iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

LPG New Connection: ഗ്യാസ് കണക്ഷനുകള്‍ ലഭിക്കുന്നില്ലേ? ബദല്‍ മാര്‍ഗ്ഗങ്ങള്‍ നിരവധി

Utility

ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പുതിയ എൽപിജി കണക്ഷനുകൾ നൽകുന്നത് നിർത്തി. പ്രതിസന്ധിക്ക് പരിഹാരമായി ബദൽ മാർഗങ്ങൾ.

പുതിയ എൽപിജി കണക്ഷൻ നോക്കുന്നുണ്ടോ? എങ്കിൽ ഇനി പെട്ടെന്ന് കണക്ഷൻ ലഭിക്കണമെന്നില്ല. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (OMC) പുതിയ എൽപിജി കണക്ഷനുകൾ നൽകുന്നില്ല. യുഎസ്-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ആദ്യ പാദത്തിൽ തന്നെ പ്രതിസന്ധികൾ നിലവിലുണ്ടായിരുന്നു. 14.2 kg സിലിണ്ടറിനായി പുതിയ കണക്ഷനുകൾക്ക് അപേക്ഷിക്കാൻ പൗരന്മാർക്ക് കഴിഞ്ഞ ഏഴു മാസമായി സാധിക്കുന്നില്ല. ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ ഉപരോധം മൂലമുള്ള വിതരണ തടസ്സമാണ് ഇതിന് പ്രധാന കാരണം. മിഡിൽ ഈസ്റ്റിലെ സാഹചര്യം മോശമായി തുടരുകയാണെങ്കിൽ ഹോർമുസ് വഴിയുള്ള ആഗോള ഗതാഗതം അനിശ്ചിതത്വത്തിലാകും.

റിപ്പോർട്ടുകൾ പ്രകാരം ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ എന്നിവടങ്ങളിൽ നിലവിൽ ഗാർഹിക ആവശ്യങ്ങൾക്ക് പുതിയ ഗ്യാസ് കണക്ഷൻ നൽകുന്നില്ല. 2026 മാർച്ച് പകുതി മുതൽ നിരോധനം നിലവിലുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യൻ റിഫൈനറികൾ എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം പാചകവാതക സിലിണ്ടറുകൾക്ക് ചില ബദൽ മാർഗ്ഗങ്ങൾ ലഭ്യമാണ്.

5 കിലോയുടെ സിലിണ്ടർ

ചോട്ടു പാചകവാതക സിലിണ്ടർ വിപണിയിൽ എളുപ്പത്തിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് എൽപിജി വിതരണക്കാരിൽ നിന്നും ഇത്തരം സിലിണ്ടറുകൾ വാങ്ങാം. സ്ഥിര താമസസ്ഥലമോ വിലാസത്തിന് തെളിവോ ഇല്ലാത്ത കുടിയേറ്റക്കാർ, ജോലിക്കാർ, വിദ്യാർത്ഥികൾ എന്നിവരാണ് ഇത്തരം സിലിണ്ടറുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.

10 കിലോയുടെ സിലിണ്ടർ

ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റമാർട്ട് പോലുള്ളവയിൽ 10 കിലോഗ്രാം ഗ്യാസ് സിലിണ്ടർ ലഭ്യമാക്കിയിട്ടുണ്ട്. സബ്സിഡിയൊന്നും കൂടാതെ ലഭ്യമാകുന്ന ഭാരം കുറഞ്ഞ ഫ്രീ-ട്രേഡ് എൽപിജി (FTL) സിലിണ്ടറായ 'ഇൻഡേൻ എക്സ്ട്രാലൈറ്റ് നൗ' (Indane XTRALITE NOW) ഇന്ത്യൻ ഓയിൽ പുറത്തിറക്കി. ഇതിന്റെ വില 4,853 രൂപയാണ്, റീഫില്ലിന് 1,667 രൂപയും വരും. അതേസമയം എച്ച്പിസിഎൽ (HPCL) 'എച്ച്പി നവ്യ' (HP Navya) അവതരിപ്പിച്ചു. ഇത് നൂറിലധികം നഗരങ്ങളിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് എച്ച്പി പേ (HP PAY) ആപ്പ് വഴി പുതിയ കണക്ഷനുകൾക്കായി അപേക്ഷിക്കാം.

പിഎൻജി കണക്ഷൻ

എൽപിജി സിലിണ്ടറുകൾക്ക് പകരം പൈപ്പ്ഡ് നാച്ചുറൽ ഗാസ് (PNG) വ്യാപിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സിറ്റി-ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കമ്പനികളും ഒഎംസികളും (OMCs). സർക്കാരും പിഎൻജിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

പിഎൻജി കണക്ഷൻ എടുക്കാൻ എൽപിജി ട്രാൻസ്ഫർ, സബ്‌സ്‌ക്രിപ്‌ഷൻ വൗച്ചറുകൾ, സെക്യൂരിറ്റി ഡിപ്പോസിറ്റ് രസീതുകൾ, വിലാസം പുതുക്കിയ വിവരങ്ങൾ, പാസ്‌പോർട്ട്, വൈദ്യുതി ബിൽ തുടങ്ങിയ തിരിച്ചറിയൽ രേഖകൾ ആവശ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.