ISRO Recruitment 2026: പിഎച്ച്ഡി ഉണ്ടോ? സയന്റിസ്റ്റ് ആകാം; മികച്ച അവസരവുമായി ISRO
ഐഎസ്ആർഒയുടെ കീഴിലുള്ള ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്റർ ബംഗളൂരു സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിൽ നിയമനം നടത്തുനന്നതായി റിപ്പോർട്ട്. ഒഴിവുകൾ 6 എണ്ണമാണ് ഉള്ളത്. ഈ തസ്തികയിലേക്ക് പിഎച്ച്ഡി ഉള്ളവർക്കാണ് കൂടുതൽ അവസരം. അപേക്ഷകൾ ആഗസ്റ്റ് 30 ഏറെ സമർപ്പിക്കാം. ഒഴിവുകൾ ഏതൊക്കെ വിഭാഗങ്ങളിൽ ഉണ്ടെന്ന് നോക്കാം... ബയോഇൻസ്ട്രുമെന്റേഷൻ/ബയോഫിസിക്സ്/മെഡിക്കൽ ഫിസിക്സ് - 1 ഒഴിവ് ഡെവലപ്മെന്റൽ ബയോളജി / ബയോടെക്നോളജി - 1 ഒഴിവ് സെല്ലുലാർ & മോളിക്യുലാർ ബയോളജി/സെൽ ബയോളജി - 1 ഒഴിവ് കംപ്യുട്ടേഷണൽ ബയോളജി/സിസ്റ്റംസ് ബയോളജി/ബയോഇൻഫോർമാറ്റിക്സ് - 1 ഒഴിവ് ബയോമെഡിക്കൽ എഞ്ചിനീയറിങ് /ബയോമെഡിക്കൽ സയൻസസ് (ബയോമെക്കാനിക്സ് തീസിസ്) - 1 ഒഴിവ് ബയോമെഡിക്കൽ എഞ്ചിനീയറിങ് / ബയോമെഡിക്കൽ സയൻസസ് (ബയോ-ഇമേജിങ് തീസിസ്) - 1 ഒഴിവ് എന്താണ് യോഗ്യത? അറിയാം... ബന്ധപ്പെട്ട വിഷയങ്ങളിൽ പി.എച്ച്.ഡി (Ph.D.) നിർബന്ധം ബിരുദ (BE/B.Tech/B.Sc) ബിരുദാനന്തര (ME/M.Tech/MS/M.Sc) തലങ്ങളിൽ കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ 6.5 CGPA ഉണ്ടായിരിക്കണം. വിദൂര വിദ്യാഭ്യാസം വഴി പ്രൊഫഷണൽ കോഴ്സുകൾ പഠിച്ചവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല. ശമ്പളം പേ മാട്രിക്സ് ലെവൽ 11 പ്രകാരമുള്ള ശമ്പളമാണ് ഈ നിയമനം ലഭിക്കുന്നവർക്ക് കിട്ടുന്നത്. നിയമനം 67700-208700 എന്ന ശമ്പള സ്കെയിലാണ്. പ്രതിമാസത്തെ അടിസ്ഥാന ശമ്പളം 67,700 രൂപയായിരിക്കും. കൂടാതെ കേന്ദ്ര സർക്കാർ നിയമപ്രകാരമുള്ള മറ്റ് അലവൻസുകളും ലഭിക്കും. പ്രായപരിധി, അപേക്ഷാ ഫീസ് പ്രായം: ആഗസ്റ്റ് 30 വരെയുള്ള സമയത്ത് പരമാവധി 35 വയസ് ആയിരിക്കണം പ്രായം. ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കുന്നത് കേന്ദ്ര സർക്കാർ ജീവനക്കാർ, ഭിന്നശേഷിക്കാർ, മുൻ സൈനികർ എന്നിവർക്കാണ്. ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാ ഫീസും ഇല്ല. എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്? ഓൺലൈൻ അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്ക് (Screening) ശേഷം യോഗ്യരായവരെ അഭിമുഖത്തിനായി ക്ഷണിക്കും. ഇന്റർവ്യൂ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് നടക്കുക. ഉദ്യോഗാർത്ഥികൾ isro.gov.in എന്ന ഇസ്രോ വെബ്സൈറ്റിലെ കരിയർ (Career) ടാബ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. ഇനി കൂടുതൽ ഇവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക https://www.isro.gov.in/media_isro/pdf/recruitmentNotice/2026/August/PhDLive_Register_Adv_10.08.2026.pdf
Tap to read more