iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Bigg Boss Malayalam S8: ഫൈനൽ വീക്കിൽ ആരൊക്കെ? ആറ് പേരുകൾ പ്രവചിച്ച് അഖിർ മാരാ‍ർ

Entertainment

ഷോയുടെ മൂഡും ​ഗെയിം രീതിയും തിരിച്ചറിയുന്നതിൽ നോബിയെക്കാൾ മിടുക്കൻ കൊമ്പനാണെന്ന് അഖിർ മാരാ‍ർ.

ബിഗ് ബോസ് മലയാളം സീസൺ 8-ൽ ഫൈനൽ വീക്കിലെത്താൻ സാധ്യതയുള്ളവരെ പ്രവചിച്ച് മുൻ താരം അഖിൽ മാരാ‌‍‍ർ. ഷിജിൻ, കൊമ്പൻ, ഐശ്വര്യ, നേഹ, രാഹുൽ ഈശ്വർ, ആസിഫ് എന്നിവരുടെ പേരുകളാണ് അഖിൽ മാരാ‌‍‍ർ പറയുന്നത്.

തനിക്ക് സ്വന്തമായി വോട്ടുബേസ് ഉണ്ടെന്ന ധാരണ നോബിക്കുണ്ടെന്ന് അഖിൽ പറയുന്നു. വിക്കിയും താഷിയും പുറത്തായതോടെ മൃദുലയും വിപിനും പുറത്തായ ശേഷമേ താൻ പുറത്താകൂ എന്ന ആത്മവിശ്വാസം നോബിക്ക് വന്നേക്കാമെന്നും ​ഗൗതം വലിയ ഭീഷണിയാകില്ലെന്നും അഖിൽ വിലയിരുത്തി.

ഷോയുടെ മൂഡും ​ഗെയിം രീതിയും തിരിച്ചറിയുന്നതിൽ നോബിയെക്കാൾ മിടുക്കൻ കൊമ്പനാണെന്നും കൊമ്പൻ ഒരു ബുദ്ധിരാക്ഷസനാണെന്നും അഖിൽ വിശേഷിപ്പിച്ചു. പ്രേക്ഷക‍ർക്കിഷ്ടമുള്ള കണ്ടന്റുകൾ സൃഷ്ടിക്കാൻ കൊമ്പന് സാധിക്കുമെന്നും അഖിൽ മാരാ‌ർ പറഞ്ഞു.

മറ്റുള്ളവർ ശ്രദ്ധിക്കാതെ പോയ ഷിജിന്റെ സ്വാധീനം കൊമ്പൻ നേരത്തെ തിരിച്ചറിഞ്ഞു. കൂട്ടായ ആക്രമണങ്ങൾ ഉണ്ടായപ്പോഴെല്ലാം ഷിജിനൊപ്പം നിന്ന കൊമ്പൻ, ഷിജിൻ കപ്പ് നേടുമെന്ന് വരെ പറഞ്ഞ വ്യക്തിയാണ്. കൊമ്പനെയും ഷിജിനെയും വ്യക്തിപരമായും ഇരുവരുടെയും കോമ്പോയും ഇഷ്ടപ്പെടുന്ന പ്രേക്ഷകരുണ്ട്.

പ്രേക്ഷകരുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ ഷിജിന് കഴിഞ്ഞു. അമ്മമാ‍ർക്ക് മകനായും സഹോദരിമാ‌ർക്ക് സഹോദരനായും സുഹൃത്തുക്കൾക്ക് കൂട്ടുകാരനായും മാറാൻ സാധിച്ചത് ഷിജിന്റെ ​ഗെയിമിന് വലിയ കരുത്താകുമെന്ന് അഖിൽ മാരാർ ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.