Kerala Police: തൃശൂരിൽ പോലീസുകാരെ മർദ്ദിച്ച് യുവാക്കൾ; മൂന്ന് പേർ അറസ്റ്റിൽ
യുവതിയെ കയ്യേറ്റം ചെയ്യുന്നത് തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയാണ് യുവാക്കൾ മർദ്ദിച്ചത്.
)
തൃശൂർ: തൃശൂർ അയ്യന്തോളിൽ സദാചാര ഗുണ്ടായിസം നടത്തിയ യുവാക്കൾ പോലീസിനെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കുമാരക്കുടം സ്വദേശികളായ ദിലീപ് (23), നിരഞ്ജൻ (24), നീരജ് (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം യുവതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തിൽ തൃശൂർ വെസ്റ്റ് എസ്ഐ ലിപ്സൺ, സിപിഒമാരായ അഭിജിത്ത്, മഹേഷ് എന്നിവർക്ക് പരിക്കേറ്റു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)