iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Asian Champions Trophy 2026: ചൈനയെ ത‌കർത്ത് ഇന്ത്യ, വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് നാലാം കിരീടം

Sports

ചൈനയെ 3-1ന് തകർന്ന് ഇന്ത്യൻ വനിതാ ​ഹോക്കി ടീം നാലാം തവണയും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി. 

വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നാലാം തവണയും സ്വന്തമാക്കി ഇന്ത്യൻ വനിതാ ഹോക്കി ടീം. ചൈനയെ 3-1-നാണ് ഇന്ത്യൻ വനിതാ ​ഹോക്കി ടീം പരാജയപ്പെടുത്തിയത്. ഇതോടെ ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടുന്ന ടീമായി ഇന്ത്യ മാറി. 2016, 2023, 2024 വർഷങ്ങളിലാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം മുമ്പ് വിജയിച്ചത്.

സലീമ ടെറ്റെ ക്യാപ്റ്റനായ ഇന്ത്യൻ ടീം രണ്ടാം പകുതി മാറ്റിമറിക്കുകയായിരുന്നു. ആദ്യ പകുതിയിൽ 0-1-ന് ടീം പിന്നിലായിരുന്നു. ദീപിക രണ്ട് ​ഗോളും ഇഷിക ഒരു ​ഗോളും നേടി.

ടൂർണമെന്റിനിടെ എഫ്ഐഎച്ച് ലോക റാങ്കിം​ഗിൽ ഇന്ത്യ നാലാം റാങ്കിലേക്ക് ഉയർന്നു. നേരത്തെ ഇന്ത്യ ആറാം സ്ഥാനത്തായിരുന്നു. നവംബ‍ർ 24-ന് ലീ​ഗ് ഘട്ടത്തിൽ ചൈനയെ 6-2-ന് പരാജയപ്പെടുത്തിയതോടെ ടീം റാങ്കിം​ഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഹാട്രിക് നേടി ദീപികയായിരുന്നു ആ മത്സരത്തിലെ താരം, ലാൽറെംസിയാമി, നേഹ, സാക്ഷി റാണ എന്നിവരും ​ഗോളുകൾ നേടിയിരുന്നു. ജപ്പാനെ 4-0-ന് പരാജയപ്പെടുത്തി വെറും 24 മണിക്കൂറിനുള്ളിൽ ഇന്ത്യ ലോക നാലാം സ്ഥാനത്തേക്ക് ഉയർന്നു.

അന്താരാഷ്ട്ര ഹോക്കിയിലെ ഇന്ത്യയുടെ സ്ഥിരതയാർന്ന പ്രകടനമാണ് നാലാം സ്ഥാനത്തേക്ക് ഉയർച്ചയിൽ കാണുന്നത്. 44 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2026 ഏഷ്യൻ ​ഗെയിംസ് സ്വർണ്ണ മെഡലും ടീം നേടി. 2026-ലെ വനിതാ ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനം ടീം നേടി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.