Kerala HC Recruitment: കേരള ഹൈക്കോടതിക്ക് കീഴിലുള്ള ജില്ലാ കോടതികളിൽ 90 ഒഴിവുകൾ; ഡിപ്ലോമക്കാർക്കും അവസരം!
കേരള ഹൈക്കോടതിക്ക് കീഴിലുള്ള ജില്ലാ കോടതികളിലാണ് നിയമനം നടത്തുന്നത്. 90 ഒഴിവുകളാണ് ആകെയുള്ളത്.
)
കേരള ഹൈക്കോടതിയുടെ കീഴിലുള്ള വിവിധ ജില്ലാ കോടതികളിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് ഒഴിവുകൾ. ആകെ 90 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് മേഖലകളിൽ ഡിപ്ലോമയുള്ളവർക്കും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 20 മുതൽ ഡിസംബർ 14 വരെ അപേക്ഷകൾ സമർപ്പിക്കാം.
തുടക്കത്തിൽ രണ്ട് വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. പിന്നീട് പ്രവൃത്തിമികവ്, സ്ഥാപനത്തിന്റെ ആവശ്യകത, ഹൈക്കോടതിയുടെ ഉത്തരവ്, സർക്കാരിന്റെ അനുമതി എന്നിവയുടെ അടിസ്ഥാനത്തിൽ കാലാവധി നീട്ടാനും സാധ്യതയുണ്ട്.
ജുഡീഷ്യൽ ജില്ല തിരിച്ചുള്ള ഒഴിവുകൾ
- തിരുവനന്തപുരം – 10
- കൊല്ലം – 8
- പത്തനംതിട്ട – 4
- ആലപ്പുഴ – 7
- കോട്ടയം – 7
- തൊടുപുഴ – 4
- എറണാകുളം – 12
- തൃശൂർ – 7
- പാലക്കാട് – 7
- മഞ്ചേരി – 5
- കോഴിക്കോട് – 8
- കൽപ്പറ്റ – 3
- തലശ്ശേരി – 6
- കാസർകോട് – 2
യോഗ്യത
- ഉദ്യോഗാർത്ഥിക്ക് സർക്കാർ അംഗീകൃത മൂന്ന് വർഷത്തെ കംപ്യുട്ടർ/ഇലക്ട്രോണിക്സ് ഡിപ്ലോമയോ ഉയർന്ന യോഗ്യതയോ വേണം.
- കംപ്യുട്ടർ സയൻസിൽ ബി.എസ്സി, ബി.സി.എ എന്നിവയോ ഉയർന്ന യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.
- കൂടാതെ കംപ്യുട്ടർ ഹാർഡ്വെയർ ട്രബിൾഷൂട്ടിങ്ങിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- കേരളത്തിലെ ഇ-കോർട്ട്സ് പദ്ധതിയിലെ പ്രവൃത്തിപരിചയമോ ലിനക്സ് അധിഷ്ഠിത പ്ലാറ്റ്ഫോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് മുൻഗണന.
ശമ്പളം - പ്രതിമാസം 24,590 രൂപയാണ് ഏകീകൃത ശമ്പളം.
അപേക്ഷിക്കേണ്ടതെങ്ങനെ?
- കേരള ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലായ https://hckrecruitment.keralacourts.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- ആദ്യം പോർട്ടലിൽ വൺ ടൈം രജിസ്ട്രേഷൻ നടത്തുക.
- തുടർന്ന് ആവശ്യമായ വിവരങ്ങൾ നൽകി, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ രേഖകൾ, ഫോട്ടോ, ഒപ്പ് തുടങ്ങിയവയും അപ്ലോഡ് ചെയ്യുക.
- എല്ലാ വിവരങ്ങളും നൽകിയ ശേഷം ഡാഷ്ബോർഡിലെ 'Apply Now' ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)