&imwidth=640&imheight=360)
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഇന്ത്യ മുന്നണി നടത്താനൊരുങ്ങുന്ന മഹാറാലിയും സമരങ്ങളും അത്യന്തരമായി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ. ദീപാവലി സമയത്തുള്ള 10000 കോടിയുടെ കച്ചവടം വെള്ളത്തിലാകുമെന്നും അതുകൊണ്ടുതന്നെ മഹാറാലിയും സമരങ്ങളും അടിയന്തരമായി മാറ്റിവെക്കണമെന്ന് വ്യാപാരികൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടാണ് ആവശ്യപ്പെട്ടത്. നവംബർ ഒന്നിനാണ് ഇന്ത്യ സഖ്യം രാംലീല മതനത്ത മഹാറാലി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ചു നവംബർ 10 വരെ റാലിയും സമരങ്ങളുംഒഴിവാക്കണമെന്ന് ചേംബർ ഓഫ് ട്രേഡ് ആൻറ് ഇൻഡസ്ട്രി ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ ആറിന് ഉത്തരേന്ത്യയിലെ ധൻതേരസ് നവംബർ 8 ണ് ദീപാവലി. അതിനു മുൻപുള്ള വലിയ ജനക്കൂട്ടം ബിസിനസിനെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. ധൻതേരസ് ദിനത്തിൽ 25000 കോടിയുടെ കച്ചവടം ഡൽഹിയിൽ നടക്കാറുണ്ടെന്നും രാഹുൽഗാന്ധിക്ക് അയച്ച കത്തിൽ ബ്രിജേഷ് ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണം, വെള്ളി, വീട്, വാഹനം, ഗൃഹോപകരണങ്ങള്‍, വസ്ത്രം തുടങ്ങിയവ വാങ്ങാന്‍ ഏറ്റവും ഐശ്വര്യമായ ദിനമാണ് ധന്‍തേരസ് എന്നാണ് വിശ്വാസം. ഈ ഇനങ്ങളില്‍ ഇക്കുറിയും 25,000 കോടി രൂപയ്ക്കുമേല്‍ കച്ചവടം പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ റാലിയും സമരങ്ങളും വിപണിയെ ബാധിക്കുമെന്നും 10,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും ബ്രിജേഷ് ഗോയല്‍ പറഞ്ഞു. മാത്രമല്ല ഒക്ടോബറില്‍ ഇതുവരെ സമരങ്ങളും റാലികളും കാരണം 3000 കോടിയില്‍പ്പരം രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായതെന്നും ഗോയല്‍ വ്യക്തമാക്കിയിട്ടുണ്ട്. രാംലീല മൈതാനിയുടെ 5 കിലോമീറ്റർ ചുറ്റളവിലാണ് ഡൽഹിയിലെ സുപ്രധാന കച്ചവട കേന്ദ്രങ്ങളായ ചാന്ദിനി ചൗക്, സദർ ബസാർ, ചാവ്‍രി ബസാർ, ഭാഗീരഥ് പാലസ്, ഖാരി ബൗളി, കശ്മീർ ഗേറ്റ്, നായ് സരക്, മോറി ഗേറ്റ്, കിനാരി ബസാർ, ദാരിബ, ദര്യഗഞ്ച്. അജ്മീരി ഗേറ്റ്, കരോൾ ബാഗ്, ജമാ മസ്ജിത്, ആസാദ് മാർക്കറ്റ് എന്നിവ സ്ഥിതി ചെയ്യുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ന്യൂഡൽഹി: കമ്മീഷൻ ഫോർ ക്വാളിറ്റി മാനേജ്മെൻറ് സബ്കമ്മിറ്റി ഒക്ടോബർ 21ലെ തീരുമാനപ്രകാരം ഡൽഹി എൻസിആറിൽ ഒക്ടോബർ 23 മുതൽ ഗ്രാപ്പ് ഒന്നാം ഘട്ടം നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കി തുടങ്ങി. ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക മോശം വിഭാഗത്തിൽ തുടരുകയാണ്. ചില പ്രദേശങ്ങളിൽ എയർ ക്വാളിറ്റി ഇൻഡക്സ് 267 വരെ ഉയർന്നിട്ടുണ്ട്. യാത്രാരംഗത്തെ മാറ്റങ്ങൾ, ആരോഗ്യ മുൻകരുതലുകൾ, നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് അറിയാം. വാഹന പരിശോധന: വാഹനത്തിന് സാധുതയുള്ള മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. പിയുസി സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് എൻസിആർ മേഖലയിൽ ഇന്ധനം നൽകുന്നതിന് നിയന്ത്രണമുണ്ട്. പൊതുഗതാഗതം: യാത്രകൾക്കായി പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണം. ട്രാഫിക് സിഗ്നലുകളിലും ബ്ലോക്കുകളിലും കിടക്കുമ്പോൾ വാഹനം വെറുതേ സ്റ്റാർട്ട് ചെയ്ത് നിർത്തിയിടാതിരിക്കാൻ ശ്രദ്ധിക്കുക. മെട്രോ സർവീസുകൾ: യാത്രാതിരക്ക് ലഘൂകരിക്കുന്നതിനായി ഒക്ടോബർ 22 മുതൽ പ്രവൃത്തിദിവസങ്ങളിൽ ഡിഎംആർസി 20 അധിക മെട്രോ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ബസ് സർവീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ആരോഗ്യം: കുട്ടികൾ, പ്രായമായവർ, ഹൃദയസംബന്ധമായോ ശ്വാസകോശ സംബന്ധമായോ പ്രശ്നങ്ങളുള്ളവർ എന്നിവർ അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. സുരക്ഷ: പുറത്തിറങ്ങേണ്ട സാഹചര്യം വന്നാൽ മുഖത്തോട് ചേർന്ന് നിൽക്കുന്ന എൻ95 മാസ്കുകൾ ധരിക്കുക. കണ്ണുകളിൽ അസ്വസ്ഥതയോ ശ്വാസതടസമോ അനുഭവപ്പെട്ടാൽ ഒട്ടുംവൈകാതെ വൈദ്യസഹായം തേടുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ന്യൂഡൽഹി: ജന്തർ മന്തറിലെ ബാരിക്കേഡ് തകർത്ത് അകത്ത് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ സൌരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് ജാമ്യം അനുവദിച്ചു. ഡൽഹി കോടതിയാണ് ഇരുവർക്കും ജാമ്യം നൽകിയത്. സൌരവ് ദാസിനെയും അശുതോഷ് റാങ്കയെയും കസ്റ്റഡിയിൽ വിടണമെന്ന പോലീസിൻറെ ആവശ്യം കോടതി തള്ളി. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം നൽകിയിരിക്കുന്നത്. ജന്തർ മന്തറിനെ പ്രക്ഷോഭ വേദികളിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ജന്തർ മന്തറിലെ അടച്ചുപൂട്ടിയ ഗേറ്റുകൾ മറികടന്ന് സൌരവ് ദാസും അശുതോഷ് റാങ്കയും അതിക്രമിച്ചുകയറിയെന്ന കേസിലാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. ഒക്ടോബർ 14 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു ഇരുവരും. ഒക്ടോബർ 19ന് അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായ ഇരുവരുടെയും കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി. ഇരുവരുടെയും ഭാഗത്ത് നിന്ന് നിയമത്തോട് യാതൊരു ബഹുമാനവും ഇല്ലാത്ത പെരുമാറ്റമാണ് ഉണ്ടായതെന്നും സമാധാനാന്തരീക്ഷം തകർക്കാൻ സാധ്യതയുണ്ടെന്ന ഗുരുതരമായ ആശങ്ക ഉണ്ടെന്നും ഒക്ടോബർ 19ന് കസ്റ്റഡി നീട്ടിക്കൊണ്ടുള്ള ഉത്തരവിൽ എസ്ഇഎം കോടതി വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി-എൻസിആർ മേഖലയിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും സുരക്ഷ മുന്‍നിര്‍ത്തി അധികൃതർ വിപുലമായ മാർഗ്ഗനിർദ്ദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി. ചൊവ്വാഴ്ച ഡൽഹി ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലെ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും ദസറ ആഘോഷങ്ങളുടെയും വിഗ്രഹ നിമഞ്ജന ഘോഷയാത്രകൾ നടക്കുന്നതിനാല്‍ മദ്യക്കടകൾ അടച്ചിടാൻ പ്രാദേശിക ഭരണകൂടവും എക്സൈസ് വകുപ്പും ഉത്തരവിട്ടു. അനധികൃത വിൽപ്പനയോ ചട്ടലംഘനങ്ങളോ ഉണ്ടായാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ മുന്നറിയിപ്പ് നൽകി. ധനകാര്യ സ്ഥാപനങ്ങള്‍: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) മാർഗ്ഗനിർദ്ദേശപ്രകാരം വിജയദശമിയോടനുബന്ധിച്ച് ഗാംങ്ടോക്ക്, ഇംഫാൽ എന്നിവിടങ്ങളിലെ ഒഴികെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും പൊതു, സ്വകാര്യ മേഖലാ ബാങ്കുകൾ ഇന്ന് അവധിയിലാണ്. അതേസമയം ഓൺലൈൻ ബാങ്കിംഗ് സൗകര്യങ്ങൾ, മൊബൈൽ ആപ്പുകൾ, യുപിഐ (UPI) പെയ്മെന്റുകൾ, എടിഎം (ATM) എന്നിവ അവധി ദിവസങ്ങളിലും സാധാരണ പോലെ പ്രവർത്തിക്കുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: സ്കൂളുകളും കോളേജുകളും: ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. പൊതുഗതാഗതം: മെട്രോ സർവീസുകളും പൊതുബസ്സുകളും സാധാരണ രീതിയിൽ പ്രവർത്തിക്കും. എന്നാൽ ആഘോഷങ്ങളുടെ ഭാഗമായുള്ള വൻ ജനത്തിരക്ക് കണക്കിലെടുത്ത് സർവീസുകളുടെ എണ്ണത്തിൽ മാറ്റങ്ങൾ വരാം. ആശുപത്രികൾ: അത്യാഹിത വിഭാഗങ്ങൾ, ഫാർമസികൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും: റീട്ടെയിൽ സെന്ററുകൾ, പലചരക്ക് കടകൾ, ഭക്ഷണശാലകൾ എന്നിവ സാധാരണയായി തുറന്നു പ്രവർത്തിക്കും ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഡൽഹി: രാജ്യതലസ്ഥാനം സംഘർഷഭരിതം. ജന്തർമന്തറിൽ ദേശീയ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ മോചനം ആവശ്യപ്പെട്ടും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് സിജെപി തിരംഗ മാർച്ച് നടത്തിയത്. സിജെപി സ്ഥാപകനായ അഭിജിത് ദീപ്കെയാണ് മാർച്ചിന് ആഹ്വാനം ചെയ്തത് എന്നാൽ പ്രതിഷേധത്തിന് തൊട്ടുമുമ്പ് അഭിജിത് ദീപ്കെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ പ്രതിഷേധിച്ച 150 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
&imwidth=640&imheight=360)
ന്യൂഡൽഹി: അശുതോഷ് റാങ്ക, സൗര ദാസ് എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് സിജെപി ഡൽഹിയിലും മുംബൈയിലും 'ലഹ്‌റ ദോ തിരംഗ ' റാലി സംഘടിപ്പിച്ചിരിക്കുകയാണ്. സിജെപി പ്രതിഷേധം വിലക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് 11 പേർക്ക് പ്രതിഷേധിക്കാൻ അനുമതി നൽകുമെന്ന് ഡൽഹി പോലീസ് അറിയിച്ചത്. വൈകുന്നേരം 5 മണിയോടെ ദേശീയ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരാനാണ് സിജെപി നേതൃത്വം പറഞ്ഞിരിക്കുന്നത്. എന്നാൽ നിരോധനാജ്ഞ ഉള്ളതിനാൽ കൊണാട് പ്ലേസിൽ സംഘം ചേരാൻ ഡൽഹി പോലീസ് അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മാർച്ചുണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്നും നാളെയും സെൻട്രൽ പാർക്ക് അടച്ചിടുമെന്ന് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ അറിയിച്ചിട്ടുണ്ട്. ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന സിജെപി സമരം നേരിടാൻ സെൻട്രൽ പാർക്കിൽ 32,000 പോലീസ് അർദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഒപ്പം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനായി നിരവധി ബസുകളും തയ്യാറാക്കിയിട്ടുണ്ട്. ഇന്നത്തെ സമരത്തിൽ എസ്എഫ്ഐ, എഐഎസ്എഫ് അടക്കമുള്ള ഇടത് പാർട്ടികളും പങ്കടുക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവരും സമരത്തിൽ പങ്കെടുക്കും. മുംബൈയിലെ ആസാദ് മൈതാനത്താണ് ലഹ്‌റ ദോ തരംഗ റാലി സംഘടിപ്പിച്ചിരിക്കുന്നത്. സിജെപിക്ക് റാലിക്കായി ഇന്നലെ രാത്രിയാണ് പോലീസ് അനുമതി നൽകിയത്. മുഖ്യ തിരഞ്ഞടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവക്കണമെന്ന ആവശ്യത്തിൽ ഡൽഹിയിലെ ജന്തർമന്തറിൽ അതിക്രമിച്ചുകയറി സൗരവ് ദാസും അശുതോഷ് റാങ്കയും മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ഇവരെ അറസ്റ്റു ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതിഷേധവേദിയെന്ന പദവിയിൽ നിന്നും ജന്തർമന്തറിനെ പിൻവലിച്ചതിന് അടുത്ത ദിവസമായിരുന്നു അറസ്റ്റ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുംബൈയിലും പ്രതിഷേധ റാലികൾ നടക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ പ്രതിഷേധം തുടരുന്നു. ജന്തർ മന്തർ സമരത്തിനായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. ഇടതുയുവജന സംഘടനകളായ എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐവൈഎഫ് എന്നീ സംഘടനകൾ ജന്തർ മന്തറിന് സമീപമുള്ള ഫിറോസ് ഷാ റോഡിൽ നടത്തിയ മാർച്ച് ഡൽഹി പോലീസും കേന്ദ്ര സേനയും തടഞ്ഞു. എഎ റഹീം എംപി, എംവി നികേഷ് കുമാർ, ജെയ്ക് സി തോമസ്, ശിവദാസൻ, പിഎം ആർഷോ തുടങ്ങിയവർ പ്രതിഷേധം തുടരുകയാണ്. ഫിറോസ് ഷാ റോഡിൻറെ അവസാന ഭാഗത്ത് നിന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഡൽഹി പോലീസും കേന്ദ്രസേനയും മാർച്ച് വഴിയിൽ തടഞ്ഞ് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി. ഡൽഹിയിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പോലീസ്, സിആർപിഎഫ്, ആർഎഎഫ് സേനാവിഭാഗങ്ങൾ ഡൽഹിയിൽ തുടരുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ന്യൂഡൽഹി: ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രവേശിച്ചതിന് സിജെപി നേതാക്കളായ സൌരവ് ദാസ്, അശുതോഷ് റാങ്ക, അജിൻക്യ ഷിൻഡെ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരിൽ അജിൻക്യ ഷിൻഡെയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പോലീസ് ബാരിക്കേഡുകൾ തകർത്ത് ജന്തർ മന്തറിൽ പ്രവേശിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും പുറമേ അതിക്രമിച്ച് കടക്കൽ, നിരോധനാജ്ഞ ലംഘനം, സമാധാനാന്തരീക്ഷം തകർക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കസ്റ്റഡിയിലുള്ള ഇവരെ പാർലമെൻറ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായ തടഞ്ഞുവച്ചതായി സിജെപി നേതാവ് രത്ന സിങ് ആരോപിച്ചു. പുലർച്ചെ മൂന്ന് മണിയോടെ ഒരു സ്വകാര്യ വാനിലാണ് ഇവരെ സ്റ്റേഷനിൽ എത്തിച്ചതെന്നും രാത്രി വൈകുന്നത് വരെ അഭിഭാഷകരെ കാണാൻ പോലും പോലീസ് അനുവദിച്ചില്ലെന്നും രത്ന സിങ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ഇവരെ പിന്നീട് തിഹാർ ജയിലിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും സ്റ്റേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് രത്ന സിംഗ് വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഡൽഹി: എസ്ഐടി ക്രമക്കേടിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് മിന്നൽ സമരവുമായി കോക്രോച്ച് ജനതാ പാർട്ടി. അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ അടക്കമുള്ള സിജെപി നേതാക്കൾ പോലീസിന്റെ കണ്ണുവെട്ടിച്ച് ജന്തർമന്തറിന്റെ ഗേറ്റ് ചാടി അകത്തേക്ക് കടന്നു. ദേശീയ പതാകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ചാണ് നേതാക്കൾ എത്തിയത്. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം സർക്കാർ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിജെപി വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജന്തർമന്തറിനെ സമരവേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. റാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, ഷാഹ്ദരയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ മൂന്ന് വേദികളായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇനി മുതൽ രാജ്യം ജന്തർമന്തറായി മാറുമെന്നായിരുന്നു സർക്കാർ ഉത്തരവിനോട് അഭിജിത് ദീപകെ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സിജെപി നേതാക്കൾ ഇന്ന് പ്രതിഷേധവുമായി ജന്തർമന്തറിലേക്ക് എത്തിയത്. പ്രദേശത്തെ പോലീസ് നിരീക്ഷണം ശക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഡല്‍ഹി: എസ്ഐടി ക്രമക്കേടില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് മിന്നല്‍ സമരവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ അടക്കമുള്ള സിജെപി നേതാക്കള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ജന്തര്‍മന്തറിന്റെ ഗേറ്റ് ചാടി അകത്തേക്ക് കടന്നു. ദേശീയ പതാകയും 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിച്ചാണ് നേതാക്കള്‍ എത്തിയത്. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിജെപി വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജന്തർമന്തറിനെ സമരവേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. റാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, ഷാഹ്ദരയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ മൂന്ന് വേദികളായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇനി മുതൽ രാജ്യം ജന്തർമന്തറായി മാറുമെന്നായിരുന്നു സർക്കാർ ഉത്തരവിനോട് അഭിജിത് ദീപകെ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സിജെപി നേതാക്കൾ ഇന്ന് പ്രതിഷേധവുമായി ജന്തർമന്തറിലേക്ക് എത്തിയത്. പ്രദേശത്തെ പോലീസ് നിരീക്ഷണം ശക്തമാക്കി.
&imwidth=640&imheight=360)
ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി പ്രതിഷേധം ശക്തമാക്കുന്നു. ഇന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താൻ പ്രതിപക്ഷത്തോടൊപ്പം വിദ്യാർത്ഥികളോടും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളോടും പൗരന്മാരോടും രാഹുൽ ആഹ്വാനം ചെയ്തു. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇന്ന് വൈകിട്ട് 4 മണിക്കും 5 മണിക്കും ഇടയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതി തേടിയിട്ടുണ്ട്. വോട്ട് ചോർത്തൽ അവസാനിപ്പിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, SIR നടപടികൾ നിർത്തിവെക്കുക, പേപ്പർ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ രാജ്യത്തിനുവേണ്ടി ഉന്നയിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി കൂടിക്കാഴ്ച നടത്തുന്നത്.