരി നൃത്തവും വീഡിയോയും വലിയ രീതിയിലാണ് ഹിറ്റായത്. യൂട്യൂബിൽ 100 കോടി (1 ബില്യൺ) കാഴ്ചക്കാരെ നേടുന്ന ആദ്യ വീഡിയോ എന്ന റെക്കോർഡും ഈ പാട്ടിന് സ്വന്തമാണ്. 14 വർഷങ്ങൾക്കിപ്പുറം യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സംഗീത വീഡിയോകളിലൊന്നാണ് ഗന്നം സ്റ്റൈൽ. 6 ബില്യൺ ആളുകളാണ് (600 കോടി) വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്. പലർക്കുമുള്ള സംശയമാണ് ഗന്നം സ്റ്റൈൽ വീഡിയോയിലൂടെ പിഎസ്‍വൈയും അതിന്റെ അവകാശികളും എത്ര പണം സമ്പാദിച്ചുവെന്ന്? കൃത്യമായ തുക പരസ്യമായി ലഭ്യമല്ലെങ്കിലും 120 കോടി കാഴ്ചക്കാർ 2013ൽ ഗന്നം സ്റ്റൈൽ നേടിയപ്പോൾ 8 ദശലക്ഷം ഡോളറായിരുന്നു (67 കോടി) ലഭിച്ചത്. ഇതിൽ പരസ്യ വരുമാനം, ഡിജിറ്റൽ സ്ട്രീമിങ് റോയൽറ്റി എന്നിവ ഉൾപ്പെടുന്നുണ്ട്. നിലവിലെ കാഴ്ചക്കാരുടെ എണ്ണവും മ്യൂസിക് വീഡിയോ പരസ്യ നിരക്കും അടിസ്ഥാനമാക്കി നോക്കുകയാണെങ്കിൽ പരസ്യങ്ങളിലൂടെ മാത്രം കോടികളാണ് ലഭിച്ചിട്ടുള്ളത്. ഇപ്പോൾ വീഡിയോയ്ക്ക് 603 കോടി കാഴ്ചക്കാരുണ്ട്. 1000 കാഴ്ചക്കാർക്ക് 1-3 ഡോളർ എന്ന സാധാരണ മ്യൂസിക് ആർ.പി.എം (RPM) നിരക്കുകൾ ഉപയോഗിക്കുമ്പോൾ കാലക്രമേണ പരസ്യങ്ങളിൽ നിന്ന് മാത്രം പകർപ്പവകാശ ഉടമകൾക്ക് കുറഞ്ഞത് കോടിക്കണക്കിന് ഡോളർ ലഭിച്ചിട്ടുണ്ടാകും. അതെസമയം ഈ പരസ്യ നിരക്കുകളിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ ഒറ്റ പാട്ട് പിഎസ്‍വൈയെ ലോകമെമ്പാടും സൂപ്പർസ്റ്റാറാക്കി മാറ്റി. ഇംഗ്ലീഷല്ലാത്ത മറ്റൊരു ഭാഷയിലെ പാട്ടിനും ലോകമെമ്പാടും വലിയ തരംഗമാകാൻ കഴിയുമെന്ന് ഗന്നം സ്റ്റൈൽ തെളിയിച്ചു. ഈ വിജയത്തോടെ സംഗീത ലോകത്തും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ജനപ്രീതി അളക്കുന്നതിൽ യൂട്യൂബ് കാഴ്ചക്കാരും ഓൺലൈൻ സ്ട്രീമിംഗും എത്രത്തോളം പ്രധാനമാണെന്ന് ഗന്നം സ്റ്റൈൽ മനസിലാക്കി കൊടുത്തു. തുടർന്നാണ് ബിൽബോർഡ് ചാർട്ടുകളിൽ സ്ട്രീമിംഗ് ഡാറ്റയും ഉൾപ്പെടുത്തി തുടങ്ങിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
നടൻ ഗോവിന്ദയും സൽമാൻ ഖാനും വർഷങ്ങളായി സുഹൃത്തുക്കളാണ്. സൽമാൻ ജീവിതത്തിൽ മേശം അവസ്ഥയിലൂടെ കടന്നുപോയപ്പോൾ കൂടെയുണ്ടായിരുന്ന ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ് ഗോവിന്ദ. 2007 ൽ പുറത്തിറങ്ങിയ 'പാർട്ണർ' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ച സമയത്തുണ്ടായ ഒരു സംഭവമാണ് വർഷങ്ങൾക്ക് ശേഷം ഗോവിന്ദ പങ്കുവെച്ചത്. 'സൽമാൻ വലിയ ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. പ്രണയം, അമിത പ്രതീക്ഷകൾ തുടങ്ങിയ കാര്യങ്ങൾ എല്ലാം അവനെ വളരെയധികം മാനസികമായി തളർത്തിയിരുന്നു. അങ്ങനെയിരിക്കെ ഒരുമിച്ച് മദ്യപിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മദ്യപിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അവനോട് മനസ് തുറന്ന് സംസാരിച്ചു. നീ പുറത്തേക്ക് നോക്കുന്നത് നിർത്തി നീ നിന്നിലേക്ക് നോക്കാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു. അന്ന് എനിക്ക് ഏകദേശം 114 കിലോ ഭാരമുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ നിന്നെല്ലാം ഞാൻ പുറത്തുവന്ന സമയമായിരുന്നു അത്. ഈ ഭാരം കുറച്ചാൽ എനിക്ക് കോമഡി ചെയ്യുന്നത് നിർത്തി ക്യാരക്റ്റർ റോളുകൾ ചെയ്യാൻ കഴിയും പക്ഷെ സൽമാൻ ഖാൻ ഒരു നായകനാണ്. എന്നാൽ ഇപ്പോൾ നിന്നെ കാണുമ്പോൾ ആർക്കും നായകനായി തോനുന്നില്ല. നിന്റെ മുഖത്ത് സന്തോഷമില്ല ദുഃഖം മാത്രമാണ്. ഈ അവസ്ഥയിൽ നിന്ന് നീ പുറത്തുവരൂ.' എല്ലാം കേട്ട ശേഷം സൽമാൻ ഗോവിന്ദയോട് താൻ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ഇതിന് വ്യായാമം ചെയ്യാനാണ് ഗോവിന്ദ പ്രിയ സുഹൃത്തിന് നൽകിയ ഉപദേശം. മാത്രമല്ല ധർമ്മേന്ദ്രയ്ക്ക് ശേഷം ദൈവം അനുഗ്രഹിച്ച് നല്ല കുടുംബവും, ശാരീരിക ഘടനയും, നല്ല വ്യക്തിത്വവും സൽമാൻ ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദ പറഞ്ഞു. തന്റെ ഉപദേശം സൽമാൻ പാലിച്ചെന്നും ഗോവിന്ദ പറയുന്നു. അടുത്ത പത്തുവർഷം സൽമാൻ സിനിമാലോകം ഭരിക്കുമെന്ന് ഞാൻ അവനോട് അന്ന് തന്നെ പറഞ്ഞിരുന്നു അത് സത്യമായി. തന്റെ ഉപദേശം സൽമാൻ അന്ന് സ്വീകരിച്ചതാണ് അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് പിന്നിലെ കാരണമെന്ന് ഗോവിന്ദ സ്നേഹത്തോടെ ഓർക്കുന്നു. ഡേവിഡ് ധവാൻ സംവിധാനം ചെയ്ത ‘പാർട്ണർ’ എന്ന ചിത്രത്തിൽ സൽമാനും ഗോവിന്ദയും പ്രധാന വേഷങ്ങളെയാണ് അവതിപ്പിച്ചത്. 2007 ജൂലൈ 20ന് പുറത്തിറങ്ങിയ ഈ റൊമാന്റിക് കോമഡി ചിത്രം വൻ വിജയമായിരുന്നു. പ്രേക്ഷകർ ഏറ്റെടുത്ത ഈ ജോഡി പിന്നീടും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.