8th Pay Commission: അടുത്ത 10 വർഷത്തിനുള്ളിൽ കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം എത്രയാകും? അറിയാം...
8th Pay Commission Updates: വ്യത്യസ്ത ഫിറ്റ്മെന്റ് ഘടകങ്ങളുടെയും വാർഷിക ഇൻക്രെമെന്റുകളുടെയും അടിസ്ഥാനത്തിൽ വരുന്ന 10 വർഷത്തേക്ക് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം എത്രയായി ഉയരും എന്ന് നോക്കാം...
)
8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചിട്ട് ഈ മാസം ഒരു വർഷം പൂർത്തിയാകും. ജസ്റ്റിസ് രഞ്ജന ദേശായിയുടെ അധ്യക്ഷതയിലുള്ള താൽക്കാലിക മൂന്നംഗ സമിതിയുടെ നേതൃത്വത്തിലാണ് കമ്മീഷൻ രൂപീകരിച്ചത്.
ഈ കമ്മീഷന്റെ ശുപാർശകളിലാണ് പത്തു ദശലക്ഷത്തിലധികം കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതീക്ഷകൾ. എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതോടെ ശമ്പളത്തിൽ എത്രത്തോളം വർദ്ധനവ് ഉണ്ടാകും എന്ന കണക്കുകൂട്ടലുകളിലാണ് ഓരോ ജീവനക്കാരും.
രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണ് ശമ്പള വർദ്ധനവ് നിശ്ചയിക്കുന്നത്.
ഒന്നാമത്തേത് ഫിറ്റ്മെന്റ് ഫാക്ടർ, രണ്ടാമത്തേത് വാർഷിക ഇൻക്രെമെന്റ്. ഇതിൽ ഫിറ്റ്മെന്റ് ഫാക്ടറിലൂടെയാണ് അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കുന്നത്. ദീർഘകാല അടിസ്ഥാനത്തിൽ ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ വാർഷിക ഇൻക്രിമെന്റ് സഹായിക്കും.
ആറാം ശമ്പള കമ്മീഷനിലും ഏഴാം ശമ്പള കമ്മീഷനിലും ജീവനക്കാർക്ക് യഥാക്രമം ലഭിച്ച ഫിറ്റ്മെന്റ് ഘടകം 1.86, 2,57 ആയിരുന്നു. ഏഴാം ശമ്പള കമ്മീഷനിൽ വാർഷിക ഇൻക്രെമെന്റ് 3% ആയിരുന്നു. നിലവിൽ എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാരുടെ യൂണിയനുകൾ 4.38 വരെ ഫിറ്റ്മെന്റ് ഫാക്ടറും 7 ശതമാനം വരെ വാർഷിക ഇൻക്രിമെന്റുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രമുഖ യൂണിയനുകൾ ആയ NC-JCM, AIDEF, FNPO, AINPSEF എന്നിവ ആവശ്യപ്പെട്ടിരിക്കുന്ന ഫിറ്റ്മെന്റ് ഘടകം 3.883 ആണ്. ഇനി ഇത് നടപ്പിലായാൽ അടിസ്ഥാന ശമ്പളം 18000 രൂപയിൽ നിന്ന് 69000 രൂപയായി മാറും.
ഇൻക്രെമെന്റ് സംബന്ധിച്ച വ്യത്യസ്ത ആവശ്യങ്ങൾ ഇവയാണ്
- NC-JCM, FNPO, AIDEF എന്നിവ 6% വാർഷിക ഇൻക്രിമെന്റാണ് ആവശ്യപ്പെടുന്നത്
- AINPSEF 7% വാർഷിക ഇൻക്രെമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്
- IRTSA 5% വാർഷിക ഇൻക്രിമെന്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്
ലെവൽ 5,6,7 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം എത്രയാകും?
എട്ടാം ശമ്പള കമ്മീഷന്റെ ഏകദേശ കണക്കുകൂട്ടലുകൾ അനുസരിച്ചു തയ്യാറാക്കിയ വ്യത്യസ്ത ഫിറ്റ്മെന്റ് ഫാക്ടറുകളുടെയും വാർഷിക ഇൻക്രെമെന്റുകളുടെയും അടിസ്ഥാനത്തിൽ അടുത്ത 10 വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം എത്രയായി ഉയരും എന്ന് നോക്കാം. ഇതിൽ 5,6,7 ലെവലുകളിലുള്ളവരുടെതാണ് കണക്കാക്കിയിരിക്കുന്നത്.
Level 5: നിലവിലെ അടിസ്ഥാന ശമ്പളം 29200 രൂപ
- ഫിറ്റ്മെന്റ് ഫാക്ടർ 2.57 ഉം വാർഷിക ഇൻക്രെമെന്റ് 3% കണക്കാക്കിയാൽ ഒരു വർഷത്തിന് ശേഷം അടിസ്ഥാന ശമ്പളം 75044 രൂപയാകും, അത് 5 വർഷത്തിന് ശേഷം 84463 രൂപയായും 10 വർഷത്തിന് ശേഷം 97915 ആയും ഉയരും.
- ഫിറ്റ്മെന്റ് ഫാക്ടർ 2.1 ഉം വാർഷിക ഇൻക്രെമെന്റ് 7% ആയാൽ 10 വർഷത്തിന് ശേഷം അടിസ്ഥാന ശമ്പളം 112734 ആകും എന്നാണ് കണക്കുകൂട്ടൽ.
- 2.57 ഫിറ്റ്മെന്റ് ഫാക്ടറും 7% വാർഷിക ഇൻക്രിമെന്റും ലഭിച്ചാൽ 10 വർഷത്തിന് ശേഷം അടിസ്ഥാന ശമ്പളം 137965 ആയേക്കുമെന്നാണ് റിപ്പോർട്ട്.
Level 6: നിലവിലെ അടിസ്ഥാന ശമ്പളം 35,400
- ഫിറ്റ്മെന്റ് ഫാക്ടർ 2.57 ഉം വാർഷിക ഇൻക്രെമെന്റ് 3% കണക്കാക്കിയാൽ ഒരു വർഷത്തിന് ശേഷം അടിസ്ഥാന ശമ്പളം 90978 രൂപ ആയേക്കുമെന്നാണ് റിപ്പോർട്ട്. അത് 5 വർഷത്തിന് ശേഷം 1,02, 397 രൂപ ആയും 10 വർഷം കഴിഞ്ഞാൽ 118706 ആയും ഉയരും.
- ഫിറ്റ്മെന്റ് ഫാക്ടർ 2.1 ഉം വാർഷിക ഇൻക്രെമെന്റ് 7% ആയാൽ 10 വർഷത്തിന് ശേഷം അടിസ്ഥാന ശമ്പളം 136671 രൂപ ആയി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.
- 2.57 ഫിറ്റ്മെന്റ് ഫാക്ടറും 7% വാർഷിക ഇൻക്രിമെന്റും ലഭിച്ചാൽ 10 വർഷത്തിന് ശേഷം അടിസ്ഥാന ശമ്പളം 167259 രൂപ ആകും
Level 7: നിലവിലെ അടിസ്ഥാന ശമ്പളം 44900 രൂപ
- ഫിറ്റ്മെന്റ് ഫാക്ടർ 2.57 ഉം വാർഷിക ഇൻക്രെമെന്റ് 3% കണക്കാക്കിയാൽ ഒരു വർഷത്തിന് ശേഷം അടിസ്ഥാന ശമ്പളം 115393 രൂപ ആയി വർധിക്കും എന്നാണ് റിപ്പോർട്ട്. 5 വർഷത്തിന് ശേഷം ഇത് 129876 രൂപ ആയും 10 വർഷത്തിന് ശേഷം 150562 ആയും ഉയരും.
- ഫിറ്റ്മെന്റ് ഫാക്ടർ 2.1 ഉം വാർഷിക ഇൻക്രെമെന്റ് 7% ആയാൽ 10 വർഷത്തിന് ശേഷം അടിസ്ഥാന ശമ്പളം 173348 രൂപ ആയി ഉയരുമെന്നാണ്.
- 2.57 ഫിറ്റ്മെന്റ് ഫാക്ടറും 7% വാർഷിക ഇൻക്രിമെന്റും ലഭിച്ചാൽ 10 വർഷത്തിന് ശേഷം അടിസ്ഥാന ശമ്പളം 212145 രൂപ ആയി ഉയർന്നേക്കാമെന്നും റിപ്പോർട്ടുണ്ട്.
ഇതൊക്കെ വെറും കണക്കുകൂട്ടലുകൾ മാത്രമാണ്. യഥാർത്ഥ ഫിറ്റ്മെന്റ് ഫാക്ടർ, ഇൻക്രിമെന്റ് നിരക്ക് എന്നിവ എട്ടാം ശമ്പള കമ്മീഷ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ മാത്രമേ അറിയാൻ കഴിയൂ. അന്തിമ റിപ്പോർട്ട് അടുത്ത വർഷം മെയ്-ജൂൺ മാസങ്ങളിലായിരിക്കും പുറത്തിറങ്ങുക എന്നാണ് സൂചന. റിപ്പോർട്ട് സമർപ്പിച്ച ശേഷം വിഷയത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)