Thiruvananthapuram DCC office Attack: ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും അറസ്റ്റിൽ
DCC Office Attack: ഒരു പ്രകോപനവുമില്ലാതെ ബിജെപി കോണ്‍ഗ്രസിന് മേല്‍ ആക്രമണം അഴിച്ചുവിടുകയാണെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ പറഞ്ഞിരുന്നു.
)
തിരുവനന്തപുരം: ഡിസിസി ഓഫീസ് ആക്രമണക്കേസിൽ ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും അറസ്റ്റിൽ. പിടിയിലായത് ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപും മണ്ഡലം പ്രഡിസന്റ ശ്രീലാൽ എന്നിവരാണ്.
ഇതുകൂടാതെ ഇവരെ സഹായിച്ച അജി, സ്റ്റെഫിൻ എന്നിവയരെയും മ്യൂസിയം പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ഇന്നലെ രാത്രിയോടെ തെങ്കാശിയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത് പ്രദീപിനൊപ്പം ബൈക്കിലെത്തിയ ശ്രീലാൽ ആണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
സംഭവത്തിന് ശേഷം ഇതിനുപിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ആക്രമണം നടന്ന ശേഷം മുഖ്യമന്ത്രി ഉൾപ്പെടെ ഡിസിസി ഓഫീസ് സന്ദർശിച്ചിരുന്നു, ഡിസിസി ഫ ആക്രമണം നടത്തിയത് കേന്ദ്രമന്ത്രി അമിത്ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന് പിന്നാലെയായിരുന്നു. ആക്രമണത്തിൽ ഓഫീസിന്റെ ഗ്ലാസടക്കം തകർന്നിരുന്നു.
ചൊവ്വാഴ്ച രാത്രിയായിരുന്നു തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം നടത്തിയത്. രണ്ടു പേര്‍ ബൈക്കിലെത്തുന്നതും ഓഫീസിന് നേരെ കല്ലെറിയുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)