iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kochi Metro: കൊച്ചി മെട്രോ മൂന്നാംഘട്ടത്തിൽ ഭൂ​ഗർഭപാതയില്ല; ഡിപിആർ സർക്കാരിന് സമർപ്പിച്ചെന്ന് കെഎംആ‍ർഎൽ

Kochi Metro: കൊച്ചി മെട്രോ മൂന്നാംഘട്ടത്തിൽ ഭൂ​ഗർഭപാതയില്ല; ഡിപിആർ സർക്കാരിന് സമർപ്പിച്ചെന്ന് കെഎംആ‍ർഎൽ

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിൽ ഭൂഗർഭപാതയില്ലെന്ന് സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കൊച്ചി മെട്രോയുടെ മൂന്നാംഘട്ടമായ ആലുവ-അങ്കമാലി റൂട്ടിൽ എയർപോർട്ട് ഭാഗത്ത് മെട്രോപാത ഭൂമിക്കടയിലൂടെയാണ് കടന്നുപോകുകയെന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്ന് കെഎംആർഎൽ വ്യക്തമാക്കി. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിൻറെ നിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഡിപിആർ സമർപ്പിച്ചതായും ഇത് നിലവിൽ സർക്കാരിൻറെ പരിഗണനയിലാണെന്നും കെഎംആർഎൽ വ്യക്തമാക്കി. ഈ ഡിപിആർ പ്രകാരം, മൂന്നാംഘട്ടത്തിലെ 18.09 കിലോമീറ്റർ ദൂരം പൂർണമായും മേൽപാതയായാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിൽ നിർമിക്കാനായി വിഭാവനം ചെയ്യുന്ന പദ്ധതിയുടെ രൂപരേഖ സംസ്ഥാന സർക്കാരിന് കെഎംആർഎൽ സമർപ്പിച്ചിരുന്നു. ആലുവ-നെടുമ്പാശേരി-അങ്കമാലി റൂട്ടിലാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്യുന്നത്. ആലുവയിൽ നിന്ന് കരിയാട് വരെ മെട്രോ റെയിൽ റോഡിന് മുകളിലൂടെയും എയർപോർട്ട് ഭാഗത്ത് ഭൂഗർഭപാതിയിലൂടെയുമാണെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ. ഈ പ്രചരണങ്ങളാണ് ഇപ്പോൾ കെഎംആർഎൽ തള്ളിയിരിക്കുന്നത്. മൂന്നാംഘട്ടത്തിൽ 15 സ്റ്റേഷനുകൾ ഉണ്ടാകുമെന്നാണ് വിവരം. നാല് അലൈൻമെൻറുകളിലായി എയർപോർട്ട് വഴിയുള്ള പാതയാണ് നിലവിൽ പരിഗണിക്കുന്നത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, കവരപ്പറമ്പ്, നായത്തോട്, എൽഎഫ് ഹോസ്പിറ്റൽ, അരീക്കൽ ജങ്ഷൻ, അങ്കമാലി ടൌൺ, കോതകുളങ്ങര, കരയാംപറമ്പ് എന്നിങ്ങനെയാകും സ്റ്റേഷനുകൾ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kochi Metro Phase 3: കൊച്ചി മെട്രോ മൂന്നാംഘട്ട പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചു

Kochi Metro Phase 3: കൊച്ചി മെട്രോ മൂന്നാംഘട്ട പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചു

കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക്. മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ റെയില്‍ നീട്ടുന്ന രീതിയിലാണ് ഡിപിആര്‍. മൂന്നാംഘട്ട പാതയുടെ ദൈര്‍ഘ്യം പതിനെട്ട് കിലോമീറ്ററോളമാണ്. ഈ രേഖ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച് അനുമതി തേടും. ആലുവ മുതൽ തൃപ്പുണിത്തുറ വരെ 27 കിലോമീറ്ററാണ് നിലവിലെ മെട്രോ സർവീസ്. ഇതിനിടയിൽ കലൂരിൽ നിന്നും ഇൻഫോ പാർക്കിലേക്ക് മെട്രോ നീട്ടുന്നതിന്റെ ജോലികൾ നടക്കുന്നുണ്ട്. ആഗസ്‌റ്റോടെ കമ്മീഷൻ ചെയ്യാനാകുമെന്നാണ് കെഎംആർഎല്ലിന്റെ റിപ്പോർട്ട്. മെട്രോ സർവീസ് ആരംഭിച്ചതോടെ സർവീസ് നെടുമ്പാശ്ശേരി വഴു അങ്കമാലിയിലേക്ക് നീട്ടണമെന്ന് ആവശ്യം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കെഎംആർഎൽ പഠനം നടത്തിയ റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more