&imwidth=640&imheight=360)
ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്കും ഇനി 25 ദിവസം കൂടിയിരിക്കുമ്പോള്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാം. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി നീങ്ങിയതിനെ തുടര്‍ന്ന് രാജ്യത്തെ എല്‍പിജി വിതരണ പ്രശ്നങ്ങള്‍ കുറയുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ പുതിയ നീക്കം നടത്തിയത്. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയാണ് മുന്‍ നിയന്ത്രണം സര്‍ക്കാര്‍ ഇളവ് ചെയ്തതായി പ്രഖ്യാപിച്ചത്. പുതിയ നിയമങ്ങള്‍ യുഎസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യയിലടക്കം ഗ്യാസ് ലഭ്യത കുറഞ്ഞത്. നഗരങ്ങളില്‍ 25 ദിവസത്തിലൊരിക്കലും ഗ്രാമങ്ങളില്‍ 45 ദിവസത്തില്‍ ഒരിക്കലുമാണ് എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ എല്‍പിജി ലഭ്യത മെച്ചപ്പെട്ടതിനാലാണ് ഇളവ് നല്‍കിയത്. ഇനി നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക എല്‍പിജി ഉപയോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം എല്‍പിജി ബുക്കിംഗ് ഇടവേളയിലെ മാറ്റം ഉടന്‍ നടപ്പിലാക്കാന്‍ പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികള്‍ക്ക് (OMC) നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. സാധാരണ പോലെ എല്‍പിജി ആപ്പുകള്‍, വെബ്സൈറ്റുകള്‍ അല്ലെങ്കില്‍ വാട്സാപ്പ്, എസ്എംഎസ് സേവനങ്ങള്‍ വഴി 25 ദിവസം തികയുമ്പോള്‍ തന്നെ പുതിയ സിലിണ്ടര്‍ ബുക്ക് ചെയ്യാം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ന്യൂഡൽഹി: കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൻറെ വില വർധിപ്പിച്ചു. 3.89 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 29 ശനിയാഴ്ച മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. സിഎൻജിയുടെ വില വർധിപ്പിച്ചതായി ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎൽ) പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിലെ നിലവിലെ സിഎൻജി വില കിലോഗ്രാമിന് 86.98 രൂപയാണ്. നോയിഡയിലും ഗാസിയാബാദിലും 95.59 രൂപയാണ് പുതുക്കിയ നിരക്ക്. ഗുരുഗ്രാമിൽ ഒരു കിലോ സിഎൻജിക്ക് 92.01 രൂപയാണ്. ദ്രവീകൃത പ്രകൃതിവാതകത്തിൻറെ ഇറക്കുമതി വിലയിലുണ്ടായ വർധിച്ചതിനെ തുടർന്നാണ് വില വർധന പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 29 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. പെട്രോളിനും ഡീസലിനും സമാനമായി മൂല്യവർധിത നികുതി ഘടനകളിലെ വ്യത്യാസങ്ങൾ കാരണം ഓരോ സംസ്ഥാനങ്ങളിലും വിലയിൽ വ്യത്യാസം ഉണ്ടാകാം. ഈ വർഷം മാത്രം സിഎൻജി വിലയിലുണ്ടായ അഞ്ചാമത്തെ വർധനയാണ് ഇത്. മെയ് മാസത്തിൽ ഐജിഎൽ 10 ദിവസത്തിനുള്ളിൽ നാല് തവണയായി വില വർധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഇറാൻ യുഎസ് യുദ്ധവും മൂലം ആഗോളതലത്തിൽ ഊർജ്ജ വിലയിൽ ഉണ്ടായ വർധനവിനെ തുടർന്നാണ് സിഎൻജി വിലയും ഉയർന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഇ-കെ.വൈ.സി (e-KYC) നടപടികൾ പൂർത്തിയാക്കാൻ എൽ.പി.ജി ഉപഭോക്താക്കൾക്ക് നിർദേശം. മറ്റുള്ളവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും വ്യാജ രേഖകൾ ഉപയോഗിച്ച് നേടിയ കണക്ഷനുകൾ ഒഴിവാക്കാനാണ് നടപടി. ഓഗസ്റ്റ് 23ന് നിശ്ചയിച്ചിരുന്ന ഇ-കെ.വൈ.സി പൂർത്തിയാക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. വർഷങ്ങളായി കെ.വൈ.സി വിവരങ്ങൾ പുതുക്കാതെ തുടരുന്ന എൽ.പി.ജി കണക്ഷനുകൾ പരിശോധിക്കുക എന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യം. ഇ-കെ.വൈ.സി പൂർത്തിയാക്കിയില്ലെങ്കിൽ? ഇ-കെ.വൈ.സി നടപടികൾ ഓഗസ്റ്റ് 31ന് മുൻപിൽ പൂർത്തിയാക്കിയില്ലെങ്കിൽ നിങ്ങളുടെ എൽപിജി കണക്ഷൻ ഉടനടി റദ്ദാക്കില്ല. എന്നിരുന്നാലും ഇ-കെ.വൈ.സി വെരിഫിക്കേഷൻ പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് അടുത്തതവണ സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ തടസം നേരിടാം. മാത്രമല്ല യോഗ്യരായ ഉപഭോക്താക്കളുടെ സബ്സിഡി നിര്‍ത്തിവക്കാന്‍ ഇത് കാരണമാകും. ഇ-കെ.വൈ.സി പൂര്‍ത്തിയാക്കാല്‍ മാത്രമേ മുടങ്ങിയ സേവനങ്ങള്‍ തിരികെ ലഭിക്കൂ. ഭാവിയിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോഴോ സബ്‌സിഡി വാങ്ങുമ്പോഴോ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ എൽപിജി ഉപഭോക്താക്കൾക്ക് വെരിഫിക്കേഷൻ ചെയ്യാനായി ഓഗസ്റ്റ് 31 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. ഇ-കെ.വൈ.സി ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം ഗ്യാസ് ഏജന്‍സികളില്‍ നേരിട്ട് പോകാതെ തന്നെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇ-കെ.വൈ.സി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇൻഡൻ ഗ്യാസ് (Indane Gas): 'IndianOil One' ആപ്പും, മുഖം സ്കാന്‍ ചെയ്യാനായി 'AadhaarFaceRD' ആപ്പും ഡൗൺലോഡ് ചെയ്യുക. ആപ്പിൽ ലോഗിൻ ചെയ്ത് 'My Profile'-ൽ പോയി റീ-കെവൈസി (Re-KYC) ഓപ്ഷൻ തിരഞ്ഞെടുക്കാം ഭാരത് ഗ്യാസ് (Bharat Gas): 'Hello BPCL' ആപ്പ് ഡൗൺലോഡ് ചെയുക. മൊബൈൽ നമ്പർ നൽകി ഒടിപി (OTP) വഴി ലോഗിൻ ചെയ്ത ശേഷം ഇ-കെ.വൈ.സി പൂർത്തിയാക്കാം. എച്ച്.പി ഗ്യാസ് (HP Gas): 'HP Pay' ആപ്പ് വഴി എൽപിജി അക്കൗണ്ട് തെരഞ്ഞെടുത്ത് ഇ-കെവൈസി നടപടികൾ പൂര്‍ത്തിയാക്കാം. ആവശ്യമായ രേഖകള്‍ . ആധാർ കാർഡും, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറും. . 16 അക്കമുള്ള എല്‍പിജി ഐഡി (LPG ID) ഓൺലൈനായി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് അവരുടെ ഗ്യാസ് ഏജൻസി ഓഫീസുകളെയോ ഡീലർമാരെയോ നേരിട്ട് സമീപിച്ച് ബയോമെട്രിക് കെവൈസി (Biometric KYC) നടപടികൾ പൂർത്തിയാക്കാവുന്നതാണ്. വ്യാജ സന്ദേശങ്ങളും ലിങ്കുകളും വഴി തട്ടിപ്പുകൾ നടക്കാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക ആപ്പുകൾ മാത്രം ഉപയോഗിച്ച് ഇ-കെ.വൈ.സി നടപടികള്‍ പൂര്‍ത്തിയാക്കുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.
&imwidth=640&imheight=360)
എൽപിജി ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത. ഇ-കെവൈസി പൂർത്തിയാക്കാനുള്ള അവസാന തിയതി നീട്ടി. മുൻപ് ഓഗസ്റ്റ് 16ന് ആയിരുന്ന അവസാന തിയതി ഓഗസ്റ്റ് 23 വരെയാണ് നീട്ടി നൽകിയിരിക്കുന്നത്. ആപ്പിലെ സാങ്കേതിക തടസങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് തിയതി നീട്ടി നൽകിയിരിക്കുന്നത്. ഇ-കെവൈസി പൂർത്തിയാക്കുന്നതിൽ നേരിട്ട തടസങ്ങൾ പൂർണമായും ഡിജിറ്റലായാണ് ഇ-കെവൈസി നടപ്പാക്കുന്നത്. സെർവറിലെ തകരാറുകൾ കാരണം ഇ-കെവൈസി നടപടികൾ വൈകുകയും ഏജൻസികളിൽ വൻ ജനത്തിരക്കുകൾക്ക് കാരണമാകുകയും ചെയ്തു. കൂടാതെ മൊബൈൽ ആപ്പിലും പ്രശ്നങ്ങളുണ്ടാകുകയും ഇതിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും ചെയ്തിരുന്നു. ഇ-കെവൈസി നടപ്പാക്കുന്നത് എന്തിന്? എൽപിജി വിതരണത്തിലെ കരിഞ്ചന്ത തടയുന്നതിനായാണ് പ്രധാനമായും ഉപയോക്താക്കളുടെ വിവരങ്ങൾ പുതുക്കുന്നത്. ഇതുകൂടാതെ, പല ഉപഭോക്താക്കളുടെയും പഴയ മൊബൈൽ നമ്പറുകൾ നിലവിൽ ഇല്ലാത്തതിനാൽ സിലിണ്ടറുകൾ ബുക്ക് ചെയ്യാനും സാധിക്കുന്നില്ല. ഇ-കെവൈസി പൂർത്തിയാക്കുന്നതിലൂടെ പുതിയ ഫോൺ നമ്പർ പുതുക്കാൻ സാധിക്കും. യുഎസ്-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നതിലും വിതരണത്തിലും സർക്കാർ ചട്ടങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ഒടിപി അധിഷ്ഠിത എൽപിജി വിതരണം എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതും വിതരണം ചെയ്യുന്നതും നിലവിൽ ഒടിപി അധിഷ്ഠിതമായാണ്. ഗ്രാമീണ മേഖലകളിൽ നിലവിൽ 45 ദിവസത്തിലും നഗരങ്ങളിൽ 25 ദിവസത്തിലുമാണ് ബുക്കിങ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യ പ്രധാനമായും എൽപിജിയിൽ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. യുഎസ് ഇറാൻ യുദ്ധത്തിന് മുൻപ് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് കൂടുതലായും എൽപിജി ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ യുഎസ് ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ വിതരണ ശൃംഖല തടസപ്പെട്ടത് തിരിച്ചടിയായി. നിലവിൽ അമേരിക്കയെയും മറ്റ് രാജ്യങ്ങളെയുമാണ് എൽപിജിക്കായി ഇന്ത്യ ആശ്രയിക്കുന്നത്. സ്വകാര്യ കമ്പനികൾക്ക് ഉത്പാദന ലക്ഷ്യം നിശ്ചയിച്ച് സർക്കാർ എൽപിജി ഉത്പാദനത്തിൽ രാജ്യത്തെ റിഫൈനറി കമ്പനികൾക്ക് സർക്കാർ പുതിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ പ്രധാന ചുമതല റിലയൻസിനാണ്. 21 റിഫൈനറി അപ്സ്ട്രീം കമ്പനികൾക്കായി പ്രതിദിനം ആകെ 63,810 ടൺ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) ഉത്പാദന ശേഷിയാണ് സർക്കാർ നിർബന്ധമാക്കിയിരിക്കുന്നത്. 2026 മാർച്ച് 31ന് ഇത് കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ ആഭ്യന്തര എൽപിജി ഉത്പാദനത്തേക്കാൾ ഇരട്ടിയിലധികവും രാജ്യത്തെ പ്രതിദിന ഉപഭോഗത്തിന്റെ 70 ശതമാനത്തോളവുമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.