iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Sexual Assault: ഓടുന്ന ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Thiruvananthapuram

പേട്ടയിൽ ഇറങ്ങിയതിന് ശേഷം പ്ലാറ്റ്ഫോമിൽ വച്ചും യുവതിയെ മർദ്ദിച്ചുവെന്ന് പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: ഓടുന്ന ട്രെയിനിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാർ എക്സ്പ്രസിലാണ് സംഭവം. ട്രെയിനിൽ വച്ച് യുവതിയോട് പ്രതി ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജീഷിനെ പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് പിടികൂടി.

യുവതി പേട്ടയിൽ ട്രെയിൻ ഇറങ്ങിയതിന് ശേഷം പ്ലാറ്റ്ഫോമിൽ വച്ച് മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് പ്ലാറ്റ്ഫോമിൽ വച്ച് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. ക്രൂരമായി മർദ്ദിച്ചതായും ട്രെയിനിന് അടിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചുവെന്നും യുവതി പറഞ്ഞു.

തിരുവനന്തപുരം ചിറയിൻകീഴിൽ നിന്ന് പേട്ടയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ട്രെയിനിൽ വച്ച് യുവതി ആക്രമണശ്രമം പ്രതിരോധിക്കാൻ ശ്രമിച്ചുവെങ്കിലും ഇയാൾ ലൈംഗികാതിക്രമം തുടർന്നു.

പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് ക്രൂരമായി മർദ്ദിച്ചത്. പോലീസിൽ ഇതുകൂടി പറയെടി എന്ന് പറഞ്ഞാണ് മർദ്ദിച്ചത്. മുഖത്ത് ഇടിച്ച്, പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടു. തുടർന്ന് ചവിട്ടാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇടപെടുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.