&imwidth=640&imheight=360)
ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതിനും സ്വതന്ത്ര രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ യാത്രയെ ആഘോഷിക്കുന്നതും ആഗസ്റ്റ് 15 നാണ്. രാജ്യത്തെ സ്വാതന്ത്ര്യദിനം ദേശീയ പതാക ഉയർത്തിയും, ദേശഭക്തി വിളിച്ചോതുന്ന പരിപാടികളിലൂടെയും, സാംസ്കാരിക കൂട്ടായ്മയിലൂടെയുമാണ് ആഘോഷിക്കുന്നത്. ദേശഭക്തി ഗാനങ്ങൾ പലപ്പോഴും ആഘോഷങ്ങളുടെ ഹൈലൈറ്റാണ്. കൂടാതെ ദേശഭക്തി പ്രമേയമായ സിനിമകളും നിരവധിയാണ്. മലയാള സിനിമകളെ മാറ്റി നിർത്തിയാൽ ചില പ്രശസ്തമായ ബോളിവുഡ് സിനിമകളും ഈ പട്ടികയിലുണ്ട്. ഈ സിനിമകളിൽ ചില ഐകണിക് സംഭാഷണങ്ങളുണ്ട്. അത്തരത്തിലുള്ള ചില ഡയലോഗുകൾ പരിശോധിക്കാം... 1. 'Hindustan Zindabad Tha, Zindabad Hai, Zindabad Rahega' (ഹിന്ദുസ്ഥാൻ എക്കാലത്തും വിജയിച്ചുകൊണ്ടിരിക്കും, വിജയിക്കുകയാണ് തുടർന്നും വിജയിക്കും) 2001 പുറത്തിറങ്ങിയ ഗദർ ഏക് പ്രേം കഥ (Gadar: Ek Prem Katha) ബോക്സ് ഓഫീസിൽ വലിയ ചരിത്രം സൃഷ്ടിക്കുകയും റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്ത ചിത്രമാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെും ശക്തവും ആവേഷകരവുമായ സംഭാഷണങ്ങളിൽ ഒന്നാണ് ഇത്. സണ്ണി ഡിയോൾ ഈ ഡയലോഗിനെ കാലാതീതമാക്കി. വിഭജനത്തിന്റെ പശ്ചാത്തലത്തിൽ താര സിംഗ് തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. 2. 'Mujhe states ke naam… sirf ek mulk ka naam sunai deta hai.. (എനിക്ക് സംസ്ഥാനങ്ങളുടെ പേരുകളല്ല... ഒരു രാജ്യത്തിന്റെ പേര് മാത്രമാണ് കേൾക്കാൻ കഴിയുന്നത്... ഇന്ത്യ) ചക് ദേ ഇന്ത്യ (Chak De! India) എന്ന 2007 വർഷത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ സംഭാഷണമാണ് ഇത്. യുദ്ധവുമായി ബന്ധപ്പെടുത്താതെ രാജ്യസ്നേഹം മനോഹരമായി അവതരിപ്പിച്ച ചിത്രമാണ് ചക് ദേ ഇന്ത്യ. ഷാരൂഖ് ഖാൻ അവതരിപ്പിച്ച കോച്ച് കബീർ ഖാൻ തന്റെ കളിക്കാരോട് പറയുന്നതാണ് ഈ ഡയലോഗ്. വ്യക്തിഗതമായ ഭിന്നതകളും പ്രാദേശിക വാദങ്ങളും മറന്ന് രാജ്യത്തിനുവേണ്ടി ഒന്നിച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യം ചിത്രം പറയുന്നു. 3. Watan ke aage kuch nahi, khud bhi nahi (രാജ്യത്തേക്കാൾ വലുതായി മറ്റൊന്നുമില്ല, സ്വന്തം ജീവൻ പോലും) രാസിയിൽ (Raazi) അപകടകരമായ ഒരു ദൗത്യം ഏറ്റെടുത്ത സെഹ്മത്ത് എന്ന ഇന്ത്യൻ യുവതിയുടെ കഥയിലൂടെ ദേശസ്നേഹം പ്രകടമാക്കുന്നു. ആലിയ ഭട്ടിന്റെ കഥാപാത്രം ഇന്ത്യയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുന്ന ഡയലോഗാണ് വതൻ കെ ആഗെ കുച്ച് നഹി, ഖുഭ് ഭി നഹി. 4. Religion wala jo column hota hai… INDIAN likhte hain മതം, ഭാഷ, സമൂഹം എന്നിവയ്ക്കെല്ലാം അതീതമായ രാജ്യസ്നേഹത്തെക്കുറിച്ചാണ് 'ബേബി' (Baby) എന്ന ചിത്രം പറയുന്നത്. ചിത്രത്തിൽ അക്ഷയ് കുമാറിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ആണ് പ്രേക്ഷകരുടെ കയ്യടി മൊത്തം വാരിക്കൂട്ടിയത്. 5. Amritsar ki paidaish hun… isse zyada Indian kya ho sakta hun? (അമൃത്സറിൽ ജനിച്ചവനാണ്, ഭാര്യ ബോംബെക്കാരിയാണ്, ഡൽഹിയിലാണ് ജോലി ചെയ്യുന്നത്, ഇതിനേക്കാൾ എങ്ങനെ എനിക്ക് ഇന്ത്യൻ ആകാൻ കഴിയും?) സാം ബഹദൂർ (Sam Bahafur) എന്ന ചിത്രത്തിൽ ഇന്ത്യൻ ആർമിയുടെ ഇതിഹാസനായകൻ ഫീൽഡ് മാർഷ്യൽ സാം മാനെക്ഷായുടെ ജീവിതമാണ് പറയുന്നത്. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെയും ദേശസ്നേഹത്തെയും ചിത്രത്തിൽ മനോഹരമായി അവതരപ്പിച്ചിരിക്കുന്നു. സാം മാനെക്ഷായുടെ ഈ ഡയലോഗ് ഏറെ ശ്രദ്ധേയമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ചില നിര്‍ദേശങ്ങള്‍ നല്‍കി ഡല്‍ഹി പോലീസ്. പട്ടവും ഡ്രോണും പറത്തുന്നതിലടക്കം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്ന വേദിക്ക് സമീപമോ ആള്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലോ ആകാശത്ത് നീങ്ങുന്നതോ പറക്കുന്നതോ ആയ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. ഓഗസ്റ്റ് 15 ന് നടക്കുന്ന പരിപാടികളുടെ ഭാഗമായിട്ടുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമാണ് ഈ നടപടി. വിലക്കുകള്‍ ഓഗസ്റ്റ് 16 വരെ സെന്‍ട്രല്‍ ഡല്‍ഹിയിലും ചെങ്കോട്ടയുടെ പരിസരങ്ങളിലും ഉണ്ടാകും. പട്ടവും വേണ്ട, ഡ്രോണും വേണ്ട ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ (BNSS) സെക്ഷന്‍ 163 പ്രകാരമാണ് സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രോഹിത് രാജ്ബീര്‍ സിങ് ഉത്തരവ് നല്‍കിയത്. പട്ടം, ഡ്രോണുകള്‍, പാരാഗ്ലൈഡുകള്‍, ഹോട്ട്-എയര്‍ ബല്യൂണുകള്‍, മൈക്രോ-ലൈറ്റ് വിമാനങ്ങള്‍ എന്നിവ അടങ്ങുന്ന ആകാശത്ത് നീങ്ങുന്നതോ പറക്കുന്നതോ ആയ വസ്തുക്കള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിശിഷ്ട വ്യക്തികള്‍, ജനക്കൂട്ടം എന്നിവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിയന്ത്രണങ്ങള്‍. ഉത്തരവ് ലംഘിക്കുന്ന വ്യക്തികള്‍ക്കെതിരെ നിമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ചെങ്കോട്ടയുടെ സുരക്ഷയ്ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ പട്ടം പറത്തുന്നത് ഓള്‍ഡ് ഡല്‍ഹിയുടെ (Shahjahanabad) വിവിധ ഭാഗങ്ങളില്‍ ജനപ്രിയമാണ്. പക്ഷെ ഇതില്‍ വലിയ രീതിയുള്ള സുരക്ഷാ ആശങ്കയാണ് പോലീസിനുള്ളത്. കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് ഇത്തരത്തില്‍ പട്ടം പറത്തുന്നത് സുരക്ഷാ സജീകരണങ്ങളെ തടസ്സപ്പെടുത്തും മാത്രമല്ല പട്ടത്തിന്റെ ചരട് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട സാധ്യത ഉയര്‍ത്തും. മാത്രമല്ല പ്രധാന വേദികള്‍ക്ക് ചുറ്റുമുള്ള നിയന്ത്രിത വ്യോമാതിര്‍ത്തിയിലേക്ക് അനുമതിയില്ലാത്ത ഡ്രോണുകളും മറ്റും എത്തുന്നത് തടയാനുമാണ് നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യം. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ ചെങ്കോട്ടയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും ചുറ്റും സുരക്ഷാ ഏജന്‍സികള്‍ കര്‍ശന നിരീക്ഷണം തുടരുന്നുണ്ട്. വൈദ്യുതി കമ്പനികളുടെ മുന്നറിയപ്പ് ഡല്‍ഹിയിലെ വൈദ്യുതി വിതരണ കമ്പനികള്‍ പ്രത്യേക നിര്‍ദേശമാണ് പട്ടം പറത്തുന്നതിനെതിരെ നിവാസികള്‍ക്ക് നല്‍കിയത്. ഓവര്‍ഹെഡ് ഇലക്ട്രിക്കല്‍ കേബിളുകള്‍ക്ക് സമീപം പട്ടം പറത്തരുതെന്നും 'മാഞ്ച' (Manjha) എന്നറിയപ്പെടുന്ന ലോഹപ്പൊടിയോ ഗ്ലാസ് കോട്ടിംഗോ പുരട്ടിയ പട്ടനൂലുകള്‍ ഉപയോഗിക്കരുതെന്നും ബി.എസ്.ഇ.എസ് (BSES), ടാറ്റാ പവര്‍ ഡി.ഡി.എല്‍ (Tata Power-DDL) തുടങ്ങിയ ഡിസ്കോമുകള്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം നൂലുകള്‍ വൈദ്യുതി ലൈനുകളില്‍ സ്പര്‍ശിച്ചാല്‍ വൈദ്യുതി അതിലൂടെ കടത്തിവിടാന്‍ സാധ്യതയുണ്ട്. വൈദ്യുതി തടസ്സങ്ങള്‍ക്കും, ഷോക്കേറ്റ് ജീവന്‍ നഷ്ടപ്പെടാനും ഇത് കാരണമാണ്. വൈദ്യുതി ലൈനില്‍ കുടുങ്ങിയ പട്ടം എടുക്കാന്‍ പോകരുതെന്നും കമ്പനികള്‍ നിര്‍ദേശം നല്‍കി. വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സിസിടിവി നിരീക്ഷണം അടക്കം പ്രദേശത്ത് ശക്തമായ ആന്റി-ഡ്രോണ്‍ സംവിധാനങ്ങളും മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രധാന വേദിക്ക് ചുറ്റുമുള്ള മേല്‍ക്കൂരകളിലും പ്രവേശന കവാടങ്ങളിലും കര്‍ന നിരീക്ഷണമാണ് ഒരുക്കുക. ഉദ്യാഗസ്ഥരുമായി സഹകരിക്കാന്‍ അധികൃതര്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
Diffrence Between Independence Day And Republic Day: ഭാരതത്തിൽ എല്ലാ വർഷവും ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനവും ജനുവരി 26 ന് റിപ്പബ്ലിക് ദിനവും വലിയ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. ഇവ രണ്ടും പ്രധാനപ്പെട്ട ദേശീയോത്സവങ്ങളാണ്. ഈ ദിവസങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും സർക്കാർ സ്ഥാപനങ്ങളിലും വിവിധ സംഘടനകളിലും ത്രിവർണ്ണ പതാക ഉയർത്താറുണ്ട്. എങ്കിലും സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല എന്നതാണ് സത്യം. ശരിക്കും പറഞ്ഞാൽ ഇന്ത്യയുടെ ചരിത്രത്തിലെ വ്യത്യസ്തമായ രണ്ട് പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ രണ്ടു ദിനങ്ങളും. അതുകൊണ്ടുതന്നെ ഈ രണ്ടു ദിവസങ്ങളിലും രാജ്യത്തുടനീളം ദേശഭക്തിയുടെ വികാരങ്ങൾ കൂടുതലായി കാണാം. എന്നാൽ ഇവയുടെ ചരിത്രപരമായ പ്രാധാന്യവും പാരമ്പര്യങ്ങളും വ്യത്യസ്തമാണ്. സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് നോക്കാം... സ്വാതന്ത്ര്യദിനം എപ്പോൾ, എന്തുകൊണ്ട് ആഘോഷിക്കുന്നു? 1947 ആഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി. ഈ ചരിത്ര ദിനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാ വർഷവും ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ രാജ്യത്തുടനീളം പതാക ഉയർത്തൽ ചടങ്ങുകൾ, ദേശഭക്തി പരിപാടികൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. റിപ്പബ്ലിക് ദിനം എന്നാണ് ആഘോഷിക്കുന്നത്? ഇന്ത്യൻ ഭരണഘടന 1949 നവംബർ 26 ന് അംഗീകരിക്കപ്പെട്ടുവെങ്കിലും അത് 1950 ജനുവരി 26 നാണ് പ്രാബല്യത്തിൽ വന്നത്. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയ ദിവസമാണിത്. അതിനാലാണ് എല്ലാ വർഷവും ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ ദിവസം ന്യൂഡൽഹിയിൽ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നു. അതിൽ ഇന്ത്യൻ കരസേന, വ്യോമസേന, നാവികസേന എന്നിവയ്ക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങളും അണിനിരക്കും. ഈ രണ്ടു ദിവസങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്? ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യമായ ചരിത്ര സംഭവത്തെ അനുസ്മരിക്കുന്ന ദിനമാണ് സ്വാതന്ത്ര്യദിനം. എന്നാൽ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെയും ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതിന്റെയും പ്രതീകമാണ് റിപ്പബ്ലിക് ദിനം. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ സംബോധന ചെയ്യുമ്പോൾ റിപ്പബ്ലിക് ദിനത്തിൽ ദേശീയ തലസ്ഥാനത്ത് നടക്കുന്ന പ്രധാന ചടങ്ങിന് നേതൃത്വം നൽകുന്നുത് രാഷ്ട്രപതിയാണ്. അതായത്… ആഗസ്റ്റ് 15 = സ്വാതന്ത്ര്യദിനം- ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിനം ജനുവരി 26 = റിപ്പബ്ലിക് ദിനം- ഭരണഘടനാ പ്രാബല്യത്തിൽ വന്നതും ഇന്ത്യ റിപ്പബ്ലിക്കായതുമായ ദിവസം ഈ രണ്ട് ദേശീയ ആഘോഷങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യം, ജനാധിപത്യം, ഭരണഘടനാ വ്യവസ്ഥ എന്നിവയുടെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നു.
&imwidth=640&imheight=360)
ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ നിൽക്കുകയാണ് രാജ്യം. സ്വാതന്ത്യദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഏവരും. ഈ അവസരത്തിൽ 'ഹർ ഘർ തിരംഗ 2026' പ്രചാരണത്തിന്റെ ഭാഗമാകാൻ ജനങ്ങൾക്ക് അവസരം നൽകുകയാണ്. ഓഗസ്റ്റ് 15, സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയപതാക ഉയർത്താൻ ആഹ്വാനം ചെയ്തിരുന്നു. ഇങ്ങനെ ചെയ്യുന്നതിനൊപ്പം പതാകയ്ക്കൊപ്പമുള്ള സെൽഫി നിങ്ങൾക്ക് ഓൺലൈനിലൂടെ പങ്കുവെക്കുകയും ചെയ്യാം. പതാകയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നവർക്ക് ഒരു പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കും. ഓഗസ്റ്റ് 17 വരെയാണ് കേന്ദ്ര സർക്കാർ 'ഹർ ഘർ തിരംഗ' ദിനങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. പൗരന്മാരിൽ ദേശീയബോധം വളർത്തുന്നതിന് വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തി 'ഹർ ഘർ തിരംഗ' പ്രചാരണത്തിൽ പങ്കാളികളാകണമെന്നാണ് സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. harghartiranga.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സെൽഫി അപ്ലോഡ് ചെയ്യേണ്ടത്. സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ പോർട്ടലിലൂടെ ദേശീയപതാകയ്‌ക്കൊപ്പമുള്ള ചിത്രം അപ്‌ലോഡ് ചെയ്യാനും, ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഹർ ഘർ തിരംഗ സെൽഫി എങ്ങനെ അപ്‌ലോഡ് ചെയ്യാം? ആദ്യം harghartiranga.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾ നൽകുന്നതിന് മുമ്പ്, ഉപയോഗിക്കുന്നത് സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ തന്നെയാണെന്ന് ഉറപ്പുവരുത്തുക. തുടർന്ന് വെബ്‌സൈറ്റിലെ രജിസ്ട്രേഷൻ പേജിൽ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, സംസ്ഥാനം, രാജ്യം തുടങ്ങിയ വിവരങ്ങൾ കൃത്യമായി ചേർക്കുക. തുടർന്ന്, ദേശീയപതാകയോടുള്ള ആദരവ് നിലനിർത്തിക്കൊണ്ട് പതാകയ്‌ക്കൊപ്പമുള്ള ചിത്രമോ സെൽഫിയോ എടുക്കുക. ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് തന്നെ പതാകയ്‌ക്കൊപ്പമുള്ള ചിത്രം സജ്ജമാക്കാൻ പോർട്ടലിലെ മാർഗ്ഗനിർദ്ദേശങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. ശേഷം, വെബ്‌സൈറ്റിലെ അപ്‌ലോഡ് ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങളെടുത്ത ഫോട്ടോ തിരഞ്ഞെടുക്കാം. ഡിവൈസിൽ നിന്ന് നേരിട്ട് ഡ്രാഗ് ചെയ്‌ത് ഇടാനോ, ബ്രൗസ് ചെയ്ത് അപ്‍ലോഡ് ചെയ്യാനോ, അല്ലെങ്കിൽ ക്യാമറ ഉപയോഗിച്ച് തൽസമയം ചിത്രമെടുക്കാനോ ഉള്ള സൗകര്യം പോർട്ടലിൽ ലഭ്യമാണ്. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ വ്യക്തമുള്ളതായിരിക്കണം. കൂടാതെ പോർട്ടലിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചുള്ളതുമായിരിക്കണം. ഫോട്ടോ അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയാക്കി കഴിയുമ്പോൾ ഡിജിറ്റൽ സർട്ടിഫിക്കറ്റ് സ്ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

ബക്‌സർ: ആഗസ്റ്റ് 15 ന് രാജ്യം 80 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടയിൽ ചർച്ചയാകുന്നത് ആഗസ്റ്റ് 16 ന് സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഒരു സ്ഥലത്തെ കുറിച്ചാണ്. അങ്ങനൊരിടം നിങ്ങൾക്ക് അറിയാമോ? എന്നാൽ അങ്ങനൊരിടം നമ്മുടെ ഇന്ത്യയിലുണ്ട്. അത് നമ്മുടെ ബിഹാറിലെ ദുമ്രാവോണാണ്. അവിടെ ആഗസ്റ്റ് 15 ന് അല്ല 16 നാണ് സ്വതന്ത്ര ദിനം ആഘോഷിക്കുന്നത്. ആഗസ്റ്റ് 16 ലെ പരിപാടിക്ക് സംസ്ഥാന ഔദ്യോഗിക ചടങ്ങിന്റെ പദവി ലഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 15 ലെന്നപോലെ ആഗസ്റ്റ് 16 ന് ഇവിടെ നടക്കുന്ന പരിപാടികൾക്കുള്ള ഒരുക്കങ്ങളും വളരെ മുൻകൂട്ടി തന്നെ നടത്താറുണ്ട്. ആഗസ്റ്റ് 16 ന് രാവിലെ നടക്കുന്ന ഘോഷയാത്രയോടെ പരിപാടി ആരംഭിച്ച് രാത്രി വൈകിയുള്ള സാംസ്കാരിക പരിപാടികളോടെയാണ് അവസാനിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുൻപ് ദുമ്രാവോണിലെ ജനങ്ങളുടെ അഭ്യർത്ഥനപ്രകാരമാണ് സ്വാതന്ത്ര്യദിനത്തിന് പിറ്റേന്ന് ഇവിടെ നടക്കുന്ന പരിപാടികൾക്ക് ബീഹാർ സർക്കാർ സംസ്ഥാന ഔദ്യോഗിക ചടങ്ങിന്റെ പദവി നൽകിയത്. ഈ ദിവസം എന്തുകൊണ്ട് ആണ് സവിശേഷമായത്? 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ജ്വാല വിവിധയിയിടങ്ങളിലെ പോലെത്തന്നെ ദുമ്രാവോണിലും ആളിപടർന്നിരുന്നു. ആ വർഷം ആഗസ്റ്റ് 15 ന് വൈകുന്നേരം ദുമ്രാവോണിലെ വിപ്ലവകാരികൾ പ്രാദേശിക പോലീസ് സ്റ്റേഷനിൽ ത്രിവർണ്ണ പതാക ഉയർത്താൻ തീരുമാനിച്ചു. അതിന്റെ പിറ്റേന്ന് വൈകുന്നേരം കപിൽ മുനിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രധാന മാർക്കറ്റിൽ ഒത്തുകൂടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു. അവിടെ ജനക്കൂട്ടം സ്റ്റേഷന്റെ നിയന്ത്രണം പിടിച്ചെടുത്ത് പ്രധാന താഴികക്കുടത്തിന് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ ത്രിവർണ്ണ പതാക പാറുന്നത് കണ്ടതോടെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പോലീസ് ഉദ്യോഗസ്ഥർ സ്തബ്ധരായി. തുടർന്ന് അന്നത്തെ സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ദേവനാഥ് വെടിവെപ്പ് നടത്താൻ ഉത്തരവിട്ടു. വെടിവെപ്പിൽ കപിൽ മുനി കാംകർ, ഗോപാൽ കഹാർ, രാംദാസ് സോണാർ, രാംദാസ് ലോഹർ എന്നിവർ സംഭവസ്ഥലത്ത് വെച്ചുതന്നെ രക്തസാക്ഷികളായി. ഭിഖി ലാൽ, അബ്ദുൾ റഹിം, പ്രദുമൻ ലാൽ, ബിഹാരി ലാൽ, സുഖാരി ലോഹർ, സാധു ശരൺ അഹിർ, ബലേശ്വർ ദുബെ എന്നിവരുൾപ്പെടെ നിരവധി പേർക്ക് വെടിവെയ്‌പ്പിൽ പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ സ്മരണയ്ക്കായി രക്തസാക്ഷി സ്മാരകം നിർമ്മിച്ചു ഈ സംഭവത്തിന്റെ സ്മരണയ്ക്കായി ഇവിടെ ഒരു രക്തസാക്ഷി സ്മാരകം നിർമ്മിച്ചിട്ടുണ്ട്. ഈ ധീരന്മാരായ വിപ്ലവകാരികളുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് എല്ലാ വർഷവും ആഗസ്റ്റ് 16 ന് ഇവിടെ പരിപാടികൾ നടക്കുന്നത്. ദുമ്രാവോണിലെ വിപ്ലവകാരികളെപ്പോലെ രാജ്യത്തെ ദശലക്ഷക്കണക്കിന് ധീരപുത്രന്മാരുടെ ത്യാഗങ്ങളുടെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നത് വാസ്തവമായ കാര്യമാണ്. സ്വാതന്ത്ര്യദിനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ താങ്കളുടെ ധീരപുത്രന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവസരം ലഭിക്കുന്നത് ദുമ്രാവോണിന് അഭിമാനകരമാണെന്നാണ് പ്രദേശവാസികളുടെ വിശ്വാസവും. പുതിയ തലമുറയ്ക്ക് അവരുടെ പൂർവ്വികരുടെ വീരഗാഥയെക്കുറിച്ച് പരിചയപ്പെടുത്തുന്നതിന് കൂടി വേണ്ടിയാണ് ആഗസ്റ്റ് 16 ഇത്രയും സവിശേഷമാക്കുന്നതും.