Guruvayur Jobs: ഗുരുവായൂരിൽ സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ ഒഴിവുകൾ
Vacancies In Guruvayur Temple: ജോലിയുമായി കണ്ണനെ കാണുകയും ചെയ്യാം... ഗുരുവായൂരിൽ ജോലി നേടാൻ മികച്ച അവസരം.
)
Job Vacancies In Guruvayur: ഗുരുവായൂരിൽ ജോലി നേടാൻ ആഗ്രഹമുണ്ടോ? എന്നാലിതാ വിവിധ തസ്തികകളിൽ ഒഴിവുകൾ ഇറങ്ങിയിട്ടുണ്ട്. സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.
ഈ തസ്തികകളിൽ ആകെ 30 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാൻ വണ്ടിയുള്ള യോഗ്യത ഏഴാം ക്ലാസ് പാസായിരിക്കണം. ഒക്ടോബർ 30 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.
തസ്തികയും ഒഴിവുകളും അറിയാം
സോപാനം വാച്ച്മാൻ:
- ഈ തസ്തികയിലേക്ക് മൊത്തം 15 ഒഴിവുകൾ ആണുള്ളത്.
- 18000 രൂപയാണ് ശമ്പളം
- പ്രായപരിധി 30 നും 50 നും ഇടയിലായിരിക്കണം.
- യോഗ്യത ഏഴാം ക്ലാസ് പാസായിരിക്കണം.
- ശാരീരിക വൈകല്യങ്ങൾ ഇല്ലാത്തത പുരുഷനായിരിക്കണം ഒപ്പം നല്ല കാഴ്ച ശക്തിയും ഉണ്ടാകണം.
- നിലവിൽ സോപാനം കാവൽക്കാരായി ജോലി ചെയ്യുന്നവർ അപേക്ഷിക്കാൻ പാടില്ല
ലേഡി സെക്യൂരിറ്റി ഗാർഡ്
- ഈ പോസ്റ്റിലേക്ക് മൊത്തം 15 ഒഴിവുകളുണ്ട്.
- ശമ്പളം പ്രതിമാസം 18000 രൂപയാണ്.
- പ്രായപരിധി 55 നും 60 നും ഇടയിലായിരിക്കണം.
- യോഗ്യത പറഞ്ഞിരിക്കുന്നത് ഏഴാം ക്ലാസ് പാസായിരിക്കണം.
- ശാരീരിക വൈകല്യങ്ങൾ പാടില്ല അതുപോലെ നല്ല കാഴ്ചശക്തി വേണം
- നിലവിൽ ഇതേ പോസ്റ്റിൽ ജോലി ചെയ്യുന്നവർ അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷാ ഫോം ഒക്ടോബർ 9 മുതൽ 24 വൈകുന്നേരം 5 മണിവരെ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്നും ലഭിക്കും. 118 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ ഫോം സൗജന്യമാണ്. ഈ ഫോം തപാൽ മാർഗം ലഭിക്കുന്നതല്ല. അപേക്ഷകർ അസിസ്റ്റൻറ് സർജനിൽ കുറയാത്ത ഗവണ്മെന്റ് ഡോക്‌ടറുടെ കയ്യിൽ നിന്നും ഒറിജിനൽ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കണം.
അപേക്ഷ ഒക്ടോബർ 30 വൈകുന്നേരം 5 മണിക്ക് മുൻപ് ദേവസ്വം ഓഫീസിലോ അല്ലങ്കിൽ തപാൽ വഴിയോ എത്തിക്കണം. അയക്കേണ്ട മേൽവിലാസം ഇതാണ്..
അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101
ഫോൺ നമ്പർ: 0487-2556335
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)