iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Horoscope Today: ഇന്നത്തെ ദിവസം എങ്ങനെയാകും? സമ്പൂർണ രാശിഫലം അറിയാം

Religion

മേടം മുതൽ മീനം വരയെുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.

ഗ്രഹനില അനുസരിച്ച് ഓരോ രാശിക്കാർക്കും ഓരോ ദിവസവും വ്യത്യസ്ത ഫലങ്ങളാണ് ജീവിതത്തിലുണ്ടാകുക. മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാരുടെയും ജീവിതത്തിൽ ഗ്രഹങ്ങളുടെ മാറ്റം വലിയ സ്വാധീനം ചെലുത്തും. ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയുള്ള ദിവസം ആയിരിക്കുമെന്ന് അറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമല്ല. അതിനാൽ ജാഗ്രത പുലർത്തുക. ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കുക. മാതാവിൻറെ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തുക. ശാന്തതയോടെ കാര്യങ്ങളെ സമീപിക്കുക.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് സന്തോഷവും സമാധാനവും നിറഞ്ഞ ദിവസം ആയിരിക്കും. സാഹിത്യത്തോട് താത്പര്യം വർധിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. സാമ്പത്തിക കാര്യങ്ങളിലും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നിർണായക തീരുമാനങ്ങളെടുക്കേണ്ടതായി വരും.

മിഥുനം

മിഥുനം രാശിക്കാരെ പ്രകോപിതരാക്കുന്ന സാഹചര്യമുണ്ടാകും. മറ്റുള്ളവരുടെ താത്പര്യങ്ങളെ പരിഗണിച്ച് അവരുടെ ആവശ്യങ്ങളെ സാധിച്ചുകൊടുക്കാൻ നിങ്ങൾ മുൻകയ്യെടുക്കും. അംഗീകാരങ്ങളും അഭിനന്ദനങ്ങളും തേടിയെത്തും.

കർക്കടകം

കർക്കടകം രാശിക്കാരുടെ ജീവിതത്തിൽ ഇന്ന് വലിയ മാറ്റങ്ങളുണ്ടാകും. ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാനാകും. തൊഴിലിടത്തിൽ ശാന്തമായി പെരുമാറുക. ജോലിയിൽ മാറ്റങ്ങളുണ്ടാകും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് പ്രശംസയും അംഗീകാരവും ലഭിക്കും. ചില കാര്യങ്ങളിൽ പൂർണ സംതൃപ്തിയുണ്ടാകില്ല. വ്യക്തിപരമായ നഷ്ടങ്ങളിൽ ദുഖമുണ്ടാകും.

കന്നി

വ്യക്തി ജീവതത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാകും. കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആയിരിക്കും നിങ്ങളുടെ ശ്രദ്ധ മുഴുവൻ. ഇന്ന് നടത്തുന്ന ഇടപാടുകളിൽ ബിസിനസുകാർ അതീവ ശ്രദ്ധ പുലർത്തണം. വൈകുന്നേരത്തോടെ കാര്യങ്ങൾ അനുകൂലമാകും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമല്ല. സുഹൃത്തുക്കളിൽ നിന്നുപോലും വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാകാം. തിരിച്ചടികൾ ഉണ്ടാകും. വൈകുന്നേരത്തോടെ കാര്യങ്ങൾ മെച്ചപ്പെടും.

വൃശ്ചികം

വൃശ്ചികം രാശിക്കാരുടെ സ്വാധീനം ഇന്ന് ചുറ്റുമുള്ളവരിൽ മതിപ്പുണ്ടാക്കും. ആത്മവിശ്വാസം വർധിക്കും. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും.

ധനു

ധനു രാശിക്കാർ ഇന്നത്തെ ദിവസം വളരെ ജാഗ്രത പലുർത്തണം. തീരുമാനങ്ങളെടുക്കുമ്പോൾ ശ്രദ്ധ വേണം. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് ഇന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

മകരം

വരുമാനം വർധിക്കും. സമൂഹത്തിൽ അംഗീകാരം ലഭിക്കും. ഇന്ന് ക്രിയാത്മകമായി സമയം ചിലവഴിക്കാനാകും. നഷ്ടപ്പെട്ട കാര്യങ്ങളെ തിരികെ നേടാൻ അവസരം കൈവരും.

കുംഭം

സാമ്പത്തിക പ്രശ്നങ്ങൾ അകലും. ജോലിയിൽ സന്തോഷം കണ്ടെത്താനാകും. വ്യക്തിജീവിതവും കരിയറും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനാകും.

മീനം

മീനം രാശിക്കാർ എഴുത്ത്, സാഹിത്യം തുടങ്ങിയ പ്രവർത്തനങ്ങളിലേർപ്പെടും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവുമുണ്ടാകും. കോപം നിയന്ത്രിക്കാൻ ശ്രമിക്കുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.