iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്റ് കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ

Career

കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്ന ഈ തസ്തികകളിൽ 10 ഒഴിവുകളാണ് ഉള്ളത്

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്റ് കോർപ്പറേഷനിൽ (KSIDC) വിവിധ തസ്തികകളിൽ ഒഴിവുകൾ ഇറങ്ങിയിട്ടുണ്ട്. ഒഴിവുകൾ ഇറങ്ങിയിരിക്കുന്നത് ചീഫ് ഫിനാൻഷ്യൽ ഓഫീസർ, എംഇപി എൻജിനീയർ, ടെക്നിക്കൽ അഡ്വൈസർ (Civil), അഡ്വൈസർ (ലാൻഡ് മാറ്റേഴ്‌സ്), അഡ്വൈസർ (റവന്യൂ റിക്കവറി), ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ്.

കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്ന ഈ തസ്തികകളിൽ 10 ഒഴിവുകളാണ് ഉള്ളത്. ഇതിനായി യോഗ്യതയുള്ളവർ ഡിസംബർ 19 വരെ ഒൺലൈനായി അപേക്ഷിക്കുക.

ഒഴിവുളള തസ്തികയും ശമ്പളവും അറിയാം...

  • ചീഫ് ഫിനാഷ്യൽ ഓഫീസർ

ഒഴിവ് ഒരെണ്ണം

ശമ്പളം 300000 രൂപ പ്രതിമാസം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അംഗമായ സി.എ. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അംഗമായ സിഎംഎ ആണ് യോഗ്യത.

കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതിൽ നാല് വർഷം ആർബിഐ നിയന്ത്രണത്തിലുള്ള എൻബിഎഫ്‌സി, ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരിക്കണം.

38 വയസ് അപേക്ഷകന് പൂർത്തിയായിരിക്കണം എന്നാൽ 62 കവിയരുത്

മൂന്നുവർഷത്തെ കരാർ കാലാവധിയിലാണ് നിയമനം അത് രണ്ടു വർഷം കൂടി നീട്ടി കിട്ടിയേക്കാം

  • എംഇപി എഞ്ചിനീയർ

ഒഴിവുകളുടെ എണ്ണം 1

40000 രൂപയാണ് ശമ്പളം

മെക്കാനിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ബിരുദമാണ് യോഗ്യത.

കെട്ടിടങ്ങളിലോ അടിസ്ഥാനസൗകര്യ പദ്ധതികളിലോ എംഇപി ജോലികളുടെ നിർവഹണം അല്ലെങ്കിൽ മേൽനോട്ടത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അപേക്ഷകന് വേണം.

പ്രായം 35 കവിയരുത്

ഒരു വർഷത്തെ കരാറിലാണ് വിളിക്കുന്നത് ചിലപ്പോൾ കാലാവധി നീട്ടിയേക്കാം

  • ടെക്‌നിക്കൽ അസിസ്റ്റന്റ് അഡ്വൈസർ (സിവിൽ)

ഒഴിവ് ഒരെണ്ണം

40000 രൂപയാണ് ശമ്പളം

അംഗീകൃത സർവകലാശാലയിലോ സ്ഥാപനത്തിലോ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയിരിക്കണം.

കുറഞ്ഞത് 15 വർഷത്തെയെങ്കിലും പ്രവൃത്തിപരിചയം വേണം. പൊതുമരാമത്ത്, ജലസേചന വകുപ്പ് തുടങ്ങിയ വകുപ്പുകളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ അല്ലെങ്കിൽ അതിനു മുകളിലുള്ള തസ്തികകളിൽ നിന്ന് വിരമിച്ച സിവിൽ എഞ്ചിനീയർമാർക്ക് ആയിരിക്കും മുൻഗണന.

പ്രായം 60 കവിയരുത്

കരാറിന്റെ കാലാവധി ഒരു വർഷമാണ് അത് ചിലപ്പോൾ നീട്ടിയേക്കാം

  • അഡ്വൈസർ (ലാൻഡ് മാറ്റേഴ്സ്)

ഒരു ഒഴിവാണുള്ളത്

40000 രൂപയാണ് ശമ്പളം

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം ആവശ്യമാണ്.

റവന്യൂ വകുപ്പിൽ തഹസിൽദാർ, ഡെപ്യൂട്ടി കളക്ടർ, അസിസ്റ്റന്റ് കമ്മീഷണർ അല്ലെങ്കിൽ റവന്യൂ ഡിവിഷണൽ ഓഫീസർ (ആർ.ഡി.ഒ.) എന്നീ തസ്തികകളിൽ കുറഞ്ഞത് രണ്ട് വർഷത്തെയെങ്കിലും സേവനം ആവശ്യമാണ്. ഡെപ്യൂട്ടി കലക്ടർ, അസിസ്റ്റന്റ് കമ്മീഷണർ, ആർഡിഒ തസ്തികകളിൽ സേവനം അനുഷ്ഠിച്ചവർക്കാണ് മുൻഗണനയുള്ളത്.

പ്രായം 65 കവിയരുത്

ഒരു വർഷമാണ് കരാർ കാലാവധി. അത് നീട്ടാനും സാധ്യതയുണ്ട്.

  • അഡ്വൈസർ (റവന്യൂ റിക്കവറി)

ഒഴിവ് ഒരെണ്ണം

40000 രൂപയാണ് ശമ്പളം

അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ആവശ്യമാണ്.

റവന്യൂ വകുപ്പിൽ തഹസിൽദാർ, ഡെപ്യൂട്ടി കലക്ടർ, അസിസ്റ്റന്റ് കമ്മീഷണർ, ആർഡിഒ. അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ കുറഞ്ഞത് മൂന്നു വർഷത്തെ സേവനം. അപേക്ഷകന് റവന്യൂ റിക്കവറി നടപടികൾ, ജപ്തി, ലേല നടപടികൾ എന്നിവയിൽ നേരിട്ടുള്ള പ്രവൃത്തിപരിചയം നിർബന്ധമാണ്.

പ്രായം 65 കവിയരുത്

ഒരുവർഷത്തെ കരാറിലാണ് നിയമനം അത് ചിലപ്പോൾ നീട്ടിയേക്കാം

  • ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്

മൊത്തം 5 ഒഴിവുകളാണ് ഉള്ളത്

30000 രൂപയാണ് ശമ്പളം

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും എംബിഎയും. മാർക്കറ്റിങ് അല്ലെങ്കിൽ ഫിനാൻസ് സ്പെഷ്യലൈസേഷനുള്ളവർക്കും മുൻഗണനയുണ്ട്.

മാർക്കറ്റിങ്, സെയിൽസ് പ്രമോഷൻ, ബിസിനസ് ഡെവലപ്‌മെന്റ്, നിക്ഷേപ പ്രോത്സാഹനം തുടങ്ങിയ മേഖലകളിൽ യോഗ്യത നേടിയശേഷം കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും അപേക്ഷകന് വേണം.

35 വയസ് കവിയരുത്

കരാർ ഒരു വർഷത്തേക്കാണ് അത് ചിലപ്പോൾ നീട്ടിയേക്കാം

അപേക്ഷിക്കേണ്ട രീതി അറിയാം

കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ്) ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 19 ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.