Indiependece Day 2026: ബിഹാറിലെ ഈ നഗരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ആഗസ്റ്റ് 16 ന്, എന്തുകൊണ്ട്?
ബക്‌സർ: ആഗസ്റ്റ് 15 ന് രാജ്യം 80 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടയിൽ ചർച്ചയാകുന്നത് ആഗസ്റ്റ് 16 ന് സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഒരു സ്ഥലത്തെ കുറിച്ചാണ്. അങ്ങനൊരിടം നിങ്ങൾക്ക് അറിയാമോ? എന്നാൽ അങ്ങനൊരിടം നമ്മുടെ ഇന്ത്യയിലുണ്ട്. അത് നമ്മുടെ ബിഹാറിലെ ദുമ്രാവോണാണ്. അവിടെ ആഗസ്റ്റ് 15 ന് അല്ല 16 നാണ് സ്വതന്ത്ര ദിനം ആഘോഷിക്കുന്നത്.
ആഗസ്റ്റ് 16 ലെ പരിപാടിക്ക് സംസ്ഥാന ഔദ്യോഗിക ചടങ്ങിന്റെ പദവി ലഭിച്ചിട്ടുണ്ട്.
ആഗസ്റ്റ് 15 ലെന്നപോലെ ആഗസ്റ്റ് 16 ന് ഇവിടെ നടക്കുന്ന പരിപാടികൾക്കുള്ള ഒരുക്കങ്ങളും വളരെ മുൻകൂട്ടി തന്നെ നടത്താറുണ്ട്. ആഗസ്റ്റ് 16 ന് രാവിലെ നടക്കുന്ന ഘോഷയാത്രയോടെ പരിപാടി ആരംഭിച്ച് രാത്രി വൈകിയുള്ള സാംസ്കാരിക പരിപാടികളോടെയാണ് അവസാനിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുൻപ് ദുമ്രാവോണിലെ ജനങ്ങളുടെ അഭ്യർത്ഥനപ്രകാരമാണ് സ്വാതന്ത്ര്യദിനത്തിന് പിറ്റേന്ന് ഇവിടെ നടക്കുന്ന പരിപാടികൾക്ക് ബീഹാർ സർക്കാർ സംസ്ഥാന ഔദ്യോഗിക ചടങ്ങിന്റെ പദവി നൽകിയത്.
ഈ ദിവസം എന്തുകൊണ്ട് ആണ് സവിശേഷമായത്?
1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ജ്വാല വിവിധയിയിടങ്ങളിലെ പോലെത്തന്നെ ദുമ്രാവോണിലും ആളിപടർന്നിരുന്നു. ആ വർഷം ആഗസ്റ്റ് 15 ന് വൈകുന്നേരം ദുമ്രാവോണിലെ വിപ്ലവകാരികൾ പ്രാദേശിക പോലീസ് സ്റ്റേഷനിൽ ത്രിവർണ്ണ പതാക ഉയർത്താൻ തീരുമാനിച്ചു. അതിന്റെ പിറ്റേന്ന് വൈകുന്നേരം കപിൽ മുനിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രധാന മാർക്കറ്റിൽ ഒത്തുകൂടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു. അവിടെ ജനക്കൂട്ടം സ്റ്റേഷന്റെ നിയന്ത്രണം പിടിച്ചെടുത്ത് പ്രധാന താഴികക്കുടത്തിന് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയും ചെയ്തു.
പോലീസ് സ്റ്റേഷനിൽ ത്രിവർണ്ണ പതാക പാറുന്നത് കണ്ടതോടെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പോലീസ് ഉദ്യോഗസ്ഥർ സ്തബ്ധരായി. തുടർന്ന് അന്നത്തെ സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ദേവനാഥ് വെടിവെപ്പ് നടത്താൻ ഉത്തരവിട്ടു. വെടിവെപ്പിൽ കപിൽ മുനി കാംകർ, ഗോപാൽ കഹാർ, രാംദാസ് സോണാർ, രാംദാസ് ലോഹർ എന്നിവർ സംഭവസ്ഥലത്ത് വെച്ചുതന്നെ രക്തസാക്ഷികളായി. ഭിഖി ലാൽ, അബ്ദുൾ റഹിം, പ്രദുമൻ ലാൽ, ബിഹാരി ലാൽ, സുഖാരി ലോഹർ, സാധു ശരൺ അഹിർ, ബലേശ്വർ ദുബെ എന്നിവരുൾപ്പെടെ നിരവധി പേർക്ക് വെടിവെയ്‌പ്പിൽ പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിന്റെ സ്മരണയ്ക്കായി രക്തസാക്ഷി സ്മാരകം നിർമ്മിച്ചു
ഈ സംഭവത്തിന്റെ സ്മരണയ്ക്കായി ഇവിടെ ഒരു രക്തസാക്ഷി സ്മാരകം നിർമ്മിച്ചിട്ടുണ്ട്. ഈ ധീരന്മാരായ വിപ്ലവകാരികളുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് എല്ലാ വർഷവും ആഗസ്റ്റ് 16 ന് ഇവിടെ പരിപാടികൾ നടക്കുന്നത്.
ദുമ്രാവോണിലെ വിപ്ലവകാരികളെപ്പോലെ രാജ്യത്തെ ദശലക്ഷക്കണക്കിന് ധീരപുത്രന്മാരുടെ ത്യാഗങ്ങളുടെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നത് വാസ്തവമായ കാര്യമാണ്. സ്വാതന്ത്ര്യദിനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ താങ്കളുടെ ധീരപുത്രന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവസരം ലഭിക്കുന്നത് ദുമ്രാവോണിന് അഭിമാനകരമാണെന്നാണ് പ്രദേശവാസികളുടെ വിശ്വാസവും.
പുതിയ തലമുറയ്ക്ക് അവരുടെ പൂർവ്വികരുടെ വീരഗാഥയെക്കുറിച്ച് പരിചയപ്പെടുത്തുന്നതിന് കൂടി വേണ്ടിയാണ് ആഗസ്റ്റ് 16 ഇത്രയും സവിശേഷമാക്കുന്നതും.
)
)
)
)
)
)
)
)