iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Career

UGC NET June 2026: യുജിസി-നെറ്റ് പുനഃപരീക്ഷ: അഡ്മിറ്റ് കാർഡും പ്രധാന നിർദ്ദേശങ്ങളും പുറത്തിറക്കി NTA

2026 ജൂണ്‍ യുജിസി-നെറ്റ് പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ മൂന്ന് വിഷയങ്ങളുടെ പുനഃപരീക്ഷകള്‍ 2026 സെപ്റ്റംബര്‍ 9,10 തീയതികളില്‍ രാജ്യത്തുടനീളം നടത്താനാണ് തീരുമാനം.

പുനഃപരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് അവരുടെ അഡ്മിറ്റ് കാർഡും അണ്ടർടേക്കിംഗ് ഫോമും ഡൗൺലോഡ് ചെയ്യേണ്ടതാണ്. അഡ്മിറ്റ് കാർഡിൽ വിദ്യാർത്ഥികൾ പാലിക്കേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടിംഗ് സമയം, കൈവശം ഉണ്ടായിരിക്കേണ്ട രേഖകൾ, ഡ്രസ് കോഡ്, പരീക്ഷാ കേന്ദ്രത്തിൽ പാലിക്കേണ്ട നിയമങ്ങൾ എന്നിവയെല്ലാം ശ്രദ്ധാപൂര്‍വം വായിച്ച് മനസ്സിലാക്കണം.

അഡ്മിറ്റ് കാര്‍ഡില്‍ തെറ്റുകള്‍ ഉണ്ടെങ്കിലോ ഡൗണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കിലോ ഉടന്‍ തന്നെ എന്‍ടിഎ ഹെല്‍പ്പ് ഡെസ്കുമായി (011-40759000) ബന്ധപ്പെടുകയോ അല്ലെങ്കില്‍ ഇമെയില്‍ (ugcnet@nta.ac.in.) അയയ്ക്കുകയോ ചെയ്യുക. സെപ്റ്റംബർ 1-ന് പുറത്തിറക്കിയ അഡ്വാൻസ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് വഴി ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പരീക്ഷാ നഗരവും തീയതിയും സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരുന്നു.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആഗസ്റ്റ് 28-ന് 87 വിഷയങ്ങളിൽ 84 എണ്ണത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ ചോദ്യപേപ്പറുകളിലെ തെറ്റുകളെക്കുറിച്ച് വ്യാപകമായ പരാതികൾ ലഭിച്ചു. ഇതേതുടര്‍ന്ന് എന്‍ടിഎ ഒരു സമിതിയെ നിയോഗിച്ച് പരാതികള്‍ അന്വേഷിച്ചു.

ചോദ്യപേപ്പറുകളിൽ വസ്തുതാപരമായ തെറ്റുകൾ, അക്ഷരത്തെറ്റുകൾ, തെറ്റായ വിവർത്തനങ്ങൾ, ആവർത്തിച്ചുള്ള ചോദ്യങ്ങൾ, ഭാഷാപരവും വ്യാകരണപരവുമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങൾ സമിതി കണ്ടെത്തി. ഇതോടെയാണ് പരീക്ഷ വീണ്ടും നടത്താൻ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.