iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

The war is dealing a severe blow to Indian expatriates;ജോലിയില്ലാ പ്രവാസികൾ....നാട്ടിലേക്ക് കൂട്ടത്തോടെ

@ZeeMalayalam30d ago
#Job ghosting
IGNOU Admission 2026: ഇ​ഗ്നോയിലേക്ക് അപേക്ഷിക്കാനാകാത്തവർക്ക് സുവർണാവസരം; അപേക്ഷാ തിയതി നീട്ടി

IGNOU Admission 2026: ഇ​ഗ്നോയിലേക്ക് അപേക്ഷിക്കാനാകാത്തവർക്ക് സുവർണാവസരം; അപേക്ഷാ തിയതി നീട്ടി

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ജൂലൈ അഡ്മിഷൻ സൈക്കിളിലേക്ക് നിശ്ചയിച്ചിരുന്ന അപേക്ഷാ തിയതി നീട്ടി. ബാച്ചിലർ, മാസ്റ്റേഴ്സ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ വിദ്യാർഥികൾക്ക് ഇനി കൂടുതൽ സമയം ഉണ്ടാകും. ഓഗസ്റ്റ് 16 വരെയാണ് അപേക്ഷാ തിയതി നീട്ടിയത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും ഇഗ്നോയിലേക്ക് വിവിധ കോഴ്സുകളിലേക്കായി അപേക്ഷകൾ സമർപ്പിക്കുന്നത്. ആവശ്യമായ രേഖകൾ ശേഖരിക്കാനും അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാനും കൂടുതൽ സമയം വേണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിച്ചാണ് സർവകലാശാല ഈ തീരുമാനം കൈക്കൊണ്ടത്. ജോലിക്കാർ, വീട്ടമ്മമാർ, മറ്റ് ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർ എന്നിവരുൾപ്പെടെ വിദൂര വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിവിധ മേഖലകളിലുള്ളവർക്ക് ഉന്നതവിദ്യാഭ്യാസം പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവകലാശാല അപേക്ഷാ തിയതി നീട്ടാമെന്ന തീരുമാനത്തിലെത്തിയത്. പ്രധാന വിവരങ്ങൾ അറിയാം 2026 ജൂലൈ സെഷനിലേക്കുള്ള അപേക്ഷാ തിയതി നീട്ടി ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം ഡിഗ്രി, പിജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ബാധകം കോഴ്സിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പരിശോധിക്കുക അവസാന തിയതിക്ക് മുൻപായി പ്രക്രിയകൾ പൂർത്തിയാക്കുന്നത് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്ന് അറിയാം ഇഗ്നോയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക ഇ മെയിൽ വിലാസവും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക ആവശ്യമായ സർട്ടിഫിക്കറ്റുകൾ നിശ്ചയിച്ചിരിക്കുന്ന വലുപ്പത്തിൽ അപ്ലോഡ് ചെയ്യുക അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക ഫോം പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക കൺഫർമേഷൻ പേജ് സേവ് ചെയ്ത് സൂക്ഷിക്കുക അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ പാസ്പോർട്ട് സൈസ് ഫോട്ടോ ഒപ്പ് സ്കാൻ ചെയ്തത് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തിരിച്ചറിയൽ രേഖ ജാതി, സംവരണ സർട്ടിഫിക്കറ്റുകൾ (ബാധകമെങ്കിൽ) പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (ആവശ്യമായ കോഴ്സുകൾക്ക് മാത്രം) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടിയെങ്കിലും നേരത്തെ തന്നെ അപേക്ഷിക്കുന്നതാണ് ഉത്തമം. വെബ്സൈറ്റിലെ സാങ്കേതിക തടസങ്ങൾ ഒഴിവാക്കാനും അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്താനും സഹായകമാകും. രേഖകളുടെ പരിശോധന വേഗത്തിൽ പൂർത്തിയാക്കി തടസമില്ലാതെ പഠനം ആരംഭിക്കാനും നേരത്തെ അപേക്ഷ നൽകുന്നത് വഴി സാധിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Job Ghosting: 'ആരും നിങ്ങളോട് കടപ്പെട്ടിട്ടില്ല', ജോലി അന്വേഷിക്കുന്നവരോടുള്ള എച്ച്.ആർ ജീവനക്കാരുടെ അവഗണന

Job Ghosting: 'ആരും നിങ്ങളോട് കടപ്പെട്ടിട്ടില്ല', ജോലി അന്വേഷിക്കുന്നവരോടുള്ള എച്ച്.ആർ ജീവനക്കാരുടെ അവഗണന

ഇന്ന് ജോലി ഒഴിവ് വരുന്നത് കൃത്യമായി തന്നെ സ്ഥാപനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. എന്നാൽ ഈ ഒഴിവിലേക്ക് നിങ്ങൾ ഒരു അപേക്ഷ നൽകിയാൽ അത് പരിഗണിച്ചോ അതോ തിരസ്കരിച്ചോയെന്ന് നിങ്ങൾക്ക് അറിയണമെന്നില്ല. ചുരുക്കം ചില കമ്പനികൾ മാത്രമാണ് അപേക്ഷകരോട് ഈ വിവരങ്ങൾ അറിയിക്കുക ചില കമ്പനികൾ എന്തിനാണ് അപേക്ഷ നിരസിച്ചതെന്ന് വരെ ഉദ്യോഗാർത്ഥികളെ അറിയിക്കും. പക്ഷെ ഭൂരിഭാഗം സ്ഥാപനങ്ങളും പൊതുവെ ഇത് അറിയിക്കാറില്ല. ‌ നിരന്തരമായി താൻ അയക്കുന്ന അപേക്ഷകൾ പരിഗണിക്കാത്തതിന്റെ കാരണം ചോദിച്ച് ഒരു അപേക്ഷകൻ റിക്രൂട്ടറെ ബന്ധപ്പെടാൻ തീരുമാനിച്ചു. അപ്ഡേറ്റുകൾ നൽകാതിരിക്കുന്നത് നിരാശാജനകമാണെന്നും മികച്ച ഒരു സമീപനത്തിന് അപേക്ഷകർ അർഹരാണെന്നും വളരെ സൗമ്യമായ രീതിയിൽ ഔദ്യോഗികമായി തന്നെ ഇമെയിൽ വഴി ഉദ്യോഗാർത്ഥി സന്ദേശം അയച്ചു. ‘അപേക്ഷകരെ അവഗണിക്കുന്നതിന് പകരം ഞങ്ങൾക്ക് യോഗ്യതയില്ലെങ്കിൽ കാരണ സഹിതം തീരുമാനം അറിയിക്കുന്നത് മാന്യതയാണ്. പക്ഷെ അങ്ങനെ ചെയ്യാതിരിക്കുന്നത് നിരാശാജനകമാണ്. ജോലി ലഭിക്കാന്‍ നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുമ്പോൾ അവിടെ നഷ്ടമാകുന്നത് ഞങ്ങളുടെ സമയവും പരിശ്രമവുമാണ്.’ പക്ഷെ വിമർശനങ്ങൾ സ്വീകരിക്കുന്നതിന് പകരം റിക്രൂട്ടർ വളരെ രൂക്ഷമായി രീതിയിലുള്ള മറുപടിയാണ് നൽകിയത്. അപേക്ഷകരോട് എച്ച്.ആർ (HR) വിഭാഗം കടപ്പെട്ടിട്ടില്ലെന്നായിരുന്നു ഇ-മെയിൽ സന്ദേശം. 'നിങ്ങളുടെ ഭാവിയിലേക്കായി നല്ലൊരു ഉപദേശം നൽകാൻ ആഗ്രഹിക്കുന്നു, ഇതുപോലെയുള്ള ഇ-മെയിലുകൾ കമ്പനികളിലേക്ക് അയക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് കണ്ടാൽ ഒരു തൊഴിലുടമയും നിങ്ങൾക്ക് ജോലി നൽകില്ല. നിങ്ങളുടെ വികാരം മനസിലാകുന്നു. ആരും നിങ്ങൾക്ക് ഒന്നും കടപ്പെട്ടിട്ടില്ലെന്ന് നിങ്ങൾ മനസിലാക്കണം. ഭാവിയിൽ നല്ലൊരു ജോലി ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.' പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലാണ് റിക്രൂട്ടർമാർക്ക് വിമർശനം ലഭിക്കുന്നത്. തങ്ങൾക്ക് ലഭിച്ച മോശം അനുഭവങ്ങൾ ഉദ്യോഗാർത്ഥികൾ പോസ്റ്റിന് താഴെ തുറന്നുപറയുന്നുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more