CJP Protest: ജന്തർമന്തറിലെ ഗേറ്റ് ചാടിക്കടന്ന് ദേശീയ പതാകയുമായി പ്രതിഷേധം, സിജെപി നേതാക്കൾ കസ്റ്റഡിയിൽ
ജന്തർമന്തറിൽ വിലക്ക് ലംഘിച്ച് പ്രതിഷേധം നടത്തിയ സിജെപി നേതാക്കൾ പോലീസ് കസ്റ്റഡിയിൽ
)
ഡൽഹി: എസ്ഐടി ക്രമക്കേടിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് മിന്നൽ സമരവുമായി കോക്രോച്ച് ജനതാ പാർട്ടി. അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ അടക്കമുള്ള സിജെപി നേതാക്കൾ പോലീസിന്റെ കണ്ണുവെട്ടിച്ച് ജന്തർമന്തറിന്റെ ഗേറ്റ് ചാടി അകത്തേക്ക് കടന്നു. ദേശീയ പതാകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ചാണ് നേതാക്കൾ എത്തിയത്. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം സർക്കാർ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിജെപി വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജന്തർമന്തറിനെ സമരവേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. റാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, ഷാഹ്ദരയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ മൂന്ന് വേദികളായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇനി മുതൽ രാജ്യം ജന്തർമന്തറായി മാറുമെന്നായിരുന്നു സർക്കാർ ഉത്തരവിനോട് അഭിജിത് ദീപകെ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സിജെപി നേതാക്കൾ ഇന്ന് പ്രതിഷേധവുമായി ജന്തർമന്തറിലേക്ക് എത്തിയത്. പ്രദേശത്തെ പോലീസ് നിരീക്ഷണം ശക്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)